Saturday, September 5, 2009

കവിത - " വിശ്വമോഹിനി"

" വിശ്വമോഹിനി"
സുഗന്ധ വാഹിയാം ഈറൻ കാറ്റിനകമ്പടിയായ്‌
കോരിച്ചൊരിയും മഴയണഞ്ഞു
മിന്നലിൽ തെളിയുന്നു വിശ്വന്റെ സുന്ദരമാം മുഖം
തിരയുന്നവനുടെ മിഴികളാരയോ....
വെള്ളി വെളിച്ചത്തിൽ കൺകാണായ്‌
മാടിവിളിക്കുമവനുടെ മോഹിനിതൻ വെൺകരങ്ങൾ
പതിനേഴു കടന്നൊരാ പടിവാതിൽ തുറന്നവൾ
വിശ്വനെ തന്നിലേയ്ക്കായ്‌ ക്ഷണിച്ചു...
മഴയിൽ നനഞ്ഞൊരു വിശ്വനെ തൻ
മാറിനാൽ തോർത്തിയണച്ചു മോഹിനി...
ഇറ്റുവീഴും നീർകണങ്ങളൊക്കയുമൊപ്പി..
യെടുത്തവൾ വിറപൂൺ ടൊരധരങ്ങളാൽ
കൂമ്പിയടഞ്ഞ മിഴികളിൽ അവനുടെ ചുടുനിശ്വാസം പതിക്കവെ...
നനഞ്ഞൊരാ ഉടയാടകൾ അവളൊന്നൊന്നായ്‌ തഴുകുന്നു...
ഉണരുന്നു രോമകൂപങ്ങളൊക്കയും വേഗമേറൂന്ന ശ്വാസഗതിയും..
തൻ കരപരിലാളനങ്ങളാലവൻ തട്ടിയെറിഞ്ഞു
അവളിൽ അവശേഷിച്ച പ്രതിരോധത്തെയും
കുറുകുമായിണകൾക്ക്‌ താളകൊഴുപ്പേകുന്നൊരാ
കുറുമ്പു മഴച്ചാർത്തും ഈ കുളിർ കാറ്റും.
മഴ കനത്തു ഇടിതകർത്തു പ്രജ്ഞയുണർന്നു
പിറക്കുമ്പടിയിൽ ഉറക്കമുണർന്നിരുന്നവൻ തേടിയാ..
വെൺകരങ്ങളെ സ്വപ്ന നിമിഷങ്ങളിൽ പറന്നു
പോയൊരാ മോഹിനീ സാമിപ്യത്തിനെ....
തിരിച്ചറിഞ്ഞവൻ പ്രവാസിയവനുടെ മറ്റൊരു പുലരിയെ.
ദീഘനിശ്വാസമോടെ തുടച്ചവൻ നാടിൻ.
നനുത്തോരൊർമ്മയിൽ കൺകോണിൽ പൊടിഞ്ഞ നീർ കണങ്ങൾ,
തൻകൺകോണിൽ പൊടിഞ്ഞൊരാ നീർ കണങ്ങൾ....


© മൻസൂർ ആലുവിള
സൗദിഅറേബ്യാ

7 comments:

  1. This comment has been removed by the author.

    ReplyDelete
  2. ദീഘനിശ്വാസമോടെ തുടച്ചവൻ നാടിൻ.
    നനുത്തോരൊർമ്മയിൽ കൺകോണിൽ പൊടിഞ്ഞ നീർ കണങ്ങൾ,
    തൻകൺകോണിൽ പൊടിഞ്ഞൊരാ നീർ കണങ്ങൾ....

    ReplyDelete
  3. തിരിച്ചറിഞ്ഞവൻ പ്രവാസിയവനുടെ മറ്റൊരു പുലരിയെ.

    ReplyDelete
  4. ചങ്കിൽ വേദനയൂറുന്ന ഇത്തരം ഓർമ്മപ്പെടുത്തലുകൾ ഓരോ പ്രവാസിക്കും സ്വന്തം. രാത്രിയുടെ നിഗൂഢയാമങ്ങളിൽ അവൻ അവനോട് തന്നെ സംവദിക്കുമ്പോൾ ഓർമ്മകളിൽ തളം കെട്ടിനിന്ന അവന്റെ മധുരസ്വപ്നങ്ങൾ കണ്ണിൽ നീർമ്മണികളായി പുനർജ്ജനിക്കുന്നു. ഇനിയും ഒരു പൊൻപുലരിക്ക് കാതോർത്ത് അവൻ ജീവിതം ആരുടേയോ കരുണക്കായി അഭിനയിച്ച് തീർക്കുന്നു.

    പ്രവാസിയെന്ന മനോഹരമധുരതാളം ഈ വരികളിൽ മനസ്സിലേക്കൊരു വിങ്ങലായി പൊയ്തിറങ്ങുന്നുണ്ട്.

    നല്ല കവിത.
    ആശംസകൾ

    ReplyDelete
  5. നരിക്കുന്നന്റെ അഭിപ്രായങ്ങൾക്കു ഒരായിരം ശുക്രൻ

    ReplyDelete
  6. വരികള്‍ നന്നായിട്ടുണ്ട്.

    ReplyDelete
  7. ശ്രീയ്ക്ക്‌ നന്ദി, വീണ്ടും കാണാം

    ReplyDelete