Friday, October 23, 2009

കവിത - പ്രേമസല്ലാപം















പ്രേമത്തിൻ മലർ മെത്തവിരിച്ചു..
നിൻ പ്രേമമെന്നിൽ മൊട്ടിട്ടു...

പ്രേമലേഖനങ്ങളെഴുതിയെൻ
വിരലുകൾ വിലാസനൃത്തമാടി.

വീണമീട്ടിയെൻ ഹൃദയ തന്ത്രികൾ
തരളിതം നിൻ സ്പർശത്തിന്നായ്‌ കൊതിച്ചു...

ഓർക്കുന്നു ഞാനാവരികൾ രമണനിലെ
പ്രേമവും അവർ പാടിയ ഈരടികളും
അനശ്വരം ആ പ്രേമകാവ്യം അനശ്വരം നം പ്രേമ സല്ലാപം..

...വിവാഹം കഴിഞ്ഞ ഉടനെ ഗൽഫിലെത്തി....ഇനി ബാക്കി പത്രം....

കൊതിക്കുന്നു നിൻ സ്വരം കേൾക്കാൻ
മടുപ്പില്ല നിന്നോടെത്രമൊഴിഞ്ഞാലും
അടുത്തില്ല നീ അറിയാമെങ്കിലും അറിയുന്നു
നിന്നോരോ സ്പന്ദനവും..

എനിയ്ക്കായ്‌ തുടിക്കും നിൻ ഹൃദയം
എന്നിലുണർത്തുന്നു ഓരായിരം
സ്നേഹ സ്പുലിംഗങ്ങൾ..

ഇമപൂട്ടി അണയുന്നു നിൻ ചാരെ
ഇമവെട്ടാൻ പോലും മടിക്കുന്നു
നീയെന്നെ വിട്ടകലുമെന്ന ഭയത്തിന്നാൽ.

എൻ കനവിലൊക്കയും നിൻ നിനവുകൾ
നിൻ നിറ സാന്നിധ്യം എന്നോരോ കർമ്മത്തിലും

വിഭ്രാന്തിയെന്നറിയുന്ന മനം ചിരിച്ചു മടങ്ങുന്നു
പ്രതീക്ഷയിൽ...നീയെൻ അരുകിലണയും
ആ സുന്ദര ദിനത്തിന്നാശയിൽ..


കവിത ഇഷ്ടമായെങ്കിൽ...അഭിപ്രായം അറിയിക്കണം...

സ്നേഹപൂർവ്വം
© മൻസൂർ ആലുവിള...

15 comments:

  1. കാത്തിരിപ്പും പ്രവാസവും എന്നും അക്ഷരങ്ങൾക്ക് തീപടർത്തിയിട്ടുണ്ട്. മാഷിന്റെ ഓരോ രചനയും പ്രവാസത്തിന്റെ നീറുന്ന വേദനകളാകുന്നു. പ്രണയിച്ചും പരിണയിച്ചും ജീവിതത്തിന്റെ വിശാലമായ ലോകത്തേക്ക് പറിച്ച് നടപ്പടുമ്പോൾ അനിവാര്യമായ വേർപിരിയലുകൾക്കിടയിൽ മൌനമായിപ്പോകുന്ന ആഗ്രഹങ്ങളുടെ തേങ്ങൽ... പ്രവാസിയെന്ന മൂന്നക്ഷരത്തിന്റെ അർത്ഥവിശാലതയിലേക്ക് പ്രണയം പൊയ്തിറങ്ങുന്നതിന്റെ വേദന വരികളിൽ തുടിക്കുന്നു.

    മനോഹരമായ കവിത.

    ReplyDelete
  2. ഉമേഷ്‌..നന്ദി...വീണ്ടും വരണം...

    നരിക്കുന്നൻ.. ഇത്രമനോഹരമായ്‌ കവിതയെ ഉൾകൊണ്ട്‌ അഭിപ്രായം പറഞ്ഞ അങ്ങയുടെ വാക്കുകളെ ഒരു സ്നേഹ സമ്മാനമായ്‌ സ്വീകരിക്കുന്നു...നന്ദി വീണ്ടും വരണം...സ്നേഹപൂർവ്വം

    ReplyDelete
  3. എൻ കനവിലൊക്കയും നിൻ നിനവുകൾ
    നിൻ നിറ സാന്നിധ്യം എന്നോരോ കർമ്മത്തിലും

    വളരെ അര്‍ത്തവത്തായ വരികള്‍..
    ആലുവിളക്കു കവിതയും വഴങുമെന്ന് ഇപ്പൊഴാണ് മനസ്സില്ലാകുന്നത്..
    നന്നായിരിക്കുന്നു...ആ‍ശംസകള്‍ അഭിനന്ദനങള്‍..

    ReplyDelete
  4. ഭായി...അൽപസ്വൽപമൊക്കെ..കവിതയും.. വീണ്ടും വന്നതിൽ അതിയായ സന്തോഷം..അഭിപ്രായങ്ങൾക്ക്‌ ഒരായിരം നന്ദി

    ReplyDelete
  5. കവിതയില്‍ പ്രിയതമയോടുള്ള പ്രണയം മുഴുവന്‍ കിനിഞ്ഞിറങ്ങുന്നുണ്ട്. ഒന്നു ചെത്തി മിനുക്കിയാല്‍ ഈണമിട്ട് പാടുവാന്‍ കഴിയും. നല്ല അറ്റമ്പ്റ്റ്.

    ReplyDelete
  6. കവിത ഇഷ്ടമായി..
    നല്ല വരികളും, ആശയവും

    ReplyDelete
  7. ഗീത.. ഈണമിടാൻ പാകത്തിനുണ്ടോ ?..വന്നതിലും അഭിപ്രായം പ്രകടിപ്പിച്ചതിനും നന്ദി..വീണ്ടും വരണം

    ReplyDelete
  8. അരുൺ കവിത ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം..വന്നതിനും അഭിപ്രായം പ്രകടിപ്പിച്ചതിനും നന്ദി..വീണ്ടും വരണം

    ReplyDelete
  9. വളരെ നന്നായിട്ടുണ്ട്. തുടരുക.

    ReplyDelete
  10. കുമാരന്‍ ... വന്നതിനും അഭിപ്രായം പ്രകടിപ്പിച്ചതിനും നന്ദി..വീണ്ടും വരണം

    ReplyDelete
  11. ഇപ്പഴാ ഇതു കണ്ടതു്. ഒരു പ്രവാസിയുടെ മനസ്സു തുറന്നുവെച്ചപോലെ. പ്രണയത്തിന്റെ ആര്‍ദ്രതയും വിരഹത്തിന്റെ നൊമ്പരവും...

    ReplyDelete
  12. എഴുത്തുകാരീ..വന്നതിനും അഭിനന്ദിച്ചതിനും നന്ദി വീണ്ടും വരുമല്ലോ..? വരണം

    ReplyDelete
  13. കൊതിക്കുന്നു നിൻ സ്വരം കേൾക്കാൻ
    മടുപ്പില്ല നിന്നോടെത്രമൊഴിഞ്ഞാലും
    അടുത്തില്ല നീ അറിയാമെങ്കിലും അറിയുന്നു
    നിന്നോരോ സ്പന്ദനവും
    kollalo mashe..nalla varikal..

    ReplyDelete
  14. lekshmi..വന്നതിനും അഭിനന്ദിച്ചതിനും നന്ദി വീണ്ടും വരുമല്ലോ..? വരണം

    ReplyDelete