Tuesday, November 10, 2009

"ദേവലോകം" ഹാസ്യ നാടകം.

കാലാലയ നാൾ വഴികളിൽ രചനാ സംവിധാനം നിർവ്വഹിച്ച്‌ അവതരിപ്പിച്ച ഒരു ചെറു ഹാസ്യ നാടകം..ഇതാ നിങ്ങൾക്കയ്‌..അനുഭവിച്ചാലും അനുഗ്രഹിച്ചാലും...


"ദേവലോകം"


രംഗം-ഒന്ന്

രാജസദസ്സിനോട്‌ തുല്ല്യമായ രംഗസജ്ജീകരണങ്ങൾ ദേവലോകത്തിലെ അപ്സര റാണിയായ മേനകയുടെ കൊട്ടാരം.

...കർട്ടൻ ഉയരുന്നു......

രംഗത്ത്‌ നടനം പ്രക്ടീസ്‌ ചെയ്യുന്ന മേനകയും, ടീച്ചറും...

ക്ലാസ്സ്‌ നടക്കുന്നു...

തകധിമി...തകജ്ണു..തകധിമി...തകജ്ണു, തകധിമി...തകജ്ണു..നിലത്ത്‌ ചമ്രം പിണഞ്ഞിരിക്കുന്ന ടീച്ചർ താളം പിടിക്കുന്ന വട്ടപലകയും കോലുമായ്‌ നല്ല ഈണത്തിൽ മുന്നേറുന്നു...തകധിമി...തകജ്ണു..തകധിമി..തകജ്ണു

ഗ്ലാമർ മക്സിമം പുറത്ത്കാണുന്ന വിധത്തിൽ "മാന്യമായ" വസ്ത്രധാരണത്തോടെ മേനക താളത്തിനൊത്ത്‌ തന്റെ അംഗലാവണ്യം പ്രകടിപ്പിക്കുന്ന നൃത്തച്ചുവടുകൾ വെയ്ക്കുന്നു...തകധിമി...തകജ്ണു..തകധിമി...തകജ്ണു

ടീച്ചർ: കുറച്ച്‌ കൂടി ലാസ്യം ആയിക്കോളൂ കുട്ടീ എങ്കിലെ ഇവനെയൊക്കെ വീഴ്ത്താൻ പറ്റുകയുള്ളു..!!
മേനക: ശരി മാഡം...
(മേനക കൂടുതൽ വളഞ്ഞു പുളഞ്ഞ്‌ ലാസ്യം ടോപ്‌ ഗിയറിലേക്ക്‌ മാറ്റി ആടാൻ തുടങ്ങി...)
ക്ലാസ്സ്‌ പുരോഗമിക്കവെ

നാരായണ...നാരയണ...

നാരദൻ രംഗപ്രവേശനം ചെയ്യുന്നു..
(ജഗതീ ശ്രീകുമാറിന്റെ ആദ്യകാല രൂപഭാവങ്ങളോടെ വേണം നാരദരെ അവതരിപ്പിയ്ക്കുവാൻ)

നാരദൻ: മേനകേ.....!!!!!!

മേനക: നാരേട്ടാ...!!!!! (പഴയകാല നായികമാരുടെ ടോണിൽ)

(ബാഗ്രവ്ണ്ട്‌ മ്യുസിക്‌..മേനകയുടെ ഓരോ ചുവടിനും..ചിം..ഛക്‌....ചിം..ഛക്‌...)

നാരദൻ: എന്തേ നടനം നിർത്തിയത്‌..?

മേനക:അങ്ങയുടെ മുന്നിൽ ആടാൻ ഏനിക്ക്‌...നാണമാകുന്നു...മേനി നോകുന്നു...!!

നാരദൻ:നാം നിന്റെ ക്യാബറേ നടനത്തിൽ മതിമറക്കാൻ എത്തിയതായിരുന്നു..നമ്മെ നിരോഷയാക്കരുത്‌..ആടൂ പ്രിയെ ആടൂ..വല്ല വെള്ളമോ തണ്ണിയോ വേണമെങ്കിൽ പറയൂ പ്രിയെ...പറയൂ..

(ഈ ലീലാ വിലാസങ്ങൾ കണ്ട്‌ വായും പൊളിച്ച്‌..താളം പിടിച്ച പലകയിൽ സ്റ്റിൽ പൊസ്സിഷനിൽ കൈയ്യിൽ കോലുമായിരിക്കുന്ന ടീച്ചറിനോട്‌ മേനക)

ടീച്ചർ ഞാൻ തളർന്നു ഇനി നാളെയാകാം പഠനം.!.

ടീച്ചർ: നമ്മൾ ഇപ്പോൾ തുടങ്ങിയിട്ടല്ലെയുള്ളൂ...?

(ടീച്ചർ കടിച്ച്‌ തൂങ്ങാൻ അവസാന ശ്രമം നടത്തിനോക്കി)

നാരദൻ: ഒന്നു പോയിത്താ..പെങ്ങളെ..

(ടീച്ചർ ഫ്രീ ഷോ നഷ്ടപെട്ട നിരാശയിൽ നടന്നു നീങ്ങുന്നു...)(പിന്നണിയിൽ നിന്നും ..നഷ്ടസ്വപ്നങ്ങളെ നിങ്ങളെനിക്കൊരു ദു:ഖസിംഹാസനമൊരുക്കീ...എന്ന ഗാനം രണ്ട്‌ വരി കേൾപ്പിക്കാം)

മേനക കൂടുതൽ ശൃംഗാര ഭാവത്തോടെ.

ഭവാനു കുടിക്കാൻ നവരസമോ...പുളിരസമോ എന്തെങ്കിലും..?

നാരദൻ: നിന്റെ സാമിപ്യം തന്നെ നമ്മെ മത്തുപിടിപ്പിക്കുന്നു അതെന്തിനു വെറുതെ പുളിവെള്ളം കുടിച്ച്‌ നശിപ്പിക്കണം..!!

മേനക: നമ്മുടെ ഈ പ്രണയം ദേവലോകം അംഗീകരിക്കുമോ നാരേട്ടാ..!!!

നാരദൻ: ഇവിടെ അംഗീകരിച്ചില്ലെങ്കിൽ നമുക്ക്‌ ഭൂമിയിലേക്ക്‌ ഒളിച്ചോടാം

മേനക: അവിടെ മെയ്യനങ്ങാതെ ജീവിക്കാൻ പറ്റുമോ..?

നാരദൻ:അവിടെ ഗ്ലാമറിനു നല്ല സ്കോപ്പാ...!!

മേനക: അപ്പോൾ നമ്മുടെ ഹണിമൂൺ..?

നാരദൻ:ഊട്ടി, കൊടൈക്കനാൽ, കാശ്മീർ, അങ്ങനെ അടിച്ചു പൊളിക്കാം

മേനക: കാശ്മീരിൽ ഭയങ്കര വെടിവെപ്പ്‌ ആണെന്നാണല്ലോ അറിഞ്ഞത്‌ നാരേട്ടാ..!!!

നാരദൻ:വെടികൾക്ക്‌ എവിടെ ചെന്നാലും കുറവില്ല...ഇവിടെ വല്ല കുറവുമുണ്ടോ..?

മേനക:ഒന്ന് പോ നാരേട്ടാ..എപ്പൊഴും ഇങ്ങനെ കളിയാക്കതെ..!!

(നാണത്തോടെ മേനക നാരദന്റെ കൈകളിൽ പിടിക്കുന്നു..ആകെ കുളിരുകോരി നാരദൻ ഒന്നു പുളഞ്ഞുകൊണ്ട്‌ വിറയ്ക്കുന്ന ശബ്ദത്തിൽ)

മേനകേ...............!!!!!

മേനക: എന്റെ നാരേട്ടാ..!!!!

(സ്റ്റിൽ പൊസ്സിഷനിൽ നാരദരും മേനകയും ...സ്റ്റേജ്‌ ലെയ്റ്റ്കൾ ഡിം ചെയ്ത്കൊണ്ട്‌ പിന്നണിയിൽ നിന്നും ഇനിയുള്ള ഡയലോഗ്‌ കേൾപ്പിക്കാം )..."ടീച്ചറമ്മ പാരയടിച്ചു" ദേവേന്ദ്രന്റെ കാതിൽ അന്തപുര വിശേഷങ്ങൾ അൽപം മസാല ചേർത്ത്‌ വിളമ്പി, തന്റെ സ്വത്തിൽ കൈ വെയ്ക്കനുള്ള നാരദന്റെ ശ്രമം അറിഞ്ഞ ദേവേന്ദ്രൻ അവരുടെ സ്വർഗ്ഗ രാജ്യത്തിലേയ്ക്ക്‌ ലാൻഡ്‌ ചെയ്യുന്നു")

....സ്റ്റേജ്‌ ലെയ്റ്റ്കൾ വീണ്ടും തെളിയുന്നു...

ദേവേന്ദ്രൻ വന്നതറിയാതെ കണ്ണും പൂട്ടി മതിമറന്നിരിക്കുന്ന അവരുടെ മുന്നിലൂടെ കോപത്തോടെ ഇന്ദ്രൻ ഉലാത്തുന്നു...(ഇന്ദ്രന്റെ രൂപഭാവങ്ങൾ..വസ്ത്രങ്ങൾ ആഭരങ്ങൾ കൊണ്ടു കിലുങ്ങുന്ന രീതിയിൽ, ഒരു രാജാപാർട്ട്‌ കിരീടം, അരയിലൊരു വാൾ ഉറയിലിട്ടത്‌, കൂർത്ത്‌ അഗ്രം വളഞ്ഞരീതിയിലുള്ള ചെരുപ്പ്‌(കാശില്ലയെങ്കിൽ സിൽപ്പറിട്ടും അഡ്ജസ്റ്റ്‌ ചെയ്യാം) ഇന്ദ്രന്റെ ഉലാത്തൽ പെടെക്സ്സ്‌ അൽപ്പം പിന്നിലേയ്ക്ക്‌ തള്ളി ശരീരം മുന്നിലേക്കു അൽപം വളഞ്ഞ്‌ ശരീരം ആസകലം കുലുക്കി വേണം)

സിംഹഗർജ്ജനത്തോടെ ഇന്ദ്രൻ

!!!!!..മേനകേ..!!!!

ഞെട്ടലോടെ മേനക

അയ്യോ..ദേവൻ...!!!

നാരദൻ: നാരായണ...നാരായണ...

ഇന്ദ്രൻ: എന്ത്‌...ദേ.."വേന്ദ്രനായ" നമ്മുടെ ദേവലോകത്ത്‌ പ്രണയമോ...ബ്‌ ഹ്‌ ഹ ഹ...(കൊലച്ചിരിയോടെ അരയിലിരിക്കുന്ന വാൾ ഉറയിൽ നിന്നൂരുന്നു തിരികെ ഇടുന്നു വീണ്ടും ഊരുന്നു തിരികെ ഇടുന്നു (ശുക്‌..ഷിക്‌..ശുക്‌..ഷിക്‌.)

നരദൻ: പ്രണയമോ? നാരായണ..നാരായണ..നിത്ത്യബ്രഹ്മചാരിയായ നമ്മെക്കുറിച്ച്‌ ആരോപണം ഉന്നയിക്കരുത്‌..


ഇന്ദ്രൻ: പിന്നെന്താണു ഈ ലൈൻ കണെക്റ്റായ്‌ ഇരിക്കുന്നത്‌..

മേനക ലൈൻ മാറ്റി.. ഒറ്റകുതിപ്പിനു നാരദന്റെ കൈവിട്ട്‌ വാളുമായ്‌ വിറച്ച്‌ തുള്ളുന്ന ഇന്ദ്രന്റെ കൈയ്യിൽ പിടുത്തമിട്ടു.

മേനക: ദേവാ...!!!

(കണ്ണുകൊണ്ടു നാരദനു രക്ഷപെടാനുള്ള സിഗ്നൽ കൊടുക്കുന്നു)

നാരദൻ: മേനകേ..(ഇന്ദ്രന്റെ വാളിലേയ്ക്കും മേനകയുടെ മുഖത്തേയ്ക്കും മാറി മാറി നോക്കുന്നു)

ഇന്ദ്രൻ: കഷ്ടപ്പെട്ട്‌ ഓരോന്ന് ചേർത്ത്‌ വെയ്ക്കുമ്പോൾ ഓരോരുത്തമ്മാരു വരും ഇടങ്കോലിടാൻ...നാം ഇനിയും വാൾ ഊരണോ..വാളുവെയ്ക്കണോ...?

മേനക: (ലാസ്യം മക്സിമം ഇജ്ജക്റ്റ്‌ ചെയ്തു കൊണ്ട്‌) ദേവാ...ശാന്തനാകൂ..വരു.. നമുക്ക്‌ അന്തപുരത്തിനകത്ത്‌ പോയ്‌ വാളു വെയ്ക്കാം..
കാറ്റ്‌ പോയ ബലൂൺ പോലെ ഇന്ദ്രന്റെ റ്റെംബറേച്ചർ സ്കയ്‌ല്‌ മാറുന്നു..
(ഇന്ദ്രന്റെ കൈപിടിച്ചുകൊണ്ട്‌ മേനക അന്തപുരത്തിലേക്ക്‌..പിന്നലെ ആകെ പൂത്തുലഞ്ഞ്‌ കുലുങ്ങി കുലുങ്ങി ഇന്ദ്രനും..)

നാരദൻ: ..എടീ മേനകേ.....

(പിന്നണിയിൽ നിന്നും പഴയ ഗാനം വീണ്ടും ..നഷ്ടസ്വപ്നങ്ങളെ നിങ്ങളെനിക്കൊരു ദു:ഖസിംഹാസനമൊരുക്കീ...ദു:ഖസിംഹാസനമൊരുക്കീ...)

(ദു:ഖഭാരത്തോടെ നാരദൻ നടന്നു നീങ്ങുമ്പോൾ... കർട്ടൻ പതിയെ താഴുന്നു).......ശുഭം.....ഇഷ്ടമായെങ്കിൽ അഭിപ്രായം പ്രകടിപ്പിക്കുമല്ലോ...

സ്നേഹപൂർവ്വം

© മൻസൂർ ആലുവിളാ

9 comments:

 1. തരക്കേടില്ല. വേണമെങ്കില്‍ അല്‍പം കൂടി ഭാവന ചേര്‍ക്കാം..

  ReplyDelete
 2. മേനകയെ ചേർത്ത ക്ഷീണം മാറിയിട്ട്‌ പോരെ ഭാവനെയെ ചേർക്കാൻ !!!!?...(കൂടുതൽ വലിച്ചു നീട്ടെണ്ടാ എന്ന് കരുതി) ഉൽഘാടകനായ്‌ എത്തിയ ചിതലിന്ന്..ഒരായിരം നന്ദി...വീണ്ടും വരണം..

  ReplyDelete
 3. eriyaan kondu vanna thenga chithal puttil erinjudacchitt baaki kaaryam...
  ente ikkaaaaa...kalakki sangathi... enne aaa kai kondu onuu anughri....uranghaan kidannna njaanaa..chirich chirich.. hayyo ente urakkam pooyee....


  തകധിമി...തകജ്ണു..തകധിമി...തകജ്ണു, തകധിമി...തകജ്ണു..

  ReplyDelete
 4. മന്‍സൂറേ, നിത്യബ്രഹ്മചാരിയായ നാരദനേയും വെറുതേ വിട്ടില്ല അല്ലേ?
  കഥയുടെ തുടക്കം കണ്ടപ്പോള്‍ (ടീച്ചറുടെ ഡയലോഗ്) ഞാന്‍ വിചാരിച്ചത്, വിശ്വാമിത്ര മഹര്‍ഷിയെ വശീകരിക്കാനായി മേനക നൃത്തം പ്രാക്റ്റീസ്സ് ചെയ്യുന്നു എന്നാണ്. ഇനി ആ വഴിക്കൊരു നാടകമാകട്ടേ. (ആ ടീച്ചര്‍ ആരാ?)
  എന്തായാലും കൊള്ളാം കേട്ടോ.

  ReplyDelete
 5. കുഴപ്പമില്ല മാഷേ. (ഗീതേച്ചി പറഞ്ഞതു പോലെ ഞാനും ചിന്തിച്ചു)

  പാവം നാരദന്‍!

  ReplyDelete
 6. സംഗതി പോരാ......കുറച്ച് കൂടെ മസാല ചേര്‍ക്കായിരുന്നു .

  ReplyDelete
 7. ഭയി.. ഉറക്കം കളഞ്ഞതിന്ന് സോറി..പിന്നെ അനുഗ്രഹം..ദീർഗ്ഘകോമടീശ്വരായ ഭവന്തു..വന്നതിന്നു നന്നി വീണ്ടും വരണം..

  ഗീത റ്റീച്ചർക്ക്‌.. ഞങ്ങൽ കോളേജ്‌ പഠനകാലത്ത്‌ ഒരു മിമിക്സ്പരേട്‌ റ്റീം ഉണ്ടായിരുന്നു. ആ മിമിക്സ്‌ പരേടിനിടയിൽ..ഒരു സ്കിറ്റ്‌ ആയിട്ട്‌ അവതരിപ്പിക്കുന്നതായിരുന്നു ഈ ദേവലോകം...ഞങ്ങളുടെ കൂട്ടത്തിലെ അജീവ്‌ ആയിരുന്നു ടീച്ചറിനെ അവതരിപ്പിച്ചിരുന്നത്‌..അഭിപ്രായം പറഞ്ഞതിൽ സന്തോഷം..വീണ്ടും വരണം.

  ശ്രീ..പാവം നാരദരുടെ ബ്രഹ്മ്മചാര്യത്തിന്ന് കളങ്ഗമേൽക്കാതെ നമ്മൾ രക്ഷപ്പെടുത്തിയല്ലൊ..അഭിപ്രായം പറഞ്ഞതിൽ സന്തോഷം..വീണ്ടും വരണം

  യൂസുഫ്പ..ഉള്ള സംഗതിയെല്ലാം അയ്ടിയ സ്റ്റാർ സിങ്ങെർസ്സ്‌ ജെഢ്ജിമാർ കൊണ്ട്‌ പോയി..പിന്നെ മസാല അത്‌ വേണോ.? ജീവിച്ച്‌ പൊയ്ക്കോട്ടേ..വന്നതിന്നും അഭിപ്രായം അറിയിച്ചതിന്നും നന്നി...വീണ്ടും വരണം.

  ReplyDelete
 8. ചിരിപ്പിച്ചു. കവിതകളും കഥകളും മാത്രമല്ല.. ഈ വിരൽ തുമ്പിൽ നാടകവും വഴങ്ങും എന്ന് തെളിയിച്ചു. ഒരുപാട് നീട്ടിക്കൊണ്ട് പോകാതെ തന്നെ തികച്ചും ഹാസ്യാത്മകമായി എല്ലാവർക്കും അറിയുന്ന കഥാപാത്രങ്ങളെ വെച്ച് തന്നെ ആർക്കും പരിക്കേൽക്കാതെ മനോഹരമാക്കി.

  ReplyDelete
 9. നരിയുടെ കമെന്റിനും നിരീക്ഷണങ്ങൾക്കും നന്ദി അറിയിക്കുന്നു..പുതുവർഷം നന്നായി വരട്ടെ...പുതുവത്സരാശംസകൾ

  ReplyDelete