Tuesday, January 12, 2010

കവിത - ഗ്ലോബൽ വാർമ്മിങ്ങ്‌



കവിത - ഗ്ലോബൽ വാർമ്മിങ്ങ്‌




അർക്കൻ തിരയുന്നവനുടെ ചെന്താമര പെണ്ണിനെ
കാട്ടിലും മേട്ടിലുമെവിടേയുമില്ലവൾ..ഹാ..കഷ്ടം !
കണ്ടുതപിച്ചവനവനുടെ പ്രിയതന്നഴുകിയ ജഡത്തെ
കലിയോടെ, തിരിച്ചറിഞ്ഞവനാ പാതകി മർത്ത്യനെന്ന്

അഴുക്കും, അമ്ലവും പുഴയിലൊഴുക്കിയൊടുക്കിയെൻ
പ്രേമതൽപ്പത്തിനെ, തീയായ്‌, കൊടും താപമായ്‌
പതിക്കും ഞാൻ നിന്നിലും നിൻ തലമുറകളിലൊക്കയും
..ശാപം..ഇതു സൂര്യ ശാപം

വിഷപ്പുകയൂതും കുഴലുകൾ തീർത്തനീ
വിള്ളൽ തീർത്തെൻ കൺപോളയിൽ
മരമരിഞ്ഞു കാടൊടുക്കി മദിച്ച നീ
എന്തേ അറിഞ്ഞില്ല ?

വിള്ളൽ വീഴ്ത്തിയ കൺപോളക്ക്‌ പിന്നിലെൻ
ത്രിക്കണ്ണെന്ന്..തീയായ്‌, കൊടും താപമായ്‌
പതിക്കും ഞാൻ നിന്നിലും നിൻ തലമുറകളിലൊക്കയും
..ശാപം..ഇതു സൂര്യ ശാപം

കവിത ഇഷ്ടമായെങ്കിൽ...അഭിപ്രായം അറിയിക്കണം...


സ്നേഹപൂർവ്വം
© മൻസൂർ ആലുവിള...

മലയാള കവിത: ചിത്രകവിത 1ന്റെ വിജയി#links#links



 link click here

മലയാള കവിത: ചിത്രകവിത 1ന്റെ വിജയി#links#links



2010-01-07


ചിത്രകവിത 1ന്റെ വിജയി

ചിത്രകവിത 1ന്റെ വിജയിയായി മന്‍സൂര്‍ ആലുവിള തെരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നു. അദ്ദേഹത്തിന് 'മലയാള കവിത'യുടെ അഭിനന്ദനങ്ങള്‍ അറിയിയ്ക്കുന്നു. കൂടാതെ ഈ മത്സരം വിജയമാക്കി തീര്‍ത്ത മത്സരാര്‍ത്ഥികള്‍ക്കും വോട്ട് ചെയ്തവര്‍ക്കും നന്ദി അറിയിയ്ക്കുന്നു. ഈ സഹകരണം ഇനിയും പ്രതീക്ഷിയ്ക്കുന്നു. കൂടാതെ അടുത്ത മത്സരത്തിനായി കൂടുതല്‍ പേര്‍ രംഗത്ത്‌ വരുമെന്നും വിചാരിയ്ക്കുന്നു. ഈ പുത്തന്‍ രീതി 'മലയാള കവിത'യ്ക്ക് മാത്രം സ്വന്തം. തെരഞ്ഞെടുത്ത കവിത ചുവടെ ചേര്‍ക്കുന്നു .

"ഉഴുത്‌ മറിച്ചൊരീ രക്തക്കളത്തിലിനിയും
ഉലകമേ നീ ഉരുളുന്നതാർക്കുവേണ്ടി ..?
അരിഞ്ഞു വീഴ്ത്തിയൊരെൻ കാവലൊക്കയും
ബാക്കിയായ്‌ ഞനുമീ ജീവജാലങ്ങളും
പറന്നകലാനീ പറവകൾക്കൊപ്പം
ചിറകുമുളയ്ക്കാത്തോരെനിക്കെങ്ങനെ..?"

അടുത്ത മത്സരചിത്രം ഉടന്‍ പോസ്റ്റ്‌ ചെയ്യും. എല്ലാവരും തയ്യാറെടുക്കുക.