Tuesday, January 12, 2010

കവിത - ഗ്ലോബൽ വാർമ്മിങ്ങ്‌കവിത - ഗ്ലോബൽ വാർമ്മിങ്ങ്‌
അർക്കൻ തിരയുന്നവനുടെ ചെന്താമര പെണ്ണിനെ
കാട്ടിലും മേട്ടിലുമെവിടേയുമില്ലവൾ..ഹാ..കഷ്ടം !
കണ്ടുതപിച്ചവനവനുടെ പ്രിയതന്നഴുകിയ ജഡത്തെ
കലിയോടെ, തിരിച്ചറിഞ്ഞവനാ പാതകി മർത്ത്യനെന്ന്

അഴുക്കും, അമ്ലവും പുഴയിലൊഴുക്കിയൊടുക്കിയെൻ
പ്രേമതൽപ്പത്തിനെ, തീയായ്‌, കൊടും താപമായ്‌
പതിക്കും ഞാൻ നിന്നിലും നിൻ തലമുറകളിലൊക്കയും
..ശാപം..ഇതു സൂര്യ ശാപം

വിഷപ്പുകയൂതും കുഴലുകൾ തീർത്തനീ
വിള്ളൽ തീർത്തെൻ കൺപോളയിൽ
മരമരിഞ്ഞു കാടൊടുക്കി മദിച്ച നീ
എന്തേ അറിഞ്ഞില്ല ?

വിള്ളൽ വീഴ്ത്തിയ കൺപോളക്ക്‌ പിന്നിലെൻ
ത്രിക്കണ്ണെന്ന്..തീയായ്‌, കൊടും താപമായ്‌
പതിക്കും ഞാൻ നിന്നിലും നിൻ തലമുറകളിലൊക്കയും
..ശാപം..ഇതു സൂര്യ ശാപം

കവിത ഇഷ്ടമായെങ്കിൽ...അഭിപ്രായം അറിയിക്കണം...


സ്നേഹപൂർവ്വം
© മൻസൂർ ആലുവിള...

20 comments:

 1. വിള്ളൽ വീഴ്ത്തിയ കൺപോളക്ക്‌ പിന്നിലെൻ
  ത്രിക്കണ്ണെന്ന്..തീയായ്‌, കൊടും താപമായ്‌
  പതിക്കും ഞാൻ നിന്നിലും നിൻ തലമുറകളിലൊക്കയും
  ..ശാപം..ഇതു സൂര്യ ശാപം
  നല്ല വരികള്‍ :)

  ReplyDelete
 2. ..മരമരിഞ്ഞു കാടൊടുക്കി മതിച്ച നീ
  എന്തേ അറിഞ്ഞില്ല ?..

  ‘മെതിച്ച’ എന്നായിരിക്കില്ലേ ശരി?

  കവിത ഏതായാലും വളരെ നന്നായിട്ടുണ്ട്.

  ReplyDelete
 3. സാജൻ..വന്നതിനും ഇഷടമറിയിച്ചതിനും നന്ദി വീണ്ടും വരണം..

  കുമാർ-ജീ ..മദിച്ച എന്നായിരുന്നു...ചൂണ്ടിക്കാണിച്ചതിനു നന്ദി.തിരുത്തിയിട്ടുണ്ട്‌..ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..വീണ്ടും വരുമല്ലോ..?

  ReplyDelete
 4. സൂര്യതാപം ഒരു സൂര്യ ശാപമാകാന്‍ അധിക കാലമെടുക്കുമെന്ന് തോന്നുന്നില്ല.

  നന്നായി, ഇക്കാ.

  ReplyDelete
 5. അഴുക്കും, അമ്ലവും പുഴയിലൊഴുക്കിയൊടുക്കിയെൻ
  പ്രേമതൽപ്പത്തിനെ, തീയായ്‌, കൊടും താപമായ്‌
  പതിക്കും ഞാൻ നിന്നിലും നിൻ തലമുറകളിലൊക്കയും
  ..ശാപം..ഇതു സൂര്യ ശാപം

  varikal kollam

  ReplyDelete
 6. കവിത ഇഷ്ടമായി.

  അര്‍ക്കന്റെ, വിള്ളല്‍ വീഴ്ത്തിയ കണ്‍പോളയിലൂടെ അരിച്ചിറങ്ങുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ സൂര്യശാപം തന്നെ.

  ReplyDelete
 7. ശ്രീ... അതെ നമ്മെളെല്ലം ഉത്തരവാദികൾ തന്നെ..വന്നതിനും ഇഷടമറിയിച്ചതിനും നന്ദി വീണ്ടും വരണം..

  മനോരാജ്‌..ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..വീണ്ടും വരുമല്ലോ.

  ഗീത റ്റീച്ചർ...അതെ നമ്മെളെല്ലം ഉത്തരവാദികൾ തന്നെ..ലോകം ഒത്തുപിടിച്ചെങ്കിലെ രക്ഷയുള്ളു..വന്നതിനും ഇഷടമറിയിച്ചതിനും നന്ദി വീണ്ടും വരണം..

  ReplyDelete
 8. അതെ സൂര്യതാപം ഒരിക്കലും തീരാ ശാപമായി മാറും..
  ആശംസകള്‍..

  ReplyDelete
 9. വിഷപ്പുകയൂതും കുഴലുകൾ തീർത്തനീ
  വിള്ളൽ തീർത്തെൻ കൺപോളയിൽ
  മരമരിഞ്ഞു കാടൊടുക്കി മദിച്ച നീ
  എന്തേ അറിഞ്ഞില്ല ?
  nannayirikkunnu abhinandanangal iniyum kathirikkunnu

  ReplyDelete
 10. സൂര്യന്റെ ചൂടിൽ എരിഞ്ഞടങ്ങാനായിരിക്കുമോ ഭാവിയിലെ ഭൂമിതൻ വിധി. നന്നായിരിക്കുന്നു. ഇനിയും എഴുതുക.

  പിന്നെ ഇതും കൂടി ഒന്ന് വായിക്കുക.
  http://mini-minilokam.blogspot.com/2009/06/22.html

  ReplyDelete
 11. നന്നായിരിക്കുന്നു. ഇനിയും എഴുതുക

  ReplyDelete
 12. കൊള്ളാം മാഷേ,

  ഈ ബ്ലൊഗിലും നോക്കുമല്ലോ..
  ജോയിന്‍ ചെയ്യുമല്ലോ..!!
  പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

  http://tomskonumadam.blogspot.com/

  http://entemalayalam1.blogspot.com/

  ReplyDelete
 13. മനുഷ്യര്‍ സ്വയം തീര്‍ക്കുന്ന ഹോമകുണ്ഠം... ഓസോണ്‍ പാളികളുടെ വിള്ളല്‍ കവിതാരൂപത്തില്‍ അവതരിപ്പിച്ചത്‌ മനോഹരമായിരിക്കുന്നു...

  ReplyDelete
 14. വ്യത്യസ്തമായൊരു കവിത..ഇഷ്ടപ്പെട്ടു..നല്ലൊരു സന്ദേശവും..ഈ കവിത നല്‍കുന്നു...ആശംസകള്‍..

  ReplyDelete
 15. മന്‍സൂറിക്കാ..ഒരു പോപ്പിക്കുട വാങ്ങി തലക്ക് മുകളില്‍ പിടിച്ചാല്‍ (തുറന്ന്) ശാപത്തീന്ന് രക്ഷപ്പെടാന്‍ പറ്റുവോ...?!! ഏത്..?

  കുമാരന്‍ തിരുത്തിയത് പോലെ തിരുത്താന്‍ പറ്റിയ സംഭവങള്‍ ഉണ്ടോയെന്ന് ഞാനൊന്ന് അരിച്ച് പെറുക്കി,
  ഒന്നും കിട്ടിയില്ലാ..അത്കൊണ്ട് കവിത കക്കവിത!!
  (നന്നായിട്ടുണ്ട്)

  ReplyDelete
 16. ലക്ഷ്മി... അതെ.. സത്യം..വന്നതിനും ഇഷടമറിയിച്ചതിനും നന്ദി വീണ്ടും വരണം..

  സാബി..ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..വീണ്ടും വരുമല്ലോ ?.

  അരുൺ...വന്നതിനും ഇഷടമറിയിച്ചതിനും നന്ദി വീണ്ടും വരണം..

  മിനി...ആയിരിക്കുമോ..? വന്നതിനും ഇഷടമറിയിച്ചതിനും നന്ദി വീണ്ടും വരണം..

  അച്ചൂസ്‌..? വന്നതിനും ഇഷടമറിയിച്ചതിനും നന്ദി വീണ്ടും വരണം..

  സുരേഷ്‌.. വന്നതിനും ഇഷടമറിയിച്ചതിനും നന്ദി വീണ്ടും വരണം..

  റ്റോംസ്‌.. തീർച്ചയായും ..വന്നതിനും ഇഷടമറിയിച്ചതിനും നന്ദി വീണ്ടും വരണം..

  വിനുവേട്ടൻ..സത്യമാണു പരഞ്ഞതു.. വന്നതിനും ഇഷടമറിയിച്ചതിനും നന്ദി വീണ്ടും വരണം..

  ബിജ്ലി...എല്ലാവരും ഈ സന്ദേശം ഉൾകൊണ്ടിരുന്നെങ്കിൽ? വന്നതിനും ഇഷടമറിയിച്ചതിനും നന്ദി വീണ്ടും വരണം..

  ഭായി..ഊട്ടയില്ലാത്ത കുട തന്നെ വേണം തുറന്ന് പിടിക്കാൻ.. വന്നതിനും ഇഷടമറിയിച്ചതിനും നന്ദി വീണ്ടും വരണം..
  പുതിയ ഫോട്ടോ ഈ കമന്റ്സ്‌ കൂടെ കാണുന്നത്‌ കൊള്ളാം..പൊളപ്പൻ..ഏത്‌..?

  ReplyDelete
 17. ഗ്ലോബല്‍ വാമിങ്ങിലൂടെ, ബ്ലോഗല്‍ വാമിങ്ങ്

  നടത്തി എല്ലാവരുടെയും തൃക്കണ്ണ്‍

  തുറപ്പിക്കുന്ന അസ്സല് കവിത കേട്ടോ ...


  ‘രണ്ടായിരൊത്തൊമ്പതു വര്‍ഷങ്ങള്‍;നാനാതരത്തിലായി ,നാം
  വീണ്ടുവിചാരമതൊട്ടുമില്ലാതെ , പീഡിപ്പിച്ചിതാ ഭൂമിയെ ,
  മണ്ടകീറി കേഴുന്നിപ്പോള്‍ ബഹുരാഷ്ട്രങ്ങള്‍ ,സംഘടനകള്‍ ;
  വിണ്ടുകീറി -ചൂടിനാല്‍ ആകാശം , നശിക്കുന്നീപ്രകൃതിയും !
  കണ്ടില്ലയിതുവരെയാരും ഈ പ്രകൃതിതന്‍ മാറ്റങ്ങളെ ;
  കണ്ടു നമ്മള്‍ യുദ്ധങ്ങള്‍ ,അധിനിവേശങ്ങള്‍ ,മതവൈരങ്ങള്‍ !
  വേണ്ട ഇതൊന്നുംമീയുലകിലിനിയൊട്ടും ,നമുക്കേവര്‍ക്കും....’

  ReplyDelete
 18. Bilathi pattanam വീണ്ടും ഏഴുതാനുള്ള ആവേശം പകരുന്ന അങ്ങയുടെ മനോഹരമായ അഭിപ്രായങ്ങൾക്കു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു...വീണ്ടും വരുകയും..വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യണം

  ReplyDelete