Friday, February 5, 2010

കവിത- എച്ചിലില

കവിത- എച്ചിലില


തൂശനില !!!  

വെട്ടിയടുക്കി തഴുകിത്തുടച്ചു
വിതാനിച്ചൂൺ മേശയിലായ്‌
ചൂടുമെരിവും രസരുചിഭേദങ്ങൾ
വന്നുപോകുന്നു പലകുറി

മധുരമേകി മടക്കിയടച്ചു
ബാക്കിയൽപ്പത്തോടൊപ്പം
ചവറ്റുകുട്ടയിലാ കലപിലയിലായ്‌
ഇപ്പോൾ ഞാൻ എച്ചിലില

കടിപിടി കൂടുമൊട്ടിയവയറുകൾക്കുമീ
തെരുവുനായ്ക്കൾക്കും നക്കിത്തീരുവോളം
ഞാനെച്ചിലില..നക്കിത്തീരുവോളം
ഞാനെച്ചിലില.... പിന്നെയോ..?


വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ

സ്നേഹപൂർവ്വം
© മൻസൂർ ആലുവിള

24 comments:

 1. നക്കിത്തീരുവോളം
  ഞാനെച്ചിലില.... പിന്നെയോ..?

  ReplyDelete
 2. ഇലയിൽ ഒന്നും ബാക്കിവെക്കരുത്. അപ്പോൾ തെരുവ് നായ്ക്കൾ കടിപിടിയാവാൻ വരില്ല. നല്ല ഇലകൾ മാറ്റിവെക്കുക.

  ReplyDelete
 3. ഒരു കണക്കിന് എല്ലാവരുടേയും ജീവിതവും അവസാനം എച്ചിലില തന്നെ അല്ലേ ഇക്കാ?

  ReplyDelete
 4. മിനി/ ഒട്ടിയവയറുകൾക്കയ്‌ അൽപ്പം അതെങ്കിലും..അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി വീണ്ടും വരിക

  ശ്രീകുട്ടാ..അതെയല്ലെ..? അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി വീണ്ടും വരിക

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. jeevitham echilila anaalllo alle

  ReplyDelete
 7. naam orikkalum chinthikkaththa oru ilaye kurichu nannayi ikka nammede jiivithavum athu thanne iniyum pratheekshikkunnu

  ReplyDelete
 8. പിന്നെയതൊരു എച്ചിലില്ലായില
  പിന്നാമ്പുറത്തെ നാക്കുകീറിയ ഇല

  ReplyDelete
 9. pournami...വന്നതിനും അഭിപ്രായത്തിനും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു വീണ്ടും വരിക !!!

  മനോരാജ്‌.അതെയതെ..? അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു വീണ്ടും വരിക

  സാബിബാവാ/കവിത ഇഷടപ്പെട്ടുവെന്നറിഞ്ഞതിൽ സന്തോഷം വന്നതിനും അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു വീണ്ടും വരിക

  മുരളിയേട്ടാ/ വന്നതിനും ഈ രണ്ടുവരി കവിതക്കും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു വീണ്ടും വരുമല്ലോ

  ReplyDelete
 10. പിന്നെ, പിന്നെന്താ എനിക്കുമറിയില്ല.

  ReplyDelete
 11. Nakki theerumvare...!
  Manoharam, Ashamsakal...!!

  ReplyDelete
 12. നന്നായിട്ടുണ്ട്...

  ReplyDelete
 13. പിന്നെ മണ്ണിനു വളമാകാം, അപ്പോഴും ഉപകാരിയാ :)
  നന്നായിട്ടുണ്ട്

  ReplyDelete
 14. Typist | എഴുത്തുകാരി ...വന്നതിനും അഭിപ്രായത്തിനും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു വീണ്ടും വരിക !!!

  Sureshkumar Punjhayil ...വന്നതിനും അഭിപ്രായത്തിനും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു വീണ്ടും വരിക !!!

  Ranjith chemmad... ഇഷടപ്പെട്ടുവെന്നറിഞ്ഞതിൽ സന്തോഷം വന്നതിനും അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു വീണ്ടും വരിക

  അരുണ്‍ കായംകുളം ....അതെയതെ.. അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു വീണ്ടും വരിക

  ReplyDelete
 15. നക്കിത്തീരുവോളം
  ഞാനെച്ചിലില.... പിന്നെയോ..?

  കവിക്ക് ബാക്കിയറിയില്ലെങ്കില്‍ പിന്നെ ഇതൊക്കെ ആര്‍ക്കാണറിയാവുന്നത്?
  :-)
  വൃത്തം അങോട്ട് ശരിയായോന്നൊരു സംശയം!
  ഏതായാലും ഒരു കോംബസ്സ് ഞാനങോട്ടയക്കുന്നുണ്ട്
  ഏത്?!

  (കവിത നന്നായിട്ടുണ്ട്)

  ReplyDelete
 16. കഴുകിത്തുടച്ച് വിളമ്പി വിഴുങ്ങി ഏമ്പക്കം വിട്ട് എച്ചിലായി വലിച്ചെറിയുന്ന മനുഷ്യജന്മങ്ങൾ... തീയലും അവിയലും സാമ്പാറും കിച്ചടിയും പച്ചടിയും നിരത്തിവെച്ച് ഒരുനാൾ ഈ എച്ചിലിലയും സമ്പന്നമായിരുന്നു. പക്ഷെ നാളെ, ഒരു മാറാരോഗങ്ങളുടെ പെരുമ്പറയുമായി വെറും എച്ചിലില കണക്കേ ഞാനും എടുത്തെറിയപ്പെടും. അകം പൊള്ളയായ ഭാണ്ഡത്തിനായി കടിപിടികൂടുന്നവരെ നോക്കി നെടുവീർപ്പിട്ടിരിക്കാനേ അന്ന് കഴിയൂ..

  മാഷേ, ഒരു പ്രവാസിയായത് കൊണ്ടാവാം എനിക്കിങ്ങനെയേ ഈ കവിതയെ വായിക്കാനാവൂ.. മനോഹരമല്ല, മനസ്സിന്റെ ആഴങ്ങളിൽ കൊളുത്തിവലിക്കുന്ന വരികൾ..

  ആശംസകളൊടെ
  നരി

  ReplyDelete
 17. കടിപിടി കൂടുമൊട്ടിയവയറുകൾക്കുമീ
  തെരുവുനായ്ക്കൾക്കും നക്കിത്തീരുവോളം
  ഞാനെച്ചിലില..നക്കിത്തീരുവോളം
  ഞാനെച്ചിലില.... പിന്നെയോ..?

  ഒരുപാട് അര്‍തലങ്ങളുണ്ടല്ലോ.

  ReplyDelete
 18. Adi poli mashe.....
  Oru pravasiyude jeevitham athi manoharammayi avathrippichu......eee kazhine abinandhikkadhirikkan vayya.......
  veendum ithu poleyulla items iniyum pratheekshikkunnu........

  ReplyDelete
 19. ഒറ്റവരി രാമനു..ഒറ്റവാക്ക്‌ അഭിപ്രായതിനും വന്നതിനും നന്ദിയും സന്തോഷവും അറിയിക്കുന്നു..വീണ്ടും വരിക..!!

  സുനിൽ ഭായി..കോംബസ്സ്‌ അയക്കൂ വൃത്തം വരച്ചു നോക്കാം..ഏത്‌...? കവിത ഇഷ്ടമായെന്നറിയിച്ചതിൽ സന്തോഷം..വീണ്ടും വരണം കേട്ടോ ?

  നരിക്കുന്നൻ...തങ്കളുടെ വയനയുടെയും അപഗ്രധിക്കനുള്ള കഴിവും ഈ അഭിപ്രായതിലൂടെ വെളിവാകുന്നുണ്ട്‌..പ്രവാസിയുടെ വികാരമുൾക്കൊണ്ടു താങ്കൾ എഴുതിയ ഈ അഭിപ്രായത്തിനെ ഞാൻ എന്റെയീ കവിതയുടെ അടിക്കുറുപ്പായ്‌ സ്വീകരിക്കുന്നു..സ്നേഹപൂർവ്വം നന്ദി വീണ്ടും വരിക..

  കുമാർജീ..അതെ അർത്ഥതലങ്ങൾ ഒരുപാടുണ്ട്‌..വന്നതിനും അഭിപ്രായം അറിയിച്ചതിനും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു..വീണ്ടും വരുമല്ലൊ..?

  ബദറു..വന്നതിനും ഇഷ്ടമറിയിച്ചതിനും സ്നേഹപൂർവ്വം നന്ദി..വീണ്ടും വരണം.

  ReplyDelete
 20. എച്ചിലില ആയിക്കഴിഞ്ഞ് കുപ്പത്തൊട്ടിയില്‍ നിന്ന് ചാരമായോ കമ്പോസ്റ്റ് വളമായോ മാറും. അങ്ങനെ വീണ്ടും മണ്ണിന്റെ മാറിലേക്ക് തന്നെ മടങ്ങും - വീണ്ടുമൊരിലയായി പുനര്‍ജനിക്കാന്‍...

  ReplyDelete
 21. ഗീതറ്റീച്ചർ...വിലയേറിയ അഭിപ്രായതിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു...വീണ്ടും വരണം..

  വഴിപോക്കൻ.ഈ വഴി വന്നതിനും അഭിപ്രായമറിയിച്ചതിനും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു ..വീണ്ടും വരണം..

  ReplyDelete