Sunday, May 23, 2010

*ചുരത്തുനീ...*

മൺചിരാതിൻ കരിവെട്ടത്തിൽ
കത്തി തീരുന്നൊരീ വൈധവ്യം
ചിതയിൽ അലിഞ്ഞകന്ന സിന്ദൂരം.
ചിതലരിച്ച ചിന്തകൾ, ധാരയായ്‌ കാലത്തിൻ
ചാലുവെട്ടിയ ചുളിവുകളിലൂടൊഴുകുന്നു.

തുടക്കുകീ ഏകാന്തതയെ, ചുരത്തുനീ..
എത്രയോ നിനക്കായ്‌ ചുരത്തിയൊരീ..
അമ്മ വാര്‍ദ്ധക്യത്തിന്നായൽപം സ്നേഹ..
സംരക്ഷണത്തിൻ പാൽപ്പായസം.




© മൻസൂർ ആലുവിള

24 comments:

  1. അമ്മ വാർദ്ദക്യത്തിന്നായൽപം സ്നേഹ..
    സംരക്ഷണത്തിൻ പാൽപ്പായസം.

    ReplyDelete
  2. കൂടുതൽ കവിതകൾ ബ്ലോഗിൽ നിറയട്ടെ. വരികൾ നന്നായിരിക്കുന്നു.

    ReplyDelete
  3. പാല്‍ ചുരത്തി ഊട്ടി വളര്‍ത്തിയ അമ്മ, വാര്‍ദ്ധക്യത്തില്‍ ഇത്തിരി സ്നേഹപ്പാല്‍പ്പായസത്തിനായി കേഴേണ്ടി വരിക...
    എന്തൊരനീതി!

    ReplyDelete
  4. താരാട്ടുപാടിയും താലോലിച്ചും വളര്‍ത്തിയ അമ്മയ്ക്ക് വാര്‍ദ്ധക്യത്തില്‍ കിട്ടാതെ പോവുന്നതും സ്നേഹം.!

    ReplyDelete
  5. മാതാവിന്‍ അമ്രിതമാം അമ്മിഞ്ഞ നുകര്‍ന്ന നാം മറകരുത്
    അമ്മിഞ്ഞ മധുരമെങ്കില്‍ അമ്മതന്‍ സ്നേഹം ഇരട്ടി മാധുര്യം .നിന്റെ സ്നേഹത്തിനിരക്കരുത് ഒരിക്കലും ഈ അമ്മ

    ReplyDelete
  6. സ്നേഹപ്പാല്‍പ്പായസത്തിനായി ഏതെങ്കിലും അമ്മ മക്കളോട് കേണിട്ടുണ്ടെങ്കിൽ അവന്റെ ജീവിതം കട്ട പൊഹ!! ഏത്...

    ReplyDelete
  7. നന്നായിരിക്കുന്നു.

    ReplyDelete
  8. അമ്മയുടെ കാൽ പാദത്തിലാണ് സ്വർഗ്ഗം....
    മക്കൾമനസ്സുകൾ ഇത് ഓർക്കുക....
    ഉണരുക.....

    ReplyDelete
  9. തുടക്കുകീ ഏകാന്തതയെ, ചുരത്തുനീ
    നിനക്കായ്‌ സ്നേഹം ചുരത്തിയൊരീ-
    അമ്മ വാർദ്ദക്യത്തിന്നായൽപം സ്നേഹ
    സംരക്ഷണത്തിൻ പാൽപ്പായസം.!
    ആശംസകൾ!

    ReplyDelete
  10. പ്രിയ മന്‍സൂര്‍,

    അമ്മ എത്ര സുന്ദരമായ പദമാണ്. സഹനത്തിന്‍റെയും സ്നേഹത്തിന്‍റെയും പകരം വെക്കാനില്ലാത്ത പ്രതീകം. തങ്ങളുടെ മക്കള്‍ക്ക് വയസ്സ് 50 കഴിഞ്ഞാലും അമ്മയ്ക്ക് മകനിപ്പോഴും കുഞ്ഞായേ കാണാനാകൂ. തെറ്റുകളെ കുസൃതികളായി കാണാന്ന വിശാലമായ മന:സ്ഥിതി.

    പക്ഷെ ആ അമ്മയ്ക്ക് തിരിച്ചെന്തു ലഭിക്കുന്നു എന്ന ചോദ്യം വലിയ ചോദ്യചിഹ്നത്തിന്‍റെ അകമ്പടിയോടെ നമുക്കു മുന്നില്‍ തൂങ്ങിയാടുന്നു.
    ചെറുതെങ്കിലും കവിത നന്നായിട്ടുണ്ട്.

    സിന്ദൂരം, ചുളിവ്, വാര്‍ദ്ധക്യം തുടങ്ങിയ ടൈപ്പിങിനിടയില്‍ സംഭവിച്ച അക്ഷരപ്പിശകുകള്‍ തിരുത്തുമല്ലോ.

    ReplyDelete
  11. വലിയൊരു സത്യം!

    ReplyDelete
  12. സ്നേഹത്തിന്‍ പാല്‍പായസം ....
    പാലരുവി ഒഴുക്കിയാലും ഒപ്പമാവുമോ,
    അമ്മതന്‍ മുലപ്പാലിനോളം..
    നന്നായിരിക്കുന്നു സുഹൃത്തേ വരികള്‍ ... :)

    y no following option ?

    ReplyDelete
  13. പ്രിയ മിനി ടീച്ചർ ഇവിടെ വരുകയും, ആശംസകൾ അർപ്പിക്കുകയും ചെയ്തതിനു നന്ദി ..വീണ്ടും വരണം.

    പ്രിയ ഗീത ടീച്ചർ..ഈ അനീതിക്കെതിരെ നമ്മുടെ പുതു തലമുറയെ വാർത്തെടുക്കണം നമ്മെൾ ഓരോരുത്തരും..അഭിപ്രായത്തിനു നന്ദി ..വീണ്ടും വരണം.

    പ്രിയ ലക്ഷ്മി ഇവിടെ വരുകയും, ആശംസകൾ അർപ്പിക്കുകയും ചെയ്തതിനു നന്ദി ..വീണ്ടും വരണം.

    പ്രിയ ഹംസ പറഞ്ഞതു ശരിയാണു ഇവിടെ വരുകയും, അഭിപ്രായം അറിയിക്കുകയും ചെയ്തതിനു നന്ദി ..വീണ്ടും വരണം.

    പ്രിയ സാബിറ പറഞ്ഞതു ശരിയാണു അങ്ങനെ ഒരവസ്ത വരരുത്‌ ഒരമ്മക്കും.. ഇവിടെ വരുകയും, അഭിപ്രായം അറിയിക്കുകയും ചെയ്തതിനു നന്ദി ..വീണ്ടും വരണം.

    പ്രിയ ജിഷാദ്‌ ഇവിടെ വരുകയും, ആശംസകൾ അർപ്പിക്കുകയും ചെയ്തതിനു നന്ദി ..വീണ്ടും വരണം.

    പ്രിയ ഭായി പറഞ്ഞതു ശരിയാണു കട്ടപൊഹ തന്നെ..ഏത്‌..? .. ഇവിടെ വരുകയും, അഭിപ്രായം അറിയിക്കുകയും ചെയ്തതിനു നന്ദി ..വീണ്ടും വരണം.

    പ്രിയ ഉമേഷ്‌ ഇവിടെ വരുകയും, ഇഷ്ടം അറിയിക്കുകയും ചെയ്തതിനു നന്ദി ..വീണ്ടും വരണം.

    ReplyDelete
  14. പ്രിയ സാദിഖ്‌ വചനം സത്യമാണു..എല്ലാവറും ഒാർക്കുമെന്നു നമ്മൾക്കു പ്രത്യാശിക്കാം.. ഇവിടെ വരുകയും, ആശംസകൾ അർപ്പിക്കുകയും ചെയ്തതിനു നന്ദി ..വീണ്ടും വരണം.

    പ്രിയ ഡോക്ടർ...ഇവിടെ വരുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തതിനു നന്ദി ..വീണ്ടും വരണം.

    പ്രിയ ഹരി.. പറഞ്ഞത്‌ ഒക്കയും ശരിയാണു..തെറ്റുകൾ തിരുത്തിയിട്ടുണ്ട്‌... ഇവിടെ വരുകയും, ആശംസകൾ അർപ്പിക്കുകയും ചെയ്തതിനു നന്ദി ..വീണ്ടും വരണം.

    പ്രിയ ശ്രീ പറഞ്ഞതു ശരിയാണു ഇവിടെ വരുകയും, അഭിപ്രായം അറിയിക്കുകയും ചെയ്തതിനു നന്ദി ..വീണ്ടും വരണം

    ReplyDelete
  15. പ്രിയ ഉണ്ണി തങ്കളുടെ മനോഹരമായ അഭിപ്രായത്തിനു നന്ദി.. പറഞ്ഞതു ശരിയാണു..സ്നേഹത്തിന്‍ പാല്‍പായസം ....
    പാലരുവി ഒഴുക്കിയാലും ഒപ്പമാവില്ല, ഇവിടെ വരുകയും, അഭിപ്രായം അറിയിക്കുകയും ചെയ്തതിനു നന്ദി ..വീണ്ടും വരണം.

    followers option added

    ReplyDelete
  16. പ്രിയ അരുൺ ഇവിടെ വരുകയും, ഇഷ്ടം അറിയിക്കുകയും ചെയ്തതിനു നന്ദി ..വീണ്ടും വരണം.

    ReplyDelete
  17. നന്നായിരിക്കുന്നു സുഹൃത്തേ വരികള്‍

    ReplyDelete
  18. ഹാ...ഹാ..
    തുടക്കുകീ ഏകാന്തതയെ, ചുരത്തുനീ..
    എത്രയോ നിനക്കായ്‌ ചുരത്തിയൊരീ..
    അമ്മ വാര്‍ദ്ധക്യത്തിന്നായൽപം സ്നേഹ..
    സംരക്ഷണത്തിൻ പാൽപ്പായസം.
    സ്നേഹോപഹാരം...!

    ReplyDelete
  19. പ്രിയ ഒഴാക്കൻ ..ഇവിടെ വരുകയും ഇഷ്ടം അറിയിക്കുകയും ചെയ്തതിനു നന്ദി..വീണ്ടും വരിക.

    പ്രിയ മുരളിയേട്ടാ..ഇവിടെ വരുകയും ഇഷ്ടം അറിയിക്കുകയും ചെയ്തതിനു നന്ദി..വീണ്ടും വരിക

    പ്രിയ ഇസ്മായിൽ ..ഇവിടെ വരുകയും ഇഷ്ടം അറിയിക്കുകയും ചെയ്തതിനു നന്ദി..വീണ്ടും വരിക

    പ്രിയ ഉമേഷ്‌ ഇവിടെ വരുകയും, ഇഷ്ടം അറിയിക്കുകയും ചെയ്തതിനു നന്ദി ..വീണ്ടും വരണം.

    ReplyDelete