Friday, July 16, 2010

ഒരേ ബീജം....

എഴുത്തെന്ന മോഹം പേനയിലൂടെ
പെറ്റൊരീ അക്ഷരക്കുരുന്നുകൾ
പേറ്റാട്ടിയായ്‌ വന്നൊരീ പേപ്പറമ്മ.
വെളിച്ചം പകർന്ന ബീജം.

ഉളിക്കു ശിലയിൽ പിറന്നവർ, നാരയത്തിനു
താളിയോലയിൽ പിറന്നവർ, പൂർവ്വികർ
അവരൊക്കയും നന്മവിതറിയവർ

പേനയ്ക്ക്‌ സ്ഥാനം പുതുയുഗത്തിൽ
പുർവ്വികർക്കൊപ്പം
ഒപ്പിന്നായ്‌ മാത്രം ഒതുക്കപ്പെട്ടവൻ

പിതാവ്‌ ഒന്നെങ്കിലും പിറന്നു കുരുന്നുകൾ
പല ജാതികൾ, പല വർണ്ണങ്ങൾ,
പല രൂപങ്ങൾ, ദേശനൊത്ത വടിവിൽ

അൽമാനിയിൽ പിറന്നവനാഞ്ഞു തുള്ളി
ഞാനാണുമുമ്പൻ, ആംഗലേയത്തിൽ
പിറന്നവൻ ആർത്തട്ടഹസിച്ചു ഞാനാണുവമ്പൻ
വന്മതിൽ തീർത്ത ഞാനാണു കേമനെന്ന്
ആവർത്തിച്ചു ചീനാക്കുരുന്നുകൾ

ഹീബ്രുവും, ഫ്രെഞ്ചും, അറബും, സ്പാനിഷും
കൂട്ടം കൂട്ടമായ്‌ ചേർന്നീ അവലോകനത്തിൽ

വെട്ടിപ്പിടിക്കാൻ വെമ്പുന്നവരറിയുന്നില്ല
പിറന്നതൊരേ ബീജത്തിൽ നിന്നെന്ന്...
നിറത്തിലും, രൂപത്തിലും വേർതിരിവെങ്കിലും
നമ്മുടെ നിണത്തിൻ നിറമതൊന്നെന്ന്.


© മൻസൂർ ആലുവിള

33 comments:

  1. സത്യത്തിൽ ആരാ മുൻപൻ? ആരുമില്ല.. കവിത നന്നായി

    ReplyDelete
  2. "വെട്ടിപ്പിടിക്കാൻ വെമ്പുന്നവരറിയുന്നില്ല
    പിറന്നതൊരേ ബീജത്തിൽ നിന്നെന്ന്...
    നിറത്തിലും, രൂപത്തിലും വേർതിരിവെങ്കിലും
    നമ്മുടെ നിണത്തിൻ നിറമതൊന്നെന്ന്."

    വെട്ടും കുത്തും യുദ്ധവും അനാഥമാക്കുന്ന ജീവിതങ്ങള്‍ മാത്രം ബാക്കിയാക്കി മാനുഷര്‍....
    വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  3. ജീവിതത്തിന്റെ ഒരക്ഷരം;……..
    പേന……. കത്തിക്ക് പകരമാക്കുന്നു.
    മനുഷ്യത്വം പോയവർ
    ജീവിതം തെളിയുന്ന കവിത.

    ReplyDelete
  4. കവിത നന്നായി എന്ന് പറയാന്‍ എനിക്കറിയില്ല . എന്നാല്‍ ആശയം വളരെ നന്നായി .
    ഇടക്കൊക്കെ കഥയും ലേഖനവും പോന്നോട്ടെ.
    ഭാവുകങ്ങള്‍.

    ReplyDelete
  5. വെട്ടിപ്പിടിക്കാൻ വെമ്പുന്നവരറിയുന്നില്ല
    പിറന്നതൊരേ ബീജത്തിൽ നിന്നെന്ന്...
    നിറത്തിലും, രൂപത്തിലും വേർതിരിവെങ്കിലും
    നമ്മുടെ നിണത്തിൻ നിറമതൊന്നെന്ന്.


    ശക്തമായ വരികള്‍ . !! വെട്ടിപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ആരും അറിയുന്നില്ല എല്ലാം ഒരു ബീജത്തില്‍ നിന്നുള്ളതെന്നു.

    ReplyDelete
  6. #പേനയ്ക്ക്‌ സ്ഥാനം പുതുയുഗത്തിൽ
    പുർവ്വികർക്കൊപ്പം
    ഒപ്പിന്നായ്‌ മാത്രം ഒതുക്കപ്പെട്ടവൻ#
    വളരെ ശരിയാണ് മാഷേ...പേനയെ എല്ലാവരും ഒതുക്കുകയാണ്...ഏത്?!! :)
    കവിത നന്നായിട്ടുണ്ട്

    ReplyDelete
  7. പിതാവ്‌ ഒന്നെങ്കിലും പിറന്നു കുരുന്നുകൾ
    പല ജാതികൾ, പല വർണ്ണങ്ങൾ,
    പല രൂപങ്ങൾ, ദേശനൊത്ത വടിവിൽ..........................ഈ വരികള്‍ എത്ര സത്യം.

    ReplyDelete
  8. കീബോര്‍ഡിന് ഇലക്ട്രോണി‍ക്ക് പേജില്‍ പിറന്ന ഈ കവിതയും നന്മ തന്നെ വിതറുന്നു.
    ഈ നന്മയുടെ പ്രകാശം എല്ലാ മനസ്സുകളിലും ചേക്കേറട്ടേ. ആശംസകള്‍ മന്‍സൂര്‍.

    ReplyDelete
  9. 'നിറത്തിലും, രൂപത്തിലും വേർതിരിവെങ്കിലും
    നമ്മുടെ നിണത്തിൻ നിറമതൊന്നെന്ന്'

    നന്നായി, മാഷേ...

    ReplyDelete
  10. നല്ലവരികൾ കേട്ടൊ മൻസൂർ

    നിറത്തിലും, രൂപത്തിലും വേർതിരിവെങ്കിലും
    നമ്മുടെ നിണത്തിൻ നിറമതൊന്നെന്ന്....

    ReplyDelete
  11. വളരെ നന്നായിരിക്കുന്നു വരികൾ.. ആശംസകൾ

    ReplyDelete
  12. മാഷേ...
    കവിത നന്നായിട്ടുണ്ട്...ശക്തമായ വരികള്‍

    ReplyDelete
  13. ഇഷ്ട്ടായീ, ബീജത്തിലുള്ള കാവ്യകളി എനിക്കിഷ്ട്ടായി.

    ReplyDelete
  14. ഇഷ്ട്ടായി കേട്ടോ. സത്യമുള്ള എഴുത്ത്.

    ReplyDelete
  15. “പേനയ്ക്ക്‌ സ്ഥാനം പുതുയുഗത്തിൽ
    പുർവ്വികർക്കൊപ്പം
    ഒപ്പിന്നായ്‌ മാത്രം ഒതുക്കപ്പെട്ടവൻ”
    സത്യം...........

    ReplyDelete
  16. ഇവിടെ വരുകയും..അഭിപ്രായം പറയുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..വീണ്ടും വരിക..സസ്നേഹം മൻസൂർ
    ആലുവിള.

    ReplyDelete
  17. പേനയ്ക്ക്‌ സ്ഥാനം പുതുയുഗത്തിൽ
    പുർവ്വികർക്കൊപ്പം
    ഒപ്പിന്നായ്‌ മാത്രം ഒതുക്കപ്പെട്ടവൻ

    :)

    ReplyDelete
  18. valare sathyasandhamaya ezhuthu...... aashamsakal.....................

    ReplyDelete
  19. രൂപമേതോ ആകട്ടെ, ഭാവമല്ലേ പ്രധാനം. ഭൂമിയുടേ ഹൃദയം എഴുത്തിൽ വന്നാൽ എല്ലാം വന്നില്ലേ? അതറിയാതെ എന്തു പറഞ്ഞിട്ട് എന്തു കാര്യം?

    ReplyDelete
  20. Jeevithathilekku...!

    manoharam, Ashamsakal...!!!

    ReplyDelete
  21. ഉപ്പുപ്പാന്റെ ആ പേന ഇപ്പോൾ ഞാൻ ഏറ്റെടുത്തു കേട്ടോ...!!!....

    പേനയുടെമഷി ജീവിതചൂടുതന്നെ

    ReplyDelete
  22. ഈ ഐക്യകാഹളത്തിനു ഭാവുകങ്ങൾ...

    ReplyDelete
  23. "വെട്ടിപ്പിടിക്കാൻ വെമ്പുന്നവരറിയുന്നില്ല
    പിറന്നതൊരേ ബീജത്തിൽ നിന്നെന്ന്...
    നിറത്തിലും, രൂപത്തിലും വേർതിരിവെങ്കിലും
    നമ്മുടെ നിണത്തിൻ നിറമതൊന്നെന്ന്."......

    shakthamaya ashayangal.........karuthutta aksharangal.....gud....!!

    ReplyDelete
  24. ഇവിടെ വരുകയും..അഭിപ്രായം പറയുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..വീണ്ടും വരിക..സസ്നേഹം മൻസൂർ
    ആലുവിള.

    ReplyDelete