Monday, January 3, 2011

കവിത- ദി സൈലന്റ് കില്ലർ














കശുമാവിൻ വിളയോളം വിലയില്ലാ-
കാര്യങ്ങൾകാർക്ക് നേരം, പീഢിതർക്കല്ലാതെ.

മഴയായ് പൊഴിയുമ്പോൾ തരംതിരിവില്ലെനിയ്ക്ക്
മർത്യനെന്നോ മാമ്പൂവിലെ കീടമെന്നോ
മറക്കാതെ ഞാൻ, എന്നിലർപ്പിതമാം
മരണം വാരിവിതറി ഓരോ അണുവിലും

കൈവിട്ടൊരമ്പ് പോൽ ചെയ്യാനൊന്നുമില്ലെനിയ്ക്ക്
കൈ കൂപ്പി പറയാനൊന്നു മാത്രം, തടുക്കുക,
എന്നെ തൊടുക്കാതിരിക്കുക നീ പിന്നെയും.
എന്നിൽ, മരണവും, മാരക രോഗഹേതുക്കളും മാത്രം.


© മൻസൂർ ആലുവിള

26 comments:

  1. മരണം വിതയ്ക്കുന്ന എന്ടോസള്‍ഫാന്‍!!!
    കവിത നന്നായി..

    ReplyDelete
  2. കൈ കൂപ്പി പറയാനൊന്നു മാത്രം, തടുക്കുക,
    എന്നെ തൊടുക്കാതിരിക്കുക നീ പിന്നെയും.
    എന്നിൽ, മരണവും, മരണകേതുക്കളും മാത്രം


    ഒപ്പം എല്ലാവിധ പുതുവർഷാ‍ശംസകളും കേട്ടൊ ഭായ്

    ReplyDelete
  3. കൈ കൂപ്പി പറയാനൊന്നു മാത്രം, തടുക്കുക,
    എന്നെ തൊടുക്കാതിരിക്കുക നീ പിന്നെയും.
    എന്നിൽ, മരണവും, മരണകേതുക്കളും മാത്രം.

    നന്നായി ഈ കവിത....

    ReplyDelete
  4. പ്രവാസിനി ജീ..അതെ മരണം വിതയ്ക്കുന്ന എൻ ടോസല്ഫാൻ..വന്നാതിനും അഭിപ്രായം അറിയിച്ചതിനും നന്ദി..വീണ്ടും വരുമല്ലോ, പ്രവാസിനി ജിയ്ക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു

    മുരളിയേട്ടാ നന്ദി...കവിതയിൽ അല്പം തിരുത്ത് വരുത്തിയിട്ടുണ്ട് ശ്രദ്ദിക്കുമല്ലോ.. വന്നാതിനും അഭിപ്രായം അറിയിച്ചതിനും നന്ദി..വീണ്ടും വരുമല്ലോ,അങ്ങയ്ക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു .

    ഹംസ ഭായ്..വന്നാതിനും അഭിപ്രായം അറിയിച്ചതിനും നന്ദി..വീണ്ടും വരുമല്ലോ. ഹംസ ഭായ്ക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു.

    ജിഷാദ് ഭായ്...വന്നാതിനും അഭിപ്രായം അറിയിച്ചതിനും നന്ദി..വീണ്ടും വരുമല്ലോ.. ജിഷാദിനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു

    ReplyDelete
  5. അധികാരി വർഗത്തോട് ഞാനും കൈകൂപ്പി പറയുന്നു: “എൻഡോസൽഫാൻ പാവങ്ങളൂടെ നെഞ്ചിലേക്ക് ഒഴിക്കരുതേ. എൻഡോസൽഫാൻ ദുരിതബാധിതർ അനുഭവിക്കുന്ന കഷ്ട്ടതകൾ കാണുമ്പോൾ കണ്ണൂകൾ നിറയുന്നു “

    ReplyDelete
  6. ബധിരകര്‍ണ്ണങ്ങളിലാണല്ലോ ഇതെല്ലാം വന്നു പതിക്കുന്നത്!
    കഴുകന്‍കണ്ണുള്ളവര്‍
    കണ്ടിട്ടും കാണാത്തവര്‍,
    പ്ലാസ്റ്റിക്‌ ഹൃദയമുള്ളവര്‍,
    ഹൃദയശൂന്യരായവര്‍.
    രക്തത്തിനു പകരം പച്ചവെള്ളം സിരകളില്‍ ഒഴുകുന്നവര്‍.
    അനുഭവിച്ചുതീര്‍ക്കുക നാം.....

    ReplyDelete
  7. എത്ര വിലാപങ്ങള്‍
    എത്ര വേദനകള്‍
    എല്ലാം ആര് കേള്‍ക്കാന്‍...
    വരികള്‍ക്ക് ഒരു മാസ്മരശക്തി പോലെ.
    വളരെ ഇഷ്ടായി.

    ReplyDelete
  8. കുറഞ്ഞ വരികളിലെ വലിയ സത്യം
    നന്നായി ഈ വരികള്‍

    ReplyDelete
  9. എന്‍ഡോസള്‍ഫാന്‍!!! ആനുകാലിക പ്രസക്തമായ കവിത, മാഷേ


    പുതുവത്സരാശംസകള്‍!

    ReplyDelete
  10. ഈ വിലാപങ്ങളൊന്നും അറിയ്യേണ്ടവർ അറിയുന്നില്ലല്ലൊ, കവിത നന്നായി.

    ReplyDelete
  11. കാസറഗോഡ് നിന്നും നിങ്ങളുടെ പ്രതിനിധി ....

    ReplyDelete
  12. എല്ലാവരും ഇപ്പോള്‍ എന്‍‌ഡോസള്‍ഫാനിട്ടാണ് പിടി!!! നമ്മുടെ മലയാളി മാധ്യമങ്ങള്‍ എന്ന് അവസാനിപ്പിക്കുന്നോ അന്നു മുതല്‍ നമ്മുടെ പൊതു ജനങ്ങളുടെ ഇത്തരം വിഷയങ്ങളോടൂള്ള പ്രതികരണവും അവസാനിക്കുന്നു.... കവിതയുടെ നിലവാരവും എന്റെ നോട്ടത്തില്‍ ആവറേജ് മാത്രം.... എഴുതി മുന്നേറട്ടെ....

    ReplyDelete
  13. മന്സൂര്‍ക്കാ, കണ്ണൂരില്‍ നിന്നും ഞങ്ങളുമുണ്ട്!

    ReplyDelete
  14. കവിത നന്നായി. പൊള്ളുന്നൊരാശയവും.

    ReplyDelete
  15. കവിത നന്നായി ..

    ReplyDelete
  16. നീര്‍ വിളാകന്‍ പറഞ്ഞത് പോലെ
    മാധ്യമങ്ങള്‍ ചര്‍ച്ച നിര്‍ത്തുമ്പോള്‍ വിഷയം
    തീരുന്നു.എന്നാല്‍ അനുഭവിച്ചവരുടെ ദുരിതങ്ങളോ?
    ശ്രദ്ധയോടെ ഉള്ള വരികള്‍..ആശംസകള്‍.

    ReplyDelete
  17. കവിത നന്നായി എന്ന് എഴുതാന്‍ ആവില്ല..

    വിഷയം ആനുകാലികപ്രസക്തിയുള്ളത് തന്നെ..

    ആശംസകള്‍..!

    ReplyDelete
  18. എൻഡൊസൾഫാൻ മഞ്ഞുപോലെ പണ്ടു തോട്ടങ്ങളീൽ പെയ്തിറങ്ങിയപ്പോൾ എന്തു രസം കാണാൻ ഇന്നു ഈ ദുരന്തമോ..?

    ReplyDelete
  19. കാസര്‍ക്കോട്ട് നിന്നുള്ള ഒരോ വാര്‍ത്തയും ചിത്രവും നെഞ്ചില്‍ കോരിയിടുന്നത് കനല്‍.
    ആശംസകള്‍ മന്‍സൂര്‍

    ReplyDelete
  20. അതെ...
    അത് ജനങ്ങളെ നിശബ്ദമായി കൊന്നുകൊണ്ടിരിക്കുന്നു...

    ReplyDelete
  21. ഇത്രയുമൊക്കെ ആയിട്ടും, വിദേശ രാജ്യങ്ങളുൾപ്പെടെ ഈ വിഷത്തിനു വിലക്ക് ഏർപ്പെടുത്തിയിട്ടും, നമുടെ പ്രതിനിധികളുടെ കണ്ണെന്താ തുറക്കാത്തതു?

    ReplyDelete
  22. എത്ര കൈ കൂപ്പിയാലും, കേണരുളിയാലും നിന്നെ സൃഷ്ടിച്ചവർക്ക്‌ നിന്നെ തൊടുത്തേ പറ്റൂ... അലറി വിളിക്കാൻ പോലും കഴിയാതെ നിശ്ശബ്ദരാകുമെന്നവർക്കറിയാം...

    വർത്തമാന കാലത്തിന്റെ അനിവാര്യതയിലേക്ക്‌ ഇനിയും ഈ തൂലിക ചലിക്കട്ടേ... ശക്ത്മായ ഭാഷയുമായി...

    ReplyDelete