Thursday, January 13, 2011

കവിത - “ഡേർട്ടി ഫെലോ”














വാർദ്ധക്യം എന്നുടെ വായ പൊത്തി
ചെറുമക്കളിലെന്നുടെ ഛായ തപ്പി,
ഡേർട്ടി ഫെലോയെന്നവർ ചുണ്ട്കോട്ടി

വേരേറെയുണ്ടെങ്കിലും നീരും ഫലവും
ഒഴിഞ്ഞോരു പടുവൃക്ഷം ഞാൻ

ഞാൻ കെട്ടിയൊരെൻ കൂട്ടിൽ
ഞെരുക്കമെന്നിഷ്ടങ്ങൾകൊക്കെയും

കൂട്ടായ തീരുമാനം കൂട്ടിലെത്തിച്ചു, ഒടുവിൽ
അഭയ കൂട്ടിലെത്തിച്ച, ബന്ധുത്വമൊഴിഞ്ഞകന്നു.
അലറിക്കരയാനവതില്ലെങ്കിലും അറിയാതെ
ആരുമറിയാതെ കരയുന്നു ഞാനുമിന്ന്

ഉലകങ്ങൾ ചുറ്റി ചിന്താധാരകൾ പങ്കു വെച്ചവൻ
ഉലകിൻ പാഠങ്ങൾ നിറയെ പഠിച്ചവൻ
പഠിക്കാത്ത പാഠം വാർദ്ധക്യമെന്ന പാഠം.

ദീർഘ നിശ്വാസമുതിർത്താ പിതൃവ്യൻ
വരും തലമുറയ്ക്കായ് കിടക്കവിരിയൊന്ന് മാറ്റിവെച്ചു
...........................................................................................



© മൻസൂർ ആലുവിള

29 comments:

  1. നാട്ടില്‍ വൃദ്ധസദനങ്ങള്‍ മുളച്ചു പൊങ്ങുന്നു.വാര്‍ധക്യം ഒരു ശാപമായി മാറി ക്കൊണ്ടിരിക്കുന്ന പുതുതലമുറ!!
    കവിത നന്നായി മന്‍സൂര്‍,,
    തുടക്കത്തിലേ 'വാര്‍ധ'ക്യത്തില്‍ ഒരു കല്ല്‌ കടി??

    ReplyDelete
  2. വേരേറെയുണ്ടെങ്കിലും നീരും ഫലവും
    ഒഴിഞ്ഞോരു പടുവൃക്ഷം ഞാൻ

    വാര്‍ധക്യം ഒരു ശാപമായി മാറിയിരിക്കുന്ന ഇന്നില്‍ പല മനസ്സുകളിലും വേദനകള്‍ ഏറെ നിറയുന്നു. വൃദ്ധ സദനങ്ങളില്‍ എത്തുമ്പോള്‍ എല്ലാം നഷ്ടപ്പെട്ട ഒരു അനാഥന്റെ അവസ്ഥ പേറേണ്ടിവരുന്ന സാഹചര്യം ഒരു പരിധി വരെ അവിടെ പരിഹരിക്കുമെന്കിലും പഴയ ഓര്‍മ്മകളും കുടുംബത്തിന് വേണ്ടിയുള്ള കഷ്ടപ്പെടലുകളും ഒരിക്കലും ഓര്‍മ്മയില്‍ നിന്ന് മായ്ച്ച് കളയാന്‍ പറ്റില്ലല്ലോ.ഒരു വല്ലാത്ത ചുറ്റുപാട് സൃഷ്ടിക്കുന്ന വാര്‍ധക്യം നന്നായി മാഷേ.

    ReplyDelete
  3. വാര്‍ദ്ധക്യം...
    കവിത നന്നായി.

    ReplyDelete
  4. വാർദ്ധക്യം ഭയപെടുത്തുമ്പോൾ……..

    ReplyDelete
  5. ഉലകിൻ പാഠങ്ങൾ നിറയെ പഠിച്ചവൻ
    പഠിക്കാത്ത പാഠം വാർദ്ധക്യമെന്ന പാഠം.

    എല്ലാവരും നിര്‍ബന്ധമായി പഠിക്കേണ്ടിവരുന്ന പാഠമാണ് വാര്‍ദ്ധക്യമെന്ന് ആരും തന്നെ മനസ്സിലാക്കുന്നില്ല. കഷ്ടം!

    ReplyDelete
  6. ഇന്നു ഞാൻ, നാളെ നീ.. പക്ഷെ ആരുമതോർക്കുന്നില്ല...

    വാർദ്ധ്യക്യത്തിന്റെ ഏകാന്തവ്യഥ കവിതയ്ക്ക് വിഷയമാക്കിയ മനസ്സിനെ ഞാൻ മാനിക്കുന്നു.
    വ്ര്‌ദ്ധസദനത്തിൽ ചെന്നടിയേണ്ടിവന്നിട്ടും നാളെ ആ ഗതി ആസ്വദിക്കാനിരിക്കുന്ന സ്വന്തം പിൻ ഗാമിക്കായി ഒരു വിരി മാറ്റിവെക്കാൻ മനസ്സുവെക്കുന്ന ആ വ്ര്‌ദ്ധമനസ്സിലെ കനിവ് ആരെങ്കിലും തിരിച്ചറിയുന്നുവോ..!!
    നന്ദികെട്ട ലോകത്തിന്റെ നെറികേട് പ്രസ്പഷ്ടമാക്കുന്നു കവിത.

    നന്നായിട്ടുണ്ട്. നന്ദി.

    ReplyDelete
  7. അവസാന ഭാഗം സുപ്പര്‍ , എന്ന് വച്ചു മറ്റു ഭാഗങ്ങള്‍ മോശം എന്നല്ലാട്ടോ ,{ ദീർഘ നിശ്വാസമുതിർത്താ പിതൃവ്യൻ , വരും തലമുറയ്ക്കായ് കിടക്കവിരിയൊന്ന് മാറ്റിവെച്ചു}

    വെക്കട്ടെ, ഒരുപക്ഷെ ഉപേക്ഷിച്ച മക്കള്‍ തന്നെ ഭാവിയില്‍ അവിടെ എത്തും ,ചെയതതിന്‍ ഫലം

    ReplyDelete
  8. ദീർഘ നിശ്വാസമുതിർത്താ പിതൃവ്യൻ
    വരും തലമുറയ്ക്കായ് കിടക്കവിരിയൊന്ന് മാറ്റിവെച്ചു

    അതെ ഇന്ന് വൃദ്ധനായ അഛന്‍ നാളെ അവിടെ മകന്‍ കാരണം നാളെ അവനും ഒരു വൃദ്ധനായ അഛനാണ്..

    കവിത നന്നായി .

    ReplyDelete
  9. ഇന്ന് ഞാന്‍ നാളെ നീഎന്നസത്യം എല്ലാരും മറക്കുന്നു.
    പലരും ഓര്‍ക്കാന്‍ മടിക്കുന്ന ഒന്നാണ്
    വാര്‍ദ്ധക്യം.. ഈ കവിതഎനിക്കിഷ്ടമായി .

    ReplyDelete
  10. വാര്‍ധക്യം ഇന്ന് ഒരു രോഗമാണ്. അതിനുള്ള ചികില്‍സയാണ് വൃദ്ധസദനം !

    ReplyDelete
  11. വാര്‍ദ്ധക്യത്തിന്റെ ദയനീയ ഭാവം നന്നായി വരച്ച് കാട്ടി. ടി.വി.കൊച്ചുബാവയുടെ വാക്കുകള്‍ കടമെടുത്താല്‍ “ഇറച്ചിക്കോഴികള്‍ വില്‍പ്പനക്ക്”

    ReplyDelete
  12. കവിത നന്നായിരിക്കുന്നു.

    ReplyDelete
  13. വളരെ നന്നായിട്ടുണ്ട്

    ReplyDelete
  14. കവിത നന്നായി...

    ReplyDelete
  15. വാർദ്ധക്യം എന്നുടെ വായ പൊത്തി
    ചെറുമക്കളിലെന്നുടെ ഛായ തപ്പി,
    ഡേർട്ടി ഫെലോയെന്നവർ ചുണ്ട്കോട്ടി

    ഈ വരികളിൽ തന്നെ എല്ലാം അടങ്ങിയിട്ടുണ്ടല്ലൊ
    അസ്സലായിട്ടുണ്ട് കേട്ടൊ മൻസൂർ

    ReplyDelete
  16. ലോകമെല്ലാം യുവാക്കൾക്ക് വേണ്ടി നിർമ്മിച്ചതാവുമ്പോൾ എങ്ങനെ വൃദ്ധന്മാർ അതിജീവിക്കും. വലിച്ചെറിയപ്പെട്ട ഒരു കളിപ്പാട്ടം പോലെ നിരാധാരം അവരുടെ ജന്മങ്ങൾ. കവിത കുറച്ചു കൂടി തീവ്രമാകാനുണ്ട്. പുതിയ ഭാഷ സ്വീകരിക്കാനുണ്ട്. പറഞ്ഞു പഴകിയ വിഷയങ്ങൾ പറയുമ്പോൾ പ്രത്യേകിച്ചും.

    ReplyDelete
  17. കവിത നന്നായി,
    ഇഷ്ടെപ്പെട്ടു..

    ReplyDelete
  18. ഒരാള്‍ക്ക് അയാളുടെ അഛന്റെ അല്ലെങ്കില്‍ അമ്മയുടെ ഛായ വരുമ്പോഴാണത്രെ അയാക്ക് വയസ്സാവുക.
    ആശംസകള്‍

    ReplyDelete
  19. നാളെ ഇതുതന്നെയാണു നമ്മുടെ അവസ്ഥ.
    കവിത നന്നായിട്ടുണ്ട്.
    www.moideeenangadimugar.blogspot.com

    ReplyDelete
  20. വാര്‍ദ്ധക്യത്തിന്റെ ആ കിടക്കവിരി എല്ലാവരെയും കാത്തിരിക്കുന്നു എന്നറിയാത്തവര്‍ വൃദ്ധസദനങ്ങള്‍ തെടിയലയുന്നു.

    ReplyDelete
  21. ഒരു കഥ വായിചിട്ടുണ്ട്.... പുറത്തെ കുടിലില്‍ താമസിക്കുന്ന വൃദ്ധനായ അച്ഛന് പതിവായി ഭക്ഷണം വിളമ്പുന്ന മണ്‍ചട്ടി അയാളുടെ മരണത്തോടെ കൊച്ചുമകന്‍ എടുത്ത് കഴുകി വൃത്തിയാക്കി സൂക്ഷിക്കുന്നത് കണ്ട് ആ പയ്യന്റെ അച്ഛന്‍ അതായത് മരിച്ച് വൃദ്ധന്റെ മകന്‍ ചോദിക്കുന്നു എന്തിനാ മോനെ ഇതു കഴുകി വയ്ക്കുന്നതെന്ന്.... കുട്ടിയുടെ മറുപടി, അച്ഛനും പ്രായമായി വരികയല്ലേ എന്ന്!!!

    ReplyDelete
  22. കവിത നന്നായിരിക്കുന്നു......:-)

    ReplyDelete
  23. ഇവിടെ വരുകയും അഭിപ്രായവും നിർദേശങ്ങളും നല്കിയ എല്ലാ ബൂലോക സുഹൃത്തുക്കൾക്കും ഒരായിരം നന്ദി..വീണ്ടും വരിക. സ്നേഹപൂർവ്വം
    മൻസൂർ ആലുവിള

    ReplyDelete
  24. നാം അറിയാതെ പോകുന്ന സത്യം.അറിയില്ലെന്ന്
    നടിക്കാനും.ആദ്യത്തെ വരികള്‍ വളരെ നന്നായി..
    പിന്നത്തെ വരികള്‍ ദുഃഖം പങ്ക് വെച്ചു.

    ReplyDelete
  25. വര്ണ്ണാഭമായ ലോകത്ത് സ്വയം മറക്കുമ്പോഴും സൂചന കാത്ത് ഒളിച്ചിരിക്കുന്ന മരണം വഴിമാറിയാല്‍ തന്റെ ചുണ്ടുകളും വരണ്ടുണങ്ങുമെന്ന്, തന്റെ മുടിയിലും വെള്ളവീഴുമെന്ന്, തന്റെ കവിളുകളിലും ചുളിവ് തൂങ്ങുമെന്ന്, തന്റെ നയനങ്ങളും കുഴിയില്‍ വീഴുമെന്ന്...തനിക്കായും വാര്‍ദ്ധക്യത്തിന്റെ കിടക്ക വിരിക്കുമെന്ന്..... ഡേർട്ടി ഫെലോ!!!!!!!!!!!!!!

    ReplyDelete
  26. ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റിലൂടെ വലിയൊരു സാമൂഹിക യദാര്‍ത്ഥ്യമാണ് ഇക്ക പറഞ്ഞിരിക്കുന്നത് :)

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/

    ReplyDelete