Thursday, February 17, 2011

അവൻ














ഭാരമേറിയ തോളും പൊടി മീശയുമായ്
മായകണ്ണാടി പ്രപഞ്ചത്തിൻ
പ്രതിബിംബമായ് പ്രയാണം

കലാലയ ലഹരിയെ മറവി തിന്നു
കടമകൾക്കൊപ്പം കാലം പറന്നു
കുരുക്കുകൾ ദിനവും മുറുകിപ്പിറന്നു

കുറുകിയ ഹൃദയത്തിലൊരിണയെ തിരുകി
കുടുംബം, കടമ, ഇണയെപ്പിരിച്ച് തിരിച്ചയച്ചു

തൊട്കറി അച്ചാറു ദാമ്പത്യത്തിൽ താരകം പിറന്നു,
സൂര്യനായ് താരകത്തെ തിരയും പിതൃദു:ഖം

ചങ്ങല കണ്ണിയിൽ എണ്ണം ചേർന്നിട്ടും
ചങ്ങലയിൽ മുറുകി തവിച്ചു ദർശനത്തിനായ്
ചാകരകൾ നിറയെ തീരങ്ങൾ ചേർത്ത്
ചാവടിയും പുതുക്കി പണിതു

മായകണ്ണാടിയിലെ ബിംബങ്ങൾ മങ്ങി
മാ നാട്ടിലെ മണമുള്ള കാറ്റിനെ തിരഞ്ഞു

ഭാരമൊഴിഞ്ഞ തോളും, തലയിൽ കാലത്തിൻ
വെള്ളി കമ്പിളിയുമായ് വൈകി കൂടണഞ്ഞു

പരിചിത മുഖങ്ങൾ തിരഞ്ഞു മടുത്തൊടുവിൽ
ഏകാന്തതയുടെ ചുറ്റ്മതിൽ തീർത്തവൻ
പതിയെ ചിരിച്ചു നിസ്സംഗതനായ്
.............................................................................

© മൻസൂർ ആലുവിള

29 comments:

  1. കലാലയ ലഹരിയെ മറവി തിന്നു
    കടമകൾക്കൊപ്പം കാലം പറന്നു
    കുരുക്കുകൾ ദിനവും മുറുകിപ്പിറന്നു

    അതെ. എല്ലാം ഒര്‍ത്തും തീര്‍ത്തും നെടുവീര്‍പ്പിട്ട് ഏതെങ്കിലും പരിചിതമുഖത്തെ അന്വെഷിച്ച് അവസാനം ഏകാന്തതയും നിസ്സംഗതയും പേറി അല്ലെ...വായിച്ചാല്‍ മറിച്ച് ചിന്തിക്കേണ്ടാത്ത കവിത നന്നായി ഇഷ്ടപ്പെട്ടു

    ReplyDelete
  2. നല്ല ചിന്തകൾ...
    മായകണ്ണാടിയിലെ ബിംബങ്ങൾ മങ്ങി
    മാ നാട്ടിലെ മണമുള്ള കാറ്റിനെ തിരഞ്ഞു

    ReplyDelete
  3. ജീവിത യാഥാര്‍ത്യങ്ങള്‍
    അസ്സലായി ആവതരിപ്പിച്ചു ...
    അഭിനന്ദനങ്ങള്‍

    ReplyDelete
  4. കൊള്ളാം നല്ല കവിത

    ReplyDelete
  5. കവിതകൊള്ളാം

    ഇഷ്ടപ്പെട്ടു
    അഭിനന്ദനങ്ങള്‍

    ReplyDelete
  6. താങ്കളുടെ കവിതയെ വിലയിരുത്താനുള്ള അറിവൊന്നും ഈയുള്ളവൾക്കില്ല എങ്കിലും പറയട്ടെ വരികളിൽ ജീവിതത്തിന്റെ പച്ചയായ യാഥാർത്യങ്ങളെ വരച്ചു കാണിച്ചിരിക്കുന്നു .അവസാനം എല്ലാവരാലും ഒറ്റപ്പെട്ട് ഭാരമൊഴിഞ്ഞ തോളും, തലയിൽ കാലത്തിൻ
    വെള്ളി കമ്പിളിയുമായ് വൈകി കൂടണഞ്ഞു .. നിസംഗതനായി അല്ലെ.. നല്ല വരികൾ ലളിതമായി എഴുതിയിരിക്കുന്നു... ആശംസകൾ..

    ReplyDelete
  7. ഒരു മനുഷ്യന്റെ ജീവിതം ആണു കവിതകളില്‍
    കണ്ടതെന്ന് മനസ്സിലായി.
    എങ്കിലും പലവരികളുടെയും അര്‍ത്ഥം
    മനസ്സിലായില്ല ...എന്‍റെ അറിവില്ലായിമയാണ് ടോ.
    കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ എന്നെ പോലുല്ലവര്‍ക്കൊകെ
    മനസ്സിലാകും..
    തൊടുകുറി അച്ചാറു ദാമ്പത്യത്തിൽ താരകം പിറന്നു,
    സൂര്യനായ് താരകത്തെ തിരയും പിതൃദു:ഖം

    ചങ്ങല കണ്ണിയിൽ എണ്ണം ചേർന്നിട്ടും
    ചങ്ങലയിൽ മുറുകി തവിച്ചു ദർശനത്തിനായ്
    ചാകരകൾ നിറയെ തീരങ്ങൾ ചേർത്ത്
    ചാവടിയും പുതുക്കി പണിതു
    ചാവടിയും ...എന്ന് പറഞ്ഞാല്‍ വീട് എന്നാണോ??
    തൊടുകുറി അച്ചാറു ദാമ്പത്യത്തിൽ താരകം പിറന്നു, ????
    ഇതെന്താണ് അര്‍ത്ഥം ആക്കുന്നത്??

    ReplyDelete
  8. "
    കലാലയ ലഹരിയെ മറവി തിന്നു
    കടമകൾക്കൊപ്പം കാലം പറന്നു "

    ജീവിതം ഇങ്ങനൊക്കെ തന്നെ. അവസാനം അങ്ങനെ ഏകാന്തതയില്‍ അഭയം പ്രാപിയ്ക്കുന്നവരേറെ...

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ഒരേ അക്ഷരങൾ തുടർച്ചയായി ചില വ രികൾ തുടങാൻ ഉപയോഗിച്ചത് നന്നായി ഇഷ്ടപ്പെട്ടു. ഒപ്പം കവിതയും.

    ReplyDelete
  11. കവിത പൂര്‍ണമായും മനസ്സിലായില്ല. എങ്കിലും ഒരു പ്രവാസിയുടെ മുഴു നീല ജീവിതവുമായി ഈ വരികളെ ബന്ധപ്പെടുത്താം എന്ന് തോന്നുന്നു. തോന്നുന്നു.

    ReplyDelete
  12. ജീവിതത്തിലെ നിത്യസത്യങ്ങൾ ആറ്റിക്കുറുക്കിയ വരികൾ... ഇഷ്ടമായി.

    ReplyDelete
  13. വിപ്രവാസിയുടെ സ്വകാര്യദുഃഖം വളരെ ചെറിയ വരികളില്‍ വലിയ വിഷയം ഒതുക്കിയത് വളരെ നന്നായി.
    വെള്ളിക്കമ്പിമാത്രമല്ല പുല്ലുകിളിര്‍ക്കാത്ത മരുഭൂമിയുമാണ് പലരുടെയും തലയോട്ടി!
    "മാ നാട്ടിലെ മണമുള്ള കാറ്റിനെ തിരഞ്ഞു " മാ നാട്ടിലെ എന്നതിന് പകരം മാമല നാട്ടിലെ എന്നോ മലയാള നാട്ടിലെ എന്നോ ആയിരുന്നെങ്കില്‍ കൂടുതല്‍ വായനാ സുഖം ഉണ്ടാകുമായിരുന്നു എന്ന് തോന്നുന്നു.
    ആശംസകള്‍

    ReplyDelete
  14. നല്ല വരികൾ, എന്നാലും ലക്ഷ്മിച്ചേച്ചി പറഞ്ഞപോലെ ചില വരികൾ അത്രയ്ക്കങ്ങോട്ട് ദഹിച്ചില്ല...
    ആശംസകൾ...

    ReplyDelete
  15. പ്രിയ റാംജി അതെ തന്നിലേക്കു തന്നെ ഒതുങ്ങിക്കൂടുന്ന നിസ്സംഗത


    പ്രിയ ആളവന്താൻ നന്ദി

    പ്രിയ മുരളിയേട്ടാ നന്ദി

    പ്രിയ രമേശ് നന്ദി..മാടത്തക്കൂട് കണ്ടു.

    പ്രിയ എന്റെ ലോകം ഇഷ്ടമായ് എന്നറിഞ്ഞതിൽ സന്തോഷം.. നന്ദി

    പ്രിയ മൊയ്തീൻ നന്ദി
    പ്രിയ സ്നേഹിത..നന്ദി
    പ്രിയ ഉമെഷ് നന്ദി
    പ്രിയ ജിഷാദ്..നന്ദി
    പ്രിയ ഉമ്മു അമ്മാർ ..വായിച്ചു കഴിയുമ്പേൾ നമുക്ക് അനുഭവപ്പൊടുന്നത് എഴുതിയാൽ തന്നെ ധരാളം ..ഇവിടെ വന്നതിനും വായനാ അനുഭവം അറിയിച്ചതിനും നന്ദി

    പ്രിയ എക്സ് പ്രവാസിനി..സ്മൈലിക്ക് നന്ദി

    പ്രിയ ലക്ഷ്മി ...പ്രവാസിയുടെ കുറുകിയ വെക്കേഷൻ ദാമ്പത്യം..അതു തൊട്കറി അച്ചാർ പേലെ..തീരെ കുറഞ്ഞ അളവിൽ മാത്രം അതിൽ ഒരു കുഞ്ഞ് പിറക്കുക.
    ചാവടി വീട് തന്നെ
    പ്രവാസ ചങ്ങലയിൽ മുറുകി... മക്കളുടെ ജനനം ദർശിക്കാനാകാത്ത പ്രവസി..വളരുന്ന കുടുംബം-ചങ്ങലകണ്ണി
    വരവിനും അഭിപ്രായത്തിനും നന്ദി

    പ്രിയ ബെഞ്ചാലി..നന്ദി

    പ്രിയ ശ്രീ..അതെ ..നന്ദി

    പ്രിയ ഭായ് ഇഷടം അറിയിച്ചതിനു നന്ദി ഏത്..

    പ്രിയ അക്ബർ ഭായ്..അതെ പ്രവാസ വ്യസനം അഭിപ്രായത്തിനു നന്ദി

    പ്രിയ ഉസ്മാൻ പള്ളിക്കരയിൽ..ഇഷ്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം..നന്ദി

    പ്രിയ ഇസ്മായിൽ (തണൽ)..സൂഷ്മ വായനക്കും..വിശദമായ അഭിപ്രായത്തിനും നന്ദി

    പ്രിയ അജീഷ് (അന്ന്യൻ) അടുത്ത തവണ കൂടുതൽ നന്നാക്കാൻ ശ്രമിക്കാം ..നന്ദി.

    ReplyDelete
  16. നല്ല വരികള്‍, ഇഷ്ട്ടപെട്ടു.
    ഇനിയും വരാം...!

    ReplyDelete
  17. പ്രവാസിയുടെ ചൂടും ചൂരുമുള്ള വരികൾ.
    ആശംസകൾ.

    ReplyDelete
  18. മാഷേ... ഒരു നിമിഷം അക്ഷരങ്ങളിലെ തീ എന്റെ കണ്ണുകളിൽ തൊട്ടപേലെ...

    ഇനിയും പിറക്കും പ്രവാസിയുടെ നൊമ്പരങ്ങൾ.. പറഞ്ഞാൽ തീരാത്ത നൊമ്പരങ്ങളുടെ ആകത്തുകയാണ്‌ പ്രവാസി.. ഈ ഉപ്പൂപ്പാന്റെ പേനകൊണ്ട്‌ ഇനിയും പിറക്കട്ടേ തീയുള്ള വരികൾ...

    ReplyDelete
  19. പ്രവാസം കവിതള്‍ക്ക് മുതല്‍ക്കൂട്ടാകുന്നു.

    ഖുബൂസിനെപ്പറ്റിയൊരു കവിത വായിച്ചതോര്‍ക്കുന്നു.


    താങ്കളുടെ പ്രയാസങ്ങളും,ഉല്‍ഖണ്ഠാകുലമായ ഹോളിഡേയ്സും , കുഞ്ഞിനെക്കാണാത്ത ദുഃഖവുമെല്ലാം..സത്യം തന്നെ. ചെറു വരികളില്‍ നന്നായി എഴുതി.

    ആശംസകള്‍സ്.

    ReplyDelete
  20. ലെച്ചുന്റെ തീര്‍ത്തും മനസ്സിലായില്ലെന്ന് അഭിപ്രായത്തോട് യോജിപ്പുണ്ട്. തലയില്‍ ആള്‍ത്താമസം കുറവാണേയ്..

    മറുപടി വായിച്ചിട്ടുണ്ട്.

    ReplyDelete
  21. മനോഹരം!! അത്രയേ പറയാനുള്ളൂ... :)

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/

    ReplyDelete