Wednesday, May 25, 2011

അതിരുകൾ അപ്രത്യക്ഷമാകുന്നത്

കാഴ്ചയുടെ വലിപ്പം കൂടുമ്പോൾ അതിർവരമ്പുകൾ ചെറുതാകും, കാഴ്ചയുടെ ഉയരം കൂടി കൂടി വരുമ്പോൾ രണ്ടായ അയല്പ്പക്കങ്ങൾ ഒന്നാകും, കരകൾ ഒന്നാകും, വഴികൾ പുഴകൾ വരകളാകും, കോൺക്രീറ്റ് കാടുകൾ തീപ്പെട്ടി വലിപ്പമാകും, ക്രമേണ കാഴ്ച വെറും കടലും കരയുമായ് തീരും, ഇനിയുമുയർന്നാൽ കാഴ്ചയില്ലാതെയാകും കാഴ്ചയുടെ ആവശ്യമില്ലാതെയാകും (ഉൾകാഴ്ച്ചമാത്രം മതിയാകും)എല്ലാം ഒന്നാണെന്ന സത്യം തിരിച്ചറിയും ഈ അതിരുകളെല്ലാം വെറും നശ്വരമായ മനുഷ്യ നിർമ്മിതികൾ.കുറിപ്പ് : ഉയരത്തിൽ പറന്നതുകൊണ്ട് മാത്രം എല്ലാത്തിനും മീതെയന്നർത്ഥമില്ല, ബലവാൻ എന്നതുകൊണ്ട് എല്ലാവരെക്കാളും ശക്തൻ എന്നും അർത്ഥമില്ല.സ്നേഹപൂർവ്വം
മൻസൂർ ആലുവിള
21 comments:

 1. എല്ലാം ഒന്നാണെന്ന സത്യം തിരിച്ചറിയും ഈ അതിരുകളെല്ലാം വെറും നശ്വരമായ മനുഷ്യ നിർമ്മിതം.

  ReplyDelete
 2. എല്ലാവര്ക്കും കാഴ്ചയുടെ വലിപ്പം കൂട്ടാന്‍ കഴിയട്ടെ.

  ReplyDelete
 3. അതെ എല്ലാം ഒന്നാണ് ..ഒന്നായിരുന്നു എന്ന് തന്നെ സങ്കല്‍പ്പിക്കാം ..
  മനുഷ്യര്‍ക്കിടയില്‍
  വന്‍കരകള്‍ ഉണ്ടായാല്‍ വലിയ കുഴപ്പങ്ങള്‍ തന്നെയാണ്

  ReplyDelete
 4. ആദ്യ വിമാ‍നയാത്രയില്‍ സാകൂതം നോക്കിക്കണ്ടത്, ഇവിടെ വന്ന് വായിച്ചപ്പോള്‍ എന്താ അതിന്റെ ഒരര്‍ത്ഥം!

  very good..
  ആശംസകള്‍

  ReplyDelete
 5. ഉയരത്തിൽ പറന്നതുകൊണ്ട് മാത്രം എല്ലാത്തിനും മീതെയന്നർത്ഥമില്ല, ബലവാൻ എന്നതുകൊണ്ട് എല്ലാവരെക്കാളും ശക്തൻ എന്നും അർത്ഥമില്ല.

  അതെ.
  ആശംസകള്‍

  ReplyDelete
 6. ദൂരെ കാഴ്ച്ചകള്‍ നല്‍കുന്ന സുഖം നല്‍കട്ടെ അടുത്തറിയുന്ന എല്ലാ കാഴ്ച്ചകളും

  ReplyDelete
 7. ഉയരത്തിൽ പറന്നതുകൊണ്ട് മാത്രം എല്ലാത്തിനും മീതെയന്നർത്ഥമില്ല, ബലവാൻ എന്നതുകൊണ്ട് എല്ലാവരെക്കാളും ശക്തൻ എന്നും അർത്ഥമില്ല.

  ReplyDelete
 8. ആകാശത്തിന്റെ ഉയരം തേടി പറക്കുന്നവനും
  സമുദ്രത്തിന്റെ താഴ്ച തേടി ഊളിയിടുന്നവനും
  ഒരേ വികാരം തന്നെ!
  മനുഷ്യര്‍ക്കിടയിലെ അതിരുകള്‍ തകര്‍ക്കുന്ന വികാരമെന്ത്?

  ReplyDelete
 9. സൂക്ഷ്മത്തിൽ നിന്ന് സ്ഥൂലത്തിലേയ്ക്ക്...

  ReplyDelete
 10. This was the comment i
  put for Rameshji's vankarakal..
  i repeat it here....

  നീ എന്‍റെ പേര് ചോദിക്കു ഞാന്‍
  പറയാം പക്ഷെ എന്‍റെ നാട്
  ചോദിക്കരുത് .കാരണം ജനിച്ചപ്പോള്‍
  ദൈവം എന്നെ അവിടെ പിറക്കാന്‍ അനുവദിച്ചു
  എന്നേ ഉള്ളൂ" .ദൈവം രാജ്യത്തിനു പേര് ഇട്ടിരുന്നില്ല
  അത് ഭൂമി ആയിരുന്നു ..ഭൂമി മാത്രം ..
  എന്നിട്ടും ഇന്നും രാജ്യങ്ങള്‍, പൌരത്വം,തിരിച്ചറിയല്‍
  രേഖകള്‍...വേര്‍ തിരിവുകള്‍ എല്ലാം മനുഷ്യന്‍ ഉണ്ടാകിയവ
  ആണ്....ulkaazhcha thanne
  mukhyam..congrats Manzoor.

  ReplyDelete
 11. when you feel you are above others, then you will be standing alone...

  മനുഷ്യര്‍ക്കിടയിലെ വന്‍കരകള്‍ ഇല്ലാതാകുമ്പോള്‍ രാജ്യങ്ങള്‍ ഒന്നാകുമെന്നു തോന്നുന്നു..

  നന്നായി ഈ കാഴ്ച

  ReplyDelete
 12. nannaayirikkunnu ee kochu sandhesham.

  ReplyDelete
 13. @@
  7up കുടിച്ചാല്‍ ഗ്യാസ്‌ട്രബ്ള്‍ പോകില്ലാന്നു പറയുംപോലെ. അല്ലേ!

  മന്‍സൂര്‍ക്ക ഫ്ലൈറ്റീന്നു താഴോട്ടു നോക്കിയതോണ്ട് ഒരു പാഠം ഞങ്ങള്‍ക്ക് കിട്ടി.
  (മേല്‍പോട്ട് നോക്കാതിരുന്നത് ഭാഗ്യം)
  ഹഹഹാ..

  **

  ReplyDelete
 14. തലങ്ങളെക്കുറിച്ചു എവിടെയോ വായിച്ചതോര്‍മ വരുന്നു. രാത്രി ബോംബയില്‍ വിമാനമിറങ്ങും മുന്‍പ് നോക്കിയാല്‍ താഴെയും മുകളിലും നക്ഷത്രങ്ങളലങ്കരിച്ച മനോഹരമായ ആകാശം കണ്ടു വിസ്മയിക്കാമത്രേ... എന്നാല്‍ താഴെകാണുന്നതു വൃത്തിഹീനമായ ചേരികളാണ്. മുകളില്‍ നിന്നുള്ള കാഴ്ചയുടെ സുഖമൊന്നും താഴെയിറങ്ങിയാല്‍ കാണാവില്ല തന്നെ. നോട്ടം എവിടേക്കാണെങ്കിലും, വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ വ്യത്യസ്തമായിരിക്കും. വിശാലമായ കാഴ്ചകള്‍ നമുക്കു കാണാനാവട്ടെ.

  ReplyDelete
 15. മനോഹരമായ ചിന്ത... മാഷേ

  ReplyDelete
 16. പറഞ്ഞതെല്ലാം ശരി .. ഞാനും ഫ്ലൈറ്റില്‍ ഇരുന്നു ഭൂമിയെ നോക്കി കണ്ടു ഈ പോസ്റ്റു വായിച്ചപ്പോള്‍... എല്ലാം ഒരു തീപ്പെട്ടി കൂട് കണക്കെ അവിടെ അതിരുകളില്ലാ.. ഉയരത്തില്‍ പറന്നാലും അതിനും മീതെ മറ്റെന്തെങ്കിലും നമുക്ക് കാണാം ... അത് ചിന്തയിലായാലും എതിലായാലും.. താങ്കളുടെ ചിന്ത എത്രയോ ഉയരത്തില്‍ പറന്നിരിക്കുന്നു... ആശംസകള്‍..

  ReplyDelete
 17. എല്ലാം ഒന്നാകുന്ന നാള്‍ വരുമെന്ന് പ്രത്യാശിക്കാം... അതിരുകളും തരംതിരിവുകളും മാഞ്ഞില്ലാതാവുന്ന ഒരുനാള്‍...

  താങ്കളുടെ ഈ ഉയര്‍ന്ന ചിന്തക്ക് ഒരു സല്യൂട്ട് ...!

  ReplyDelete
 18. പുതൊരു കാഴ്ച തരുന്ന പോസ്റ്റ്‌. കാണുന്നവന്‍റെ കണ്ണിലാണ് സൗന്ദര്യം എന്ന് കേട്ടിട്ടില്ലേ അതുപോലെ തന്നെ എന്തിനെയും നമ്മള്‍ കാണുന്നത് എങ്ങനെയാണോ അതിനനുസരിച്ചിരിക്കും കാര്യങ്ങള്‍ :)

  ആശംസകളോടെ
  http://jenithakavisheshangal.blogspot.com/

  ReplyDelete