Tuesday, June 28, 2011

മാതാ, പിതാ, ഗുരു, ദൈവം,


ഞാനൊന്ന് ശീലിച്ചു, കണ്ട മുഖങ്ങൾ മറന്നീടുവാൻ
കേട്ട സ്വരങ്ങൾ വിസ്മരിച്ചീടുവാൻ.

താലോലിച്ചകരങ്ങൾ താഴു തകർത്തു
താതൻ, മകൾക്ക് പിണിയാളാകൻ പഠിച്ചു

പാഠങ്ങൾക്കൊപ്പം വൈകൃതം ചാലിച്ച ഗൂരു
ദിവ്യമാം മൂന്നാം സ്ഥാനമുപേക്ഷിച്ചു.

വിനയാന്വിത മുഖങ്ങൾ വിനയം വിസ്മരിച്ചു
വേദാന്തങ്ങൾക്കായ് കൂർപ്പിച്ച കർണ്ണം മുറിഞ്ഞു

വരുതിക്ക് വരാത്തവ വലിച്ചെറിഞ്ഞു, ഗ്രന്ഥങ്ങളിൽ
ഗുണമുള്ളതൊഴിച്ചു ബാക്കിയൊക്കെയും ഒളിച്ചുവെച്ചു

തിരു ശേഷിപ്പുകൾ തീർത്താൽ തീരാത്ത
ബാധ്യതയാക്കുവാൻ ഞാൻ മൽസരിച്ചു

അറിവ് അപാരമായ് എനിക്ക് അല്പ്പത്തം കൂടിവന്നു
ശാശ്വത ലോകം ഇഹലോകത്തിലായ് ചുരുങ്ങി.

വിഴുങ്ങിയ പൊൻപണം വീണ്ടെടുക്കാൻ
ഗാന്ധിതലയ്ക്ക് മേൽ നിരാഹാരമിരുന്നു ഞാൻ

ആൾ ദൈവങ്ങൾക്കു മേൽ ആൽ മരം വളർന്നു
ഇത്തിൾ കണ്ണികൾ നീരു കുടിച്ച് കൊഴുത്തുരുണ്ടു.

മാതാ, പിതാ, ഗുരു, ദൈവം,
ദൈവമേ കാത്തുകൊൾക
നിൻ സ്ഥാനവും നിനക്ക് അന്യമാകതെ ഞങ്ങളേയും.
--------------------------------------------------------------© മൻസൂർ ആലുവിള

39 comments:

 1. ഉയര്‍ന്ന ചിന്തയുടെ ബഹിര്സ്ഫരണമാണ് ഈ വരികളിലെ ആശയങ്ങള്‍ . കലികാലത്തിലെ കാഴ്ചകള്‍ ആയി ഇവ അനുഭവപ്പെടുന്നു.
  വിശിഷ്യാ,
  "താലോലിച്ചകരങ്ങൾ താഴു തകർത്തു
  താതൻ, മകൾക്ക് പിണിയാളാകൻ പഠിച്ചു
  പാഠങ്ങൾക്കൊപ്പം വൈകൃതം ചാലിച്ച ഗൂരു
  ദിവ്യമാം മൂന്നാം സ്ഥാനമുപേക്ഷിച്ചു"
  തുടങ്ങിയ വരികള്‍....

  ഇത് നല്ലൊരു ലേഖനമാക്കി വിശദമായി പോസ്ടിയിരുന്നെന്കില്‍ കൂടുതല്‍ നന്നായേനെ എന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം.

  ReplyDelete
 2. കാലിക പ്രസക്തിയുള്ള കവിത.നന്നായിരിക്കുന്നു.

  ReplyDelete
 3. നേരും നെറിയും മൂല്യവിചാരങ്ങളും സ്വച്ചന്ദം പുലരുന്നൊരു ലോകം കൊതിക്കുന്നവരുടെ ഉള്ളിൽ തീകോരിയിടുന്ന വാർത്തകളാണല്ലോ ദിനേന വന്നുകൊണ്ടിരിക്കുന്നത്.

  ആസുരകാലത്തിനു പതിവുശീലമായിക്കൊണ്ടിരിക്കുന്ന നെറികെട്ട രീതികളെ ആശങ്കാപൂർവ്വം ഹൈലൈറ്റ് ചെയ്യുന്ന വരികൾ...

  ഏറെ ഇഷ്ടമായി ഈ രചന.

  ReplyDelete
 4. ലളിതമായ വരികള്‍. വലിയ സത്യങ്ങള്‍. ഇന്നിന്റെ കാഴ്ചകള്‍...
  നന്നായി.

  ReplyDelete
 5. ഇതല്ലാം ഇന്ന് നമ്മള്‍ നമ്മുടെ ചുറ്റില്‍ അല്ലെങ്കില്‍ നമ്മളില്‍ ആയി കാണുന്നു അപ്പോള്‍ പറയാന്‍ ഇത് മാത്രമേ ഒള്ളൂ


  ദൈവമേ കാത്തുകൊൾക
  നിൻ സ്ഥാനവും നിനക്ക് അന്യമാകതെ ഞങ്ങളേയും.
  --------------------------------------------------------------

  ReplyDelete
 6. മാതാ, പിതാ, ഗുരു, ദൈവം,
  ദൈവമേ കാത്തുകൊൾക
  നിൻ സ്ഥാനവും നിനക്ക് അന്യമാകതെ ഞങ്ങളേയും.

  ReplyDelete
 7. കാലിക മായ വിഷയം, വളരെ ലളിതമായ വരികള്‍,
  ഇന്നിന്റെ സത്യങ്ങള്‍.. ദൈവം കാത്തു രക്ഷിക്കട്ടെ... ആശംസകള്‍

  ReplyDelete
 8. അറിവ് അപാരമായ് എനിക്ക് അല്പ്പത്തം കൂടിവന്നു
  ശാശ്വത ലോകം ഇഹലോകത്തിലായ് ചുരുങ്ങി

  മനോഹരമാക്കിയ രചന, ശക്തിയോടെ..

  ReplyDelete
 9. ഇന്നിന്റെ സത്യങ്ങള്‍ പറയുന്ന ലളിതമായ കവിത, നന്നായി മാഷേ....

  ReplyDelete
 10. എല്ലാം ഇന്നത്തെ നാട്ട് നടപ്പുകൾ അല്ലേ ഭായ്

  ReplyDelete
 11. കാലം മാറിപ്പോയി മന്‍സൂ!
  കവിതപാടിയിട്ടൊന്നും കാര്യമില്ലെന്നെ..

  ReplyDelete
 12. എല്ലാം ഉപയോഗിക്കുക പിന്നെ വലിച്ചെറിയുക എന്ന ചിന്തയിലേക്ക് മാറുന്ന സമൂഹത്തിന്‍റെ നേര്‍ക്ക്‌ പിടിച്ച ഒരു കണ്ണാടിയാണ് ഈ കവിത ..

  നന്നായി എഴുതി

  ആശംസകള്‍

  ReplyDelete
 13. മാതാ, പിതാ, ഗുരു, ദൈവം,
  ദൈവമേ കാത്തുകൊൾക
  നിൻ സ്ഥാനവും നിനക്ക് അന്യമാകതെ ഞങ്ങളേയും.
  beautiful line..great thoughts...
  congrats...

  Gireesh.TV

  ReplyDelete
 14. പ്രസക്തമായ നിരീക്ഷണം.

  ReplyDelete
 15. ഭയ ചകിതമായ മനസ്സിലെ ചിന്തകളിലേക്ക് വീണ്ടും തീ കോരിയിടുന്നു മന്‍സൂര്‍ ഈ വരികള്‍ ..

  എങ്ങനെ parayum?....സഹതപിക്കുന്നു
  ഈ ഭീതികരമായ അവസ്ഥയില്‍ ...പരിതപിക്കുന്നു ...
  ഈ നിസ്സഹായതയില്‍ നന്മ നിറഞ്ഞ മനസ്സുകള്‍ ....

  ReplyDelete
 16. മാതാ, പിതാ, ഗുരു, ദൈവം, :))

  ReplyDelete
 17. മാതാ, പിതാ, ഗുരു, ദൈവം,
  ദൈവമേ കാത്തുകൊൾക
  നിൻ സ്ഥാനവും നിനക്ക് അന്യമാകതെ ഞങ്ങളേയും.

  ReplyDelete
 18. നല്ല വരികള്‍, മനസ്സിലേക്ക് ശരിക്കും കയറുന്ന ഈ വരികള്‍ക്ക് ആശംസകള്‍.

  ReplyDelete
 19. .@ ഇസ്മായിൽ ഭായി, ആദ്യ കമെന്റിനു നന്ദി..അങ്ങയുടെ അഭിപ്രായം മാനിക്കുന്നു,
  .@ മുഹമ്മദ് സഗീർ ജി..കവിത ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം
  .@ പള്ളിക്കരയിൽ ജി, വിശദമായ അഭിപ്രായത്തിനു നന്ദി,
  .@ ആളവന്താൻ ജി കവിത ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം
  .@കൊമ്പൻ ഈ വരവിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
  .@ ലീല റ്റീച്ചർ..നന്ദി
  . @ഉമ്മു അമ്മാർ അഭിപ്രായം അറിയിച്ചതിനു നന്ദി.
  .@പട്ടേപ്പാടം ജി ഇഷടം അറിയിച്ചതിനു നന്ദി.
  .@കുഞ്ഞൂസ് ജി കവിത ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം
  .@ മുരളിയേട്ടാ അതെ ..നാട്ടു നടപ്പു തന്നെ.

  @കണ്ണൂരാൻ ജി ..കാലം മാറിയത് തന്നെ കാരണം..നന്ദി
  .@ ധനലക്ഷ്മി ജി കവിത ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം
  . @ ഗിരീഷ് ഭായി ആദ്യ വരവിനും ഇഷ്ടം അറിയിച്ചതിനും നന്ദി.
  .@എന്റ്ലോകം ജി. സത്യം..അഭിപ്രായത്തിനു നന്ദി
  @ഉമേഷ്..നന്ദി.
  @റഷീദ് ജി നന്ദി.
  @അഷ് റഫ് ജി ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.

  ഇവിടെ വരുകയും അഭിപ്രായം അറിയിക്കുകയും നിർദ്ദേശങ്ങൾ തരികയും ചെയ്യുന്ന എല്ലാ സുഹൃത്തുക്കൾക്കും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു..വീണ്ടും വരിക.

  ReplyDelete
 20. വലിയൊരു സത്യം, തികച്ചും ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.. ഇഷ്ടമായി.. ആശംസകള്‍

  ReplyDelete
 21. മനോഹരവും അര്‍ത്ഥപൂര്‍ണവുമായ കവിത. കുറച്ചു വാക്കുകളിലൂടെ ഒരുപാട് ചിന്തിപ്പിക്കുന്ന വലിയ കാര്യങ്ങള്‍ ലളിതമായി പറഞ്ഞിരിക്കുന്നു അഭിനന്ദനങ്ങള്‍ :)

  ആശംസകളോടെ
  http://jenithakavisheshangal.blogspot.com/

  ReplyDelete
 22. മാതാ, പിതാ, ഗുരു, ദൈവം,
  ദൈവമേ കാത്തുകൊൾക
  നിൻ സ്ഥാനവും നിനക്ക് അന്യമാകതെ ഞങ്ങളേയും.

  ലളിതമായ രചന ഞാന്‍ എന്നും ഇഷ്ടപ്പെടുന്നു .

  ReplyDelete
 23. ശക്തമായ വരികള്‍. ഗഹനമായ ചിന്തകള്‍. ഉറക്കം കേടുത്തേണ്ടവ

  ReplyDelete
 24. നല്ല എഴുത്ത് ..ആശംസകള്‍

  ReplyDelete
 25. "അറിവ് അപാരമായ് എനിക്ക് അല്പ്പത്തം കൂടിവന്നു
  ശാശ്വത ലോകം ഇഹലോകത്തിലായ് ചുരുങ്ങി. "

  നല്ല വരികള്‍...മഹത്തായ ചിന്തകള്‍..ആശംസകള്‍.

  ReplyDelete
 26. matha, pitha, guru, daivam...... aashamsakal......

  ReplyDelete
 27. kalika prasakthiyulla kavitha....... aashamsakal........

  ReplyDelete
 28. മാതാ, പിതാ, ഗുരു, ദൈവം,
  ദൈവമേ കാത്തുകൊൾക
  നിൻ സ്ഥാനവും നിനക്ക് അന്യമാകതെ ഞങ്ങളേയും

  kollam

  ReplyDelete
 29. ഇതിനാണോ മാഷേ പറയുക 'കലികാലം' എന്ന്?
  കാലികപ്രസ്കതിയുള്ള കവിത്.. ഇഷ്ടായ്..

  ReplyDelete
 30. >ശാശ്വത ലോകം ഇഹലോകത്തിലായ് ചുരുങ്ങി <

  ചുരുക്കുകയാണ്‌ മര്‍ത്യന്‍ സ്വയം

  ഒരു പാട് ആശയങ്ങള്‍ ചുരുക്കം വരികളില്‍ ഉള്‍കൊള്ളിച്ച കവിത വളരെ നന്നായി മന്‍സൂര്‍ ഭായ്

  ReplyDelete
 31. കലികാലത്തിന്റെ സ്വത ഉള്‍കൊണ്ട നല്ല കവിത.
  അതേ..ദൈവത്തെ കൈവിട്ട മനുഷ്യനെ ദൈവം രക്ഷിക്കട്ടെ..അല്ലാതെ എന്ത് പറയാന്‍..
  കവിക്ക്‌ ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം..

  www.ettavattam.blogspot.com

  ReplyDelete
 32. കലികാലത്തിന്റെ സ്വത ഉള്‍കൊണ്ട നല്ല കവിത.
  അതേ..ദൈവത്തെ കൈവിട്ട മനുഷ്യനെ ദൈവം രക്ഷിക്കട്ടെ..അല്ലാതെ എന്ത് പറയാന്‍..
  കവിക്ക്‌ ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം..

  www.ettavattam.blogspot.com

  ReplyDelete
 33. അസ്സലായി. ഇന്നത്തെ കാലത്തിന്റെ മുഴുവന്‍ ദുരകളും ചൂണ്ടിക്കാട്ടിതരുന്നു.

  ReplyDelete
 34. Palicha Sheelangalkku sheshm...!!

  Manoharam, Ashamsakal..!!!

  ReplyDelete
 35. ഇവിടെയൊക്കെ ഉണ്ടോ ഇക്കാ?

  ReplyDelete
 36. മാതാ പിതാ ഗുരു ദൈവം...
  കവിത കലക്കി..

  ReplyDelete
 37. ഇവിടെ വരുകയും അഭിപ്രായം അറിയിക്കുകയും നിർദ്ദേശങ്ങൾ തരികയും ചെയ്യുന്ന എല്ലാ സുഹൃത്തുക്കൾക്കും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു..വീണ്ടും വരിക

  ReplyDelete