Wednesday, September 30, 2009

"മമ്മദ്‌ വെച്ച കോഴിക്കറി"

ഒരു ബാച്ലർ ലൈഫ്‌ കഥ നിങ്ങൾക്കായ്‌ പങ്കുവെക്കാം.


"മമ്മദ്‌ വെച്ച കോഴിക്കറി"

പട്ടണത്തിൽ വിവിധ കമ്പനികളിൽ ജോലി നോക്കുകയും ഒരുമിച്ചു താമസിക്കുകയും, ഒരുമിച്ചു ആഹാരം പാചകം ചെയ്തു കഴിക്കുകയും ചെയ്യുന്ന ബാച്ലർ സുഹൃത്‌ വലയത്തിലെ പാവത്താനായ മമ്മദിനെ കൊണ്ട്‌ സ്ഥിരമായി അടുക്കള പണികൾ എടുപ്പിക്കൽ സുഹൃത്തുക്കളായ രാമുവിന്റെയും ദാമുവിന്റെയും ഇഷ്ടവിനോദം ആയിരുന്നു.



ആഴ്ചയിൽ രണ്ടു ദിവസം വീതം ഒരോരുത്തരും പാചകം ചെയ്യണം, ഞായറാഴ്ച പുറത്ത്‌ ഹോട്ടലിൽ നിന്ന് കഴിക്കും, എന്നാൽ ഇതെല്ലാം പറച്ചിൽ മാത്രം, എന്തെങ്കിലും ഒഴിവുകഴിവു പറഞ്ഞ്‌ പാവം മമ്മദിനെകൊണ്ട്‌ പാചകം ചെയ്യിക്കലായിരുന്നു രാമുവിന്റെയും ദാമുവിന്റെയും സ്ഥിരം ഏർപ്പാട്‌.


അങ്ങനെയിരിക്കെ ദാമുവിന്റെ മെസ്സ്‌ ദിവസം വന്നു. ദാമു തലപുകഞ്ഞ്‌ ആലോചിച്ചു ഇന്ന് എങ്ങനെ മമ്മദിനെ കൊണ്ട്‌ പണിയെടുപ്പിക്കും. രാമുവുമായി അവൻ കൂടിയലോചിച്ചു. അങ്ങനെ അവർ രണ്ടു പേരും മമ്മദ്‌ ജോലി കഴിഞ്ഞു വരുന്നതിനു മുൻപ്‌ തന്നെ സിറ്റി ചുറ്റിയടിക്കൽ, വായ്നോട്ടം തുടങ്ങിയ നിത്യ വിനോദങ്ങൾക്കായ്‌ പുറപ്പെട്ടു.


ജോലി കഴിഞ്ഞെത്തിയ മമ്മദ്‌ കുളിച്ച്‌ കഴിഞ്ഞ്‌ ടിവി ഓൺ ചെയ്തു അപ്പോൾ അതാ ഫോൺ ചിലക്കുന്നു,

ഹലോ...

എടാ മമ്മദെ നീ പണി കഴിഞ്ഞെത്തിയോ..?

ആരാ ദാമുവാ...ഞാൻ ഇപ്പോ വന്നിട്ടൊള്ളു. ..ജ്‌ എവിടെയാ..

മമ്മദെ എനിക്കും രാമുവിനും ഇന്നു ഓവർടൈമുണ്ടു വരാൻ താമസിക്കും..

അതെങ്ങനാ ശരിയാവും...? ഇന്ന് അന്റെ മെസ്സ്‌ അല്ലെ..?

നീ അവിടില്ലെ...ഒന്നു മാനേജ്‌ ചെയ്യെന്റെ മമ്മദെ..!

ദാമുവെ അത്‌ ഇപ്പൊ അന്റെ ഒരു സ്ഥിരം പരിപാടിയാണല്ലോ..?

മമ്മദിന്റെ പരിഭവം ശ്രദ്ധിക്കാതെ ദാമു പറഞ്ഞു

മമ്മദെ കോഴി ഫ്രിഡ്ജിൽ ഇരുപ്പുണ്ട്‌... കോഴിക്കറി വെച്ചോളൂട്ടോ..?

ശെരി...മമ്മദ്‌ ദേഷ്യത്തോടെ ഫോൺ വെച്ചു..

മമ്മദിനു തന്നെ ഇവെന്മാർ ശെരിക്കും മുതലാക്കുന്നതയ്‌ തോന്നി...ശെരി.. നോക്കാം മമ്മദ്‌ മനസ്സിൽ പറഞ്ഞു.

രാമുവും ദാമുവും ചുറ്റിയടിക്കലൊക്കെ കഴിഞ്ഞു രത്രി 9 ത്‌ 9:30 യോടെ തിരികെ എത്തി

രാമു ദാമുവിനോട്‌ പറഞ്ഞു, അവൻ ദേഷ്യത്തിലയിരിക്കും ഒന്നു നന്നായ്‌ സോപ്പിടണം. അപ്പോൾ ദാമു പറഞ്ഞു സോപ്പിട്ട്‌ പതപ്പിച്ചേക്കാം, അതൊക്കെ നീ കണ്ടോളൂ.

വാതിൽ തുറന്ന് റൂമിൽ കടന്നപ്പോൾ മൂടി പുതച്ചു കിടക്കുന്ന മമ്മദിനെ കണ്ട്‌ രാമുവും ദാമുവും ഒന്നു ഞെട്ടി..

ദാമു: മമ്മദെ സോറിയെടാ.. നീ ഉറക്കമായോ..?

മമ്മദ്‌ : ആ..

രാമു: മമ്മദെ നീ ഒരു പാവമാണടാ

മമ്മദ്‌: അ..അ...

ദാമു: നീ എന്താ മമ്മദെ എന്തു പറഞ്ഞാലും അ..അ.. എന്നും പറഞ്ഞിരിക്കുന്നത്‌.? പിണക്കമാണോ..?

മമ്മദ്‌: അ ഒന്നുമില്ല

ദാമു: നീ കഴിയ്ക്കുന്നില്ലെ?

മമ്മദ്‌: ഞാകയിച്ചു.

രാമു: കോഴി നന്നായിട്ട്‌ വറുത്തരച്ചല്ലെ വെച്ചത്‌..

മമ്മദ്‌: അല്ല..

ദാമു: വെച്ചില്ലെ..?

മമ്മദ്‌: വെച്ചു..

ദാമു: ഹൊ ! ആശ്വാസമായി നല്ല വിശപ്പ്‌, വറുത്തരച്ചല്ലെങ്കിൽ പിന്നെ എങ്ങെനെയാ വെച്ചത്‌..? കൊതിപ്പിക്കാതെ പറ മമ്മദെ...

അപ്പോൾ മമ്മദ്‌ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു

" മാണ്ടാന്ന് വെച്ച്‌...എന്തെയ്‌ ..കറിബെക്കലെ..പണിയോക്കി പൊക്കോളീ...ചെയ്ത്താന്മാരെ"...

ഇളിഭ്യരായ രാമുവിനേയും ദാമുവിനേയും ശ്രദ്ധിയ്ക്കാതെ മമ്മദ്‌ പുതപ്പ്‌ വലിച്ച്‌ മൂടി.



കഥ ഇഷ്ടമായെങ്കിൽ അഭിപ്രായം പ്രകടിപ്പിക്കുമല്ലോ..

സ്നോഹപൂർവ്വം
© മൻസൂർ ആലുവിള.

Saturday, September 5, 2009

കവിത - " വിശ്വമോഹിനി"

" വിശ്വമോഹിനി"
സുഗന്ധ വാഹിയാം ഈറൻ കാറ്റിനകമ്പടിയായ്‌
കോരിച്ചൊരിയും മഴയണഞ്ഞു
മിന്നലിൽ തെളിയുന്നു വിശ്വന്റെ സുന്ദരമാം മുഖം
തിരയുന്നവനുടെ മിഴികളാരയോ....
വെള്ളി വെളിച്ചത്തിൽ കൺകാണായ്‌
മാടിവിളിക്കുമവനുടെ മോഹിനിതൻ വെൺകരങ്ങൾ
പതിനേഴു കടന്നൊരാ പടിവാതിൽ തുറന്നവൾ
വിശ്വനെ തന്നിലേയ്ക്കായ്‌ ക്ഷണിച്ചു...
മഴയിൽ നനഞ്ഞൊരു വിശ്വനെ തൻ
മാറിനാൽ തോർത്തിയണച്ചു മോഹിനി...
ഇറ്റുവീഴും നീർകണങ്ങളൊക്കയുമൊപ്പി..
യെടുത്തവൾ വിറപൂൺ ടൊരധരങ്ങളാൽ
കൂമ്പിയടഞ്ഞ മിഴികളിൽ അവനുടെ ചുടുനിശ്വാസം പതിക്കവെ...
നനഞ്ഞൊരാ ഉടയാടകൾ അവളൊന്നൊന്നായ്‌ തഴുകുന്നു...
ഉണരുന്നു രോമകൂപങ്ങളൊക്കയും വേഗമേറൂന്ന ശ്വാസഗതിയും..
തൻ കരപരിലാളനങ്ങളാലവൻ തട്ടിയെറിഞ്ഞു
അവളിൽ അവശേഷിച്ച പ്രതിരോധത്തെയും
കുറുകുമായിണകൾക്ക്‌ താളകൊഴുപ്പേകുന്നൊരാ
കുറുമ്പു മഴച്ചാർത്തും ഈ കുളിർ കാറ്റും.
മഴ കനത്തു ഇടിതകർത്തു പ്രജ്ഞയുണർന്നു
പിറക്കുമ്പടിയിൽ ഉറക്കമുണർന്നിരുന്നവൻ തേടിയാ..
വെൺകരങ്ങളെ സ്വപ്ന നിമിഷങ്ങളിൽ പറന്നു
പോയൊരാ മോഹിനീ സാമിപ്യത്തിനെ....
തിരിച്ചറിഞ്ഞവൻ പ്രവാസിയവനുടെ മറ്റൊരു പുലരിയെ.
ദീഘനിശ്വാസമോടെ തുടച്ചവൻ നാടിൻ.
നനുത്തോരൊർമ്മയിൽ കൺകോണിൽ പൊടിഞ്ഞ നീർ കണങ്ങൾ,
തൻകൺകോണിൽ പൊടിഞ്ഞൊരാ നീർ കണങ്ങൾ....


© മൻസൂർ ആലുവിള
സൗദിഅറേബ്യാ