Wednesday, September 30, 2009

"മമ്മദ്‌ വെച്ച കോഴിക്കറി"

ഒരു ബാച്ലർ ലൈഫ്‌ കഥ നിങ്ങൾക്കായ്‌ പങ്കുവെക്കാം.


"മമ്മദ്‌ വെച്ച കോഴിക്കറി"

പട്ടണത്തിൽ വിവിധ കമ്പനികളിൽ ജോലി നോക്കുകയും ഒരുമിച്ചു താമസിക്കുകയും, ഒരുമിച്ചു ആഹാരം പാചകം ചെയ്തു കഴിക്കുകയും ചെയ്യുന്ന ബാച്ലർ സുഹൃത്‌ വലയത്തിലെ പാവത്താനായ മമ്മദിനെ കൊണ്ട്‌ സ്ഥിരമായി അടുക്കള പണികൾ എടുപ്പിക്കൽ സുഹൃത്തുക്കളായ രാമുവിന്റെയും ദാമുവിന്റെയും ഇഷ്ടവിനോദം ആയിരുന്നു.



ആഴ്ചയിൽ രണ്ടു ദിവസം വീതം ഒരോരുത്തരും പാചകം ചെയ്യണം, ഞായറാഴ്ച പുറത്ത്‌ ഹോട്ടലിൽ നിന്ന് കഴിക്കും, എന്നാൽ ഇതെല്ലാം പറച്ചിൽ മാത്രം, എന്തെങ്കിലും ഒഴിവുകഴിവു പറഞ്ഞ്‌ പാവം മമ്മദിനെകൊണ്ട്‌ പാചകം ചെയ്യിക്കലായിരുന്നു രാമുവിന്റെയും ദാമുവിന്റെയും സ്ഥിരം ഏർപ്പാട്‌.


അങ്ങനെയിരിക്കെ ദാമുവിന്റെ മെസ്സ്‌ ദിവസം വന്നു. ദാമു തലപുകഞ്ഞ്‌ ആലോചിച്ചു ഇന്ന് എങ്ങനെ മമ്മദിനെ കൊണ്ട്‌ പണിയെടുപ്പിക്കും. രാമുവുമായി അവൻ കൂടിയലോചിച്ചു. അങ്ങനെ അവർ രണ്ടു പേരും മമ്മദ്‌ ജോലി കഴിഞ്ഞു വരുന്നതിനു മുൻപ്‌ തന്നെ സിറ്റി ചുറ്റിയടിക്കൽ, വായ്നോട്ടം തുടങ്ങിയ നിത്യ വിനോദങ്ങൾക്കായ്‌ പുറപ്പെട്ടു.


ജോലി കഴിഞ്ഞെത്തിയ മമ്മദ്‌ കുളിച്ച്‌ കഴിഞ്ഞ്‌ ടിവി ഓൺ ചെയ്തു അപ്പോൾ അതാ ഫോൺ ചിലക്കുന്നു,

ഹലോ...

എടാ മമ്മദെ നീ പണി കഴിഞ്ഞെത്തിയോ..?

ആരാ ദാമുവാ...ഞാൻ ഇപ്പോ വന്നിട്ടൊള്ളു. ..ജ്‌ എവിടെയാ..

മമ്മദെ എനിക്കും രാമുവിനും ഇന്നു ഓവർടൈമുണ്ടു വരാൻ താമസിക്കും..

അതെങ്ങനാ ശരിയാവും...? ഇന്ന് അന്റെ മെസ്സ്‌ അല്ലെ..?

നീ അവിടില്ലെ...ഒന്നു മാനേജ്‌ ചെയ്യെന്റെ മമ്മദെ..!

ദാമുവെ അത്‌ ഇപ്പൊ അന്റെ ഒരു സ്ഥിരം പരിപാടിയാണല്ലോ..?

മമ്മദിന്റെ പരിഭവം ശ്രദ്ധിക്കാതെ ദാമു പറഞ്ഞു

മമ്മദെ കോഴി ഫ്രിഡ്ജിൽ ഇരുപ്പുണ്ട്‌... കോഴിക്കറി വെച്ചോളൂട്ടോ..?

ശെരി...മമ്മദ്‌ ദേഷ്യത്തോടെ ഫോൺ വെച്ചു..

മമ്മദിനു തന്നെ ഇവെന്മാർ ശെരിക്കും മുതലാക്കുന്നതയ്‌ തോന്നി...ശെരി.. നോക്കാം മമ്മദ്‌ മനസ്സിൽ പറഞ്ഞു.

രാമുവും ദാമുവും ചുറ്റിയടിക്കലൊക്കെ കഴിഞ്ഞു രത്രി 9 ത്‌ 9:30 യോടെ തിരികെ എത്തി

രാമു ദാമുവിനോട്‌ പറഞ്ഞു, അവൻ ദേഷ്യത്തിലയിരിക്കും ഒന്നു നന്നായ്‌ സോപ്പിടണം. അപ്പോൾ ദാമു പറഞ്ഞു സോപ്പിട്ട്‌ പതപ്പിച്ചേക്കാം, അതൊക്കെ നീ കണ്ടോളൂ.

വാതിൽ തുറന്ന് റൂമിൽ കടന്നപ്പോൾ മൂടി പുതച്ചു കിടക്കുന്ന മമ്മദിനെ കണ്ട്‌ രാമുവും ദാമുവും ഒന്നു ഞെട്ടി..

ദാമു: മമ്മദെ സോറിയെടാ.. നീ ഉറക്കമായോ..?

മമ്മദ്‌ : ആ..

രാമു: മമ്മദെ നീ ഒരു പാവമാണടാ

മമ്മദ്‌: അ..അ...

ദാമു: നീ എന്താ മമ്മദെ എന്തു പറഞ്ഞാലും അ..അ.. എന്നും പറഞ്ഞിരിക്കുന്നത്‌.? പിണക്കമാണോ..?

മമ്മദ്‌: അ ഒന്നുമില്ല

ദാമു: നീ കഴിയ്ക്കുന്നില്ലെ?

മമ്മദ്‌: ഞാകയിച്ചു.

രാമു: കോഴി നന്നായിട്ട്‌ വറുത്തരച്ചല്ലെ വെച്ചത്‌..

മമ്മദ്‌: അല്ല..

ദാമു: വെച്ചില്ലെ..?

മമ്മദ്‌: വെച്ചു..

ദാമു: ഹൊ ! ആശ്വാസമായി നല്ല വിശപ്പ്‌, വറുത്തരച്ചല്ലെങ്കിൽ പിന്നെ എങ്ങെനെയാ വെച്ചത്‌..? കൊതിപ്പിക്കാതെ പറ മമ്മദെ...

അപ്പോൾ മമ്മദ്‌ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു

" മാണ്ടാന്ന് വെച്ച്‌...എന്തെയ്‌ ..കറിബെക്കലെ..പണിയോക്കി പൊക്കോളീ...ചെയ്ത്താന്മാരെ"...

ഇളിഭ്യരായ രാമുവിനേയും ദാമുവിനേയും ശ്രദ്ധിയ്ക്കാതെ മമ്മദ്‌ പുതപ്പ്‌ വലിച്ച്‌ മൂടി.



കഥ ഇഷ്ടമായെങ്കിൽ അഭിപ്രായം പ്രകടിപ്പിക്കുമല്ലോ..

സ്നോഹപൂർവ്വം
© മൻസൂർ ആലുവിള.

15 comments:

  1. ഒരു ബാച്ലർ ലൈഫ്‌ കഥ നിങ്ങൾക്കായ്‌ പങ്കുവെക്കാം.കഥ ഇഷ്ടമായെങ്കിൽ അഭിപ്രായം പ്രകടിപ്പിക്കുമല്ലോ..
    സ്നോഹപൂർവ്വം
    മൻസൂർ ആലുവിള.

    ReplyDelete
  2. പ്രവാസജീവിതത്തിൽ ബാച്ചിലറായി താമസിച്ച ഏതൊരാൾക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും മെസ്സ് മാനേജരായി പ്രമോഷൻ കിട്ടിയിട്ടുണ്ടാകും. അങ്ങനെയൊരു അനുഭവത്തെ വളരെ സരസമായി അവതരിപ്പിച്ചിരിക്കുന്നു. സംഭാഷണത്തിലൂടെ കഥപറയുന്ന രീതി രസകരമായിരിക്കുന്നു. എത്ര മസിൽ പിടിച്ച് സംസാരിച്ചാലും പടിച്ചതേ പാടൂ എന്ന് മമ്മദ് തെളിയിച്ചു.

    " മാണ്ടാന്ന് വെച്ച്‌...എന്തെയ്‌ ..കറിബെക്കലെ..പണിയോക്കി പൊക്കോളീ...ചെയ്ത്താന്മാരെ"...

    ഇതു കലക്കി.

    ReplyDelete
  3. അഞ്ചല്‍ക്കാരന്‍ കൂട്ടുകാരാ.....

    കൂടുതല്‍ എഴുതൂ.... മിഴിവേറും..!

    ReplyDelete
  4. നരിക്കുന്നന്റെ അഭിപ്രയങ്ങൾക്കു ഒരായിരം നന്നി, വീണ്ടും കാണാം

    ReplyDelete
  5. ഡോക്ടറുടെ അഭിപ്രയങ്ങൾക്കു ഒരായിരം നന്നി കൂടുതൽ എഴുതാം, വീണ്ടും വരിക..

    ReplyDelete
  6. ഹ ഹ ഹ ഹ്ഹാ‍...
    അങിനെ എന്തൊക്കെ അനുഭവങള്‍ അല്ലേ...
    ഒരു ചെറിയ സംഭവം എത്ര മനോഹരമായി അവതരിപ്പിച്ചു..കൊള്ളാം..!!

    ReplyDelete
  7. രസികനായ സുനിൽ ഭായിയെ ചിരിപ്പിക്കൻ കഴിഞ്ഞതിൽ സന്തോഷം...അഭിപ്രായങ്ങൾക്കു നന്ദി.. വീണ്ടും വരണം..

    ReplyDelete
  8. " മാണ്ടാന്ന് വെച്ച്‌...എന്തെയ്‌ ..

    അത് കലക്കി. :)

    ഞങ്ങളുടെ ബാച്ചലര്‍ ലൈഫിലെ ഒരു പാചക പരീക്ഷണം ഇവിടെ ഉണ്ട്.

    ReplyDelete
  9. ശ്രീ സന്തോഷം...അഭിപ്രായങ്ങൾക്കു നന്ദി.. വീണ്ടും വരണം.. പിന്നെ ശ്രീയുടെ ബാച്ചലര്‍ ലൈഫിലെ പാചക പരീക്ഷണം വായിച്ചു നോക്കട്ടെ...!

    ReplyDelete
  10. //സുനിൽ ഭായി പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം... ആളൊരു പുലിയാണെന്ന് മനസ്സിലായി... നന്നായിട്ടുണ്ട്‌ വീണ്ടും കാണാം..//

    ഞാന്‍ പുലിയാണെങ്കില്‍ ആലുവിള ഒരു വേലുപ്പിള്ളയാണ്.. :)

    ReplyDelete
  11. സുനിൽ ഭായി, പുലികളൊക്കെ കുറെ ജീവിച്ചിരിപ്പുണ്ട്‌ പാവം പിള്ളയെ സിംഹള ചെക്കമ്മാർ കശാപ്പ്‌ ചെയ്തു..

    ReplyDelete
  12. ഹഹഹ. രസായിട്ടുണ്ട്. നല്ല എഴുത്ത്.

    ReplyDelete
  13. കുമാരന്റെ അഭിപ്രായങ്ങൾക്ക്‌ നന്ദി

    ReplyDelete
  14. പുതിയതൊന്നും എഴുതുന്നില്ലേ മാഷേ?

    ReplyDelete
  15. ശ്രീ... എഴുതികൊണ്ട്‌ ഇരിക്കുന്നു കമ്പ്ലീറ്റ്‌ ചെയ്യാൻ സമയക്കുറവ്‌ അനുവദിക്കുന്നില്ല. കമ്പനി വക ഒരു സെമിനാർ ഈ മാസം 25-26 ൽ ഒർഗ്ഗനൈസ്‌ ചെയ്യുന്നു. അതുകഴിഞ്ഞ്‌ പ്രസിദ്ധീകരിക്കാം..തിരക്കിയതിന്ന്... സ്നേഹപൂർവ്വം നന്ദി..

    ReplyDelete