Sunday, May 29, 2016

ഈയാംപാറ്റ

അടുക്കുവാൻ കൊതിച്ചിട്ടോടി അടുക്കവേ
നിൻ പ്രണയ ചൂടെന്നെ തളർത്തിയില്ല തെല്ലും

പ്രണയമല്ലിത് മരണമെന്നോതി
എനിക്ക് ചുറ്റും ഒരായിരംപേർ

എരിഞ്ഞടങ്ങുവാൻ എനിക്കേതു ഭയം
നാമൊന്നായ് തീരുമെന്നെന്നാൽ

നിന്നെ പുണരുവാൻ ഈ പുനർജനി
നിന്നിൽ  അലിയുവതേ സായൂജ്യം

വട്ടമിട്ടു പറക്കുന്നു നിനക്ക് ചുറ്റും
നിൻ പ്രേമമെന്നിൽ കനലായ് പടരുംവരെ
നിൻ പ്രേമമെന്നെ കനലായ് പുണരും വരെ
...............................................................................................

രചന.
മൻസൂർ ആലുവിള.


6 comments:

  1. വട്ടമിട്ട് പറക്കുന്നു നിനക്ക് ചുറ്റും
    നിന്‍ പ്രേമമെന്നില്‍കനലായ് പടരും വരെ
    നിന്‍ പ്രേമമെന്നെ കനലായ് പുണരും വരെ

    ReplyDelete
  2. വട്ടമിട്ട് പറക്കുന്നു നിനക്ക് ചുറ്റും
    നിന്‍ പ്രേമമെന്നില്‍കനലായ് പടരും വരെ
    നിന്‍ പ്രേമമെന്നെ കനലായ് പുണരും വരെ

    എന്നിട്ട്
    ഒരു പ്രണയ ബലി

    ReplyDelete
  3. മുരളിയേട്ടാ ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

    ReplyDelete
  4. സ്വ മരണം അറിയാതെയുള്ള പ്രണയം....
    കവിത നന്നായി... അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. ഷൈജു ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

      Delete
  5. വട്ടമിട്ട് പറക്കുന്നു നിനക്ക് ചുറ്റും
    നിന്‍ പ്രേമമെന്നില്‍കനലായ് പടരും വരെ!! കൊള്ളാം

    ReplyDelete