Tuesday, December 2, 2014

ഓക്സിജൻ

 
 
 
 
 
 
 
പ്രിയനേ... 
നിന്നിൽ നിറഞ്ഞകലുന്ന 
ഓരോ ചുടുനിശ്വാസവും 
നിൻ ഹൃദയത്തിൽ തൊട്ട് 
മടങ്ങുമെൻ പ്രണയ ഗീതികൾ 
പിരിയാതെ അലിഞ്ഞു ചേരുന്നു 
നിന്നോരോ അണുവിലും ഞാൻ 
നീ പോലും അറിയാതെ....... 

പ്രിയേ... 
എന്നിൽ നിറഞ്ഞൊഴുകും 
നിൻ പ്രണയം നിലയ്ക്കുകിൽ 
ശിലയായ് തീരുവാൻ വരം 
നേടി വന്നവൻ ഞാൻ... 
................................. 
 
 

മൻസൂർ ആലുവിള

9 comments:

  1. pranayam chalicha varikal

    ReplyDelete
  2. പ്രിയ മുരളിയേട്ടാ ..വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    ReplyDelete
  3. പ്രിയേ...
    എന്നിൽ നിറഞ്ഞൊഴുകും
    നിൻ പ്രണയം നിലയ്ക്കുകിൽ
    ശിലയായ് തീരുവാൻ വരം
    നേടി വന്നവൻ ഞാൻ... ഗാഡപ്രണയത്തിനഭിവാദ്യങ്ങള്‍ !!

    ReplyDelete
  4. nannyittundu Manzoor..
    Ashamsakal..

    ReplyDelete
  5. @@

    ഇക്കാലത്ത് പെണ്ണിന്റെ പ്രണയത്തിനുവേണ്ടി കല്ലായ് നില്‍ക്കേണ്ടതില്ല.. അനുസരിച്ചില്ലേല്‍ കല്ലെടുത്തെറിഞ്ഞു കൊല്ലുന്ന ലോകമാ!

    നന്നായിരിക്കുന്നു മന്‍സൂര്‍ക്കാ.

    **

    ReplyDelete
  6. പ്രാണവായുവും പ്രാണനും തമ്മിലെ പ്രണയം എത്ര മനോഹരം!!

    ReplyDelete