
പറയാതെ പോയവർ, ചിലരുണ്ട്
പാതിയിൽ പറയാതെ പോയവർ (2 )
വെളിച്ചത്തിൽ വിട്ടിട്ടുപോയവർ
ഇരുട്ടിന്നെ തേടി പോയവർ......
വരാം, കാത്തിരിക്കുക, വാക്കുകൾ
തന്നവർ താണ്ടിയോ ഏറെദൂരം .....
കാത്തിരുന്നു, കാത്തിരുന്നു എത്ര കാലം
വന്നില്ലവർ, പറയാതെ പോയവർ (2)
അറിയുന്നില്ലവർ ഈ ഹൃദയ നൊമ്പരം
അണയാ കാത്തിരിപ്പിൻ ചുടു ജ്വാലകൾ
വെളിച്ചത്തിൽ വിട്ടിട്ടുപോയവർ
ഇരുട്ടിന്നെ തേടി പോയവർ....
പറയാതെ പോയവർ
പാതിയിൽ
പറയാതെ പോയവർ
.....................................................................................
രചന- മൻസൂർ ആലുവിള