Tuesday, October 1, 2019

കവിത - പറയാതെ പോയവർ




പറയാതെ പോയവർ, ചിലരുണ്ട്
പാതിയിൽ പറയാതെ പോയവർ  (2 )

വെളിച്ചത്തിൽ വിട്ടിട്ടുപോയവർ
ഇരുട്ടിന്നെ തേടി പോയവർ......

വരാം, കാത്തിരിക്കുക, വാക്കുകൾ
തന്നവർ താണ്ടിയോ ഏറെദൂരം .....

കാത്തിരുന്നു, കാത്തിരുന്നു എത്ര കാലം
വന്നില്ലവർ, പറയാതെ പോയവർ (2)

അറിയുന്നില്ലവർ ഈ ഹൃദയ നൊമ്പരം
അണയാ കാത്തിരിപ്പിൻ  ചുടു ജ്വാലകൾ

വെളിച്ചത്തിൽ വിട്ടിട്ടുപോയവർ
ഇരുട്ടിന്നെ തേടി പോയവർ....

പറയാതെ പോയവർ
പാതിയിൽ
പറയാതെ പോയവർ

.....................................................................................
രചന- മൻസൂർ ആലുവിള

6 comments:

  1. ജീവിതത്തിന്റെ കാഴ്ചകൾ. നല്ല വരികൾ
    സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
    Replies
    1. ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും നന്ദി
      വീണ്ടും വരിക

      Delete
  2. വെളിച്ചത്തിലല്ലേ വിട്ടിട്ടു പോയത്..
    പറയാത്തതിന് പറഞ്ഞതിനെക്കാൾ ഉണ്ടാകും പറയാൻ..
    സുധിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് വരികയാണ്

    ReplyDelete
    Replies

    1. അതെ കാഴ്ച്ചയുടെ തിരിച്ചറിവിന്‍റെ വെളിച്ചത്തില്‍
      ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും നന്ദി
      വീണ്ടും വരിക

      Delete
  3. ഫോളോ ചെയ്തിട്ടുണ്ട്

    ReplyDelete