Friday, November 20, 2009

കവിത-വിദൂര വിസ്മയം




















വിദൂര വിസ്മയം


വിദൂര വിസ്മയത്തിൽ അലിഞ്ഞവൾ
മിഴിനട്ടുനിൽപ്പതാരെ നോക്കി..
വടിവൊത്തമേനിയതിൽ അഴകേറും
കാർക്കൂന്തൽ തഴുകി തലോടും മൃദുകരങ്ങൾ

വിശറിപ്പനയവൾക്കായ്‌ വീശുമിളംകാറ്റിൻ
തഴുകലിനാലവളുടെ മനം കുളിർക്കെ
കൈപിന്നിൽ പിണച്ചുലാത്തുമവൾ
ദർഭമുനകൊണ്ട ശകുന്തളയെ ഉണർത്തി

പാടവരമ്പത്തിലവളുടെ പാദസരങ്ങൾ തന്നൊലി
ജലകണങ്ങൾ തൻ താളമേളത്തിൽ പൊലിഞ്ഞു.

പാടത്തെ ജലത്തിലൊരു പരൽ മീൻ
തന്നിണയെന്നു കരുതിയവളുടെ കണ്ണുകളെ മാടിവിളിക്കുന്നു
പരൽമീനിൻ കുറുമ്പിൽ നാണം കൊണ്ടവൾ
പാതികൂമ്പിയ മിഴികളാലവനെ മറുക്കുന്നു

തൈതെങ്ങോല കൾക്കിടയിലൂടെ തറവാടിൻ
പടിപ്പുരയവളെ മഴയെന്നുണർത്തവെ..
മൃദുപാദങ്ങളാൽ പുൽക്കൊടികൾക്ക്‌ പുളകം തീർത്തവൾ
പടിപ്പുരതൻ കരവലയത്തിലമർന്നു.



ഇഷ്ടമായെങ്കിൽ അഭിപ്രായം അറിയിക്കുമല്ലോ....

സ്നേഹപൂർവ്വം

© മൻസൂർ ആലുവിള.

33 comments:

  1. വിദൂര വിസ്മയത്തിൽ അലിഞ്ഞവൾ

    മിഴിനട്ടുനിൽപ്പതാരെ നോക്കി..

    ഇഷ്ടമായെങ്കിൽ അഭിപ്രായം അറിയിക്കുമല്ലോ....

    ReplyDelete
  2. വാക്കുകളുടെ പ്രയോഗത്തില സമ്പന്നതയാല്‍ മനോഹരം..

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. കുമാരന്റെ മനോഹരമായ അഭിപ്രായത്തിനു നന്ദി...വീണ്ടും വരണം

    ReplyDelete
  5. തീര്‍ച്ചയായും മനോഹരമായ ഒരു കവിത തന്നെ, ഇക്കാ.

    "പാടത്തെ ജലത്തിലൊരു പരൽ മീൻ
    തന്നിണയെന്നു കരുതിയവളുടെ കണ്ണുകളെ മാടിവിളിക്കുന്നു
    "

    വളരെ നന്നായിരിയ്ക്കുന്നു. :)

    ReplyDelete
  6. നന്നായിരിക്കുന്നു.ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞത്:)
    വരികള്‍ മനോഹരം
    ഇനിയും എഴുതുക..

    ReplyDelete
  7. പാടവരമ്പിനരികിലെ അരുവികള്‍ പോലെ മനോഹരം

    ReplyDelete
  8. "പാടത്തെ ജലത്തിലൊരു പരൽ മീൻ
    തന്നിണയെന്നു കരുതിയവളുടെ കണ്ണുകളെ മാടിവിളിക്കുന്നു"


    ഈ വരികള്‍ ഏറെ ഇഷ്ടമായി.
    നന്നായിരിക്കുന്നു മന്‍സൂര്‍.

    ReplyDelete
  9. ശ്രീയ്ക്ക്‌ കവിത ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ...നന്നി വീണ്ടും വരണം

    ReplyDelete
  10. അരുൺ വന്നതിനും ഇഷ്ടമറിയിച്ചതിനും നന്ദി..വീണ്ടും വരുമല്ലോ...?

    ReplyDelete
  11. മിനി ടീച്ചറുടെ മനോഹരമായ അഭിപ്രായത്തിനു നന്ദി...വീണ്ടും വരുക..

    ReplyDelete
  12. ഗീത ടീച്ചർക്ക്‌ വരികൾ ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം...വീണ്ടും വരുക

    ReplyDelete
  13. നന്നായി ഇഷ്ടപ്പെട്ടു

    ReplyDelete
  14. അരായിരുന്നു അവൾ?
    ഇഷ്ടപ്പെട്ടു ട്ടൊ.

    ReplyDelete
  15. കാപ്പിലാൻ വന്നതിനും ഇഷടം അറിയിച്ചതിനും നന്ദി..വീണ്ടും വരിക..

    ReplyDelete
  16. OAB .. അവൾ വിദൂരവിസ്മയത്തിൽ അലിഞ്ഞവൾ..മനസ്സിലായില്ലെ..? ഇഷടപെട്ടുവെന്നറിഞ്ഞതിൽ സന്തോഷം..വീണ്ടും വരിക..

    ReplyDelete
  17. വായിക്കാന്‍ സുഖമുണ്ട്
    valla varikal changaathi...

    ReplyDelete
  18. Varikalude vismayam..!

    Manoharam, Ashamsakal...!!!

    ReplyDelete
  19. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര)...
    വന്നതിനും ഇഷടം അറിയിച്ചതിനും നന്ദി..വീണ്ടും വരിക.

    ReplyDelete
  20. Sureshkumar Punjhayil ...ഇഷടപെട്ടുവെന്നറിഞ്ഞതിൽ സന്തോഷം..വീണ്ടും വരിക..

    ReplyDelete
  21. നല്ല വരികള്‍...
    ഇഷ്ടപ്പെട്ടു!

    ReplyDelete
  22. ഉമേഷ്‌ പിലിക്കൊട്... വന്നതിനും ഇഷടം അറിയിച്ചതിനും നന്ദി..വീണ്ടും വരിക..

    ReplyDelete
  23. jayanEvoor Doctor... വന്നതിനും ഇഷടം അറിയിച്ചതിനും നന്ദി..വീണ്ടും വരിക..

    ReplyDelete
  24. kollam mashe..akshragal kondu vismayam theerkkunu..
    aashamsakal

    ReplyDelete
  25. lekshmi വന്നതിനും ഇഷടം അറിയിച്ചതിനും നന്ദി..വീണ്ടും വരിക..

    ReplyDelete
  26. Typist | എഴുത്തുകാരി... വന്നതിനും ഇഷടം അറിയിച്ചതിനും നന്ദി..വീണ്ടും വരിക..

    ReplyDelete
  27. ഇപ്പോഴാണ്‌ മണ്‍സൂര്‍, സമയം കിട്ടിയത്‌ ഇവിടെ വരാന്‍... ഇത്‌ കൊള്ളാമല്ലോ മാഷേ... വീണ്ടും വരാട്ടോ... ആശംസകള്‍...

    ReplyDelete
  28. ഈ വിദൂര വിസ്മയം മനസ്സിലൊരു കുളിർക്കാറ്റടിക്കുന്നല്ലോ. മനോഹരമായി അടുക്കി വെച്ച മൃദുലമായ വാക്കുകൾ ഏത് ഹൃദയമാണ് തരളിതമാക്കാത്തത്... കുത്തൊലിക്കുന്ന വാക്കുകളും തുളുമ്പിത്തെറിക്കുന്ന അക്ഷരങ്ങളും കൊണ്ട് മൃദുലമായി മനോഹരമായി ഇനിയും വരികൾ തീർക്കൂ.. ഇത്ര സമ്പന്നമായിരുന്നെങ്കിൽ ഉപ്പൂപ്പാന്റെ പേന എന്നോ അടിച്ചെടുക്കണമായിരുന്നു.

    ഈ വരികളിൽ അലിയാൻ ഇഷ്ടമാണ്..
    ഈ അക്ഷരങ്ങൾ നുണയാൻ കൊതിയാണ്..

    ആശംസകളോടെ
    നരി

    ReplyDelete
  29. നരിയുടെ കമെന്റിനു ഹൃദയത്തിൽ ചാലിച്ച നന്ദി അറിയിക്കുന്നു..പുതുവർഷം നന്നായി വരട്ടെ...പുതുവത്സരാശംസകൾ

    ReplyDelete
  30. വിനുവേട്ടന്‍|vinuvettan .. കമെന്റിനു നന്ദി അറിയിക്കുന്നു..2010 പുതുവത്സരാശംസകൾ

    ReplyDelete
  31. അല്ലലലം തുളുമ്പിയൊഴുകുന്ന വരികൾ കേട്ടൊ...

    ReplyDelete