Friday, December 18, 2009

മൊഴിമാറ്റം

കവിത - മൊഴിമാറ്റം













വാണിഭം വിളമ്പിയ പത്രത്താളുകൾ
വാതായനത്തിൽ പെരുകുന്നു.
ഐസ്ക്രീം കൊതികൊണ്ട പലരും
കുളിരിൽ മതിമറന്നു മധുവിൽ മലകയറി.
ക്രീമിൽ പല വർണ്ണങ്ങൾ മാറി പടർന്നു
ചില വർണ്ണങ്ങൾ തെന്നിത്തെളിഞ്ഞു.

ഗതിമുട്ടി തുടികൊണ്ടവരാരോ സാമൂഹ്യ-
മാനത്തിൻ ചിതയ്ക്കു തീ കൊളുത്തി
ചിതയിൽ എല്ലാം അടങ്ങുമെന്നത്‌
പഴമപ്പഴക്കം ചിതയിൽ പലതും
മുളയ്ക്കുമെന്നത്‌ പുതുപ്പഴക്കം.

ഈ ചിത പുകയുമ്പോൾ ദുർഗന്ധം
ചന്ദനകട്ടികൾ എത്ര ചേർത്തിട്ടും-
പണപ്പെട്ടികൾ എത്ര കൊട്ടിയിട്ടും
ചിതയിൽ നിന്നുയരും ദുർഗന്ധം തടുക്കാൻ
കൊടി കെട്ടിയ കാറുകൾ ചീറിപ്പറക്കുന്നു.

ഗന്ധം ദുർഗന്ധമെന്ന് വായ്തുറന്ന-
പലരും വായ്‌ പിളർന്നു പൊത്തി-
അർത്ഥ കൂമ്പാരത്തിനു മുന്നിൽ

മലയാളക്കരയുടെ മാനത്തിൻ അടിക്കല്ലിളക്കും
ചാനൽ നാടകങ്ങൾ വിളമ്പുന്നു മാനം വിറ്റ
കഥകൾ പൊടിപ്പും തൊങ്ങലുമാവോളം ചേർത്ത്‌

ചിതയിലെ കൊള്ളികൾ കണ്ണുനീർ പൊഴിച്ചു
മുതല-കണ്ണീരതെന്നറിഞ്ഞില്ലാരും

കാലപ്പഴക്കത്തിൽ കണ്ണീർ തുടച്ചവർ
മൊഴികൾ മറിച്ചുവിറ്റു ചിതലരിച്ച-
മേൽക്കൂരകൾക്ക്‌ ബദൽ ഭവനങ്ങളുയർന്നു.
കൊള്ളികൾ തൻ യോഗം വിലപേശിവിറ്റ
മാംസത്തിന്നിരിയ്ക്കാൻ ശീതീകരിച്ച വാഹനം

തീയണഞ്ഞു പണമഴയിൽ പുകമാത്രം
പുകമറതീർത്ത മാന്യരെ തഴുകി മറഞ്ഞു
പുകമറതീർത്ത മാന്യരെ തഴുകി മറഞ്ഞു.


© മൻസൂർ ആലുവിള.

16 comments:

  1. തീയണഞ്ഞു പണമഴയിൽ പുകമാത്രം
    പുകമറതീർത്ത മാന്യരെ തഴുകി മറഞ്ഞു

    ReplyDelete
  2. തീയണഞ്ഞു..എരിതീയെരിയിക്കാനെണ്ണവേണം...

    ReplyDelete
  3. അരേ..വാഹ്..വാഹ്...വാഹ്!! കൊട് കൈ!
    ഏത് :-)

    ReplyDelete
  4. aaa kozhappamilla....
    adjust cheyaaam alle?....

    ReplyDelete
  5. നന്നായിരിക്കുന്നു.ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞത്:)
    ഇത്‌ കൊള്ളാമല്ലോ മാഷേ...വരികള്‍ മനോഹരം..വീണ്ടും വരാട്ടോ...ഇനിയും എഴുതുക. ആശംസകള്‍..
    എന്റെ ബ്ലോഗും നോക്കുക...

    ReplyDelete
  6. നുറുങ്ങ്‌,,,എവിടെ തീയണയാൻ...നടന്നെങ്കിൽ കൊള്ളാമായിരുന്നു..
    ഭായി..കൊട്‌ കൈ...ഇന്നാപിടിച്ചോ..ഏത്‌?
    ബദറു..എന്ത കുഴപ്പമില്ലാത്തത്‌ ഐസ്‌ ക്രീമാണോ..?
    റ്റോംസ്‌..ഈഷ്ടപെട്ടെന്നറിഞ്ഞതിൽ സന്തോഷം

    അഭിപ്രായം പ്രകടിപ്പിച്ച എല്ലാവർക്കും നന്ദി...വീണ്ടും വരണം

    ReplyDelete
  7. നഷ്ടപ്പെട്ടവര്‍ക്ക് മാത്രം ഒന്നും മറക്കാന്‍ പറ്റില്ല. ബാക്കി നമ്മളും മാധ്യമങ്ങളും എല്ലാം മറക്കും... പുതിയൊരു വാര്‍ത്ത വരുമ്പോള്‍...

    നന്നായിട്ടുണ്ട്, ഇക്കാ...

    ReplyDelete
  8. Nashttapedathavarkkum...!
    Manoharam, Ashamsakal...!!!

    ReplyDelete
  9. ഒരുപാട് നാളുകൾക്ക് ശേഷം ഒരിക്കൽ കൂടി ഇവിടെ വന്നിരിക്കുന്നു. കാത്തിരിക്കുന്നത് ഒരുപാട് നല്ല വിഭവങ്ങൾ. അതിൽ എല്ലാം കഴിക്കുന്നതിന് മുൻപേ ഐസ്ക്രീം ആവാം ആദ്യം എന്ന് മനസ്സ് പറയുന്നു.

    എനിക്ക് പറയാനുള്ളത് ശ്രീ പറഞ്ഞു. പണമഴയിൽ തിരിച്ചെടുക്കാൻ കഴിയാത്തതും ഉണ്ട്. വാർത്തകൾക്ക് പഞ്ഞമില്ലാത്ത നാട്ടിൽ നിർവൃതിയിലേക്കൊടുങ്ങുമെങ്കിലും മുറിവുകൾ പലതും ഉണങ്ങാറില്ല.

    എല്ലാം ഒന്ന് വായിക്കട്ടേ..
    ആശംസകളോടെ
    നരി

    ReplyDelete
  10. കൊള്ളാം,ഇഷ്ടപ്പെട്ടു ...കവിതയും..ഐസ് ക്രീമും ..ഹി..ഹി..ആശംസകള്‍..

    ReplyDelete
  11. ശ്രീ..പറഞ്ഞത്‌ ശെരിയാണു,
    സുരേഷ്‌..നന്ദി,
    നരിക്കുന്നൻ..ഒടുവിൽ എത്തിയല്ലോ..വളരെയധികം സന്തോഷം..നരിയുടെ കമെന്റുകൾക്കായ്‌ കാത്തിരിക്കുന്നു,
    ബിജിലി..ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ സന്തോഷം..
    ഏല്ലാവർക്കും പുതുവത്സരാശംസകൾ

    ReplyDelete
  12. kollaam mashe...
    ഈ പുതുവര്‍ഷത്തില്‍ എല്ലാ ഭാവുകങ്ങളും നേരുന്നു..

    ReplyDelete
  13. lekshmi..ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ സന്തോഷം..
    പുതുവത്സരാശംസകൾ

    ReplyDelete
  14. പുതുവത്സരാശംസകള്‍, ഇക്കാ

    ReplyDelete
  15. തീയണഞ്ഞു പണമഴയിൽ പുകമാത്രം
    പുകമറതീർത്ത മാന്യരെ തഴുകി മറഞ്ഞു
    പുകമറതീർത്ത മാന്യരെ തഴുകി മറഞ്ഞു.

    നന്നായിട്ടുണ്ട്,പുതുവത്സരാശംസകൾ

    ReplyDelete
  16. ഐസ്ക്രീം മീൻസ് വാണിഭം...
    പഴയ വീഞ്ഞ് പുതിയകുപ്പി...
    നല്ല വീര്യം..ഒഴിക്കൂ വീണ്ടും നിറയ്ക്കൂ...

    ഒപ്പം ഈ പുതുവത്സരത്തിൽ എല്ലാനന്മകളും നേരുന്നു മൻസൂർ...

    ReplyDelete