മനസ്സിൻ താരാട്ട്...
ഞാൻ ഞാനെന്ന ബിന്ദുവീ ഭുതലത്തിൽ
അറിവിന്നായ് അലയും കർമ്മയോഗി....
നിറഞ്ഞ ഫലത്തിന്നാൽ കൊമ്പുകുനിക്കും
ആപ്പിൾ മരം പോലെ ഉയർച്ചതൻ പടവുകൾ
കയറുമ്പോൾ ഭവ്യതയാൽ കുനിഞ്ഞ ശിരസ്സുത്തമം.
വിജയത്തിമർപ്പിലമരാതെ മനം
ദൈവത്തിന്ന് നന്ദിയർപ്പിക്കണം
ദൈവത്തിൻ അന്നന്നുള്ളന്നമളക്കയിൽ..
നമ്മെണ്ണവും ചേരുകില്ലയെങ്കിൽ..
പട്ടിണി തന്നെ മിച്ചം.
തൻപെരുമയെക്കുറിക്കും മൊഴികളൊഴിക്കും
തന്നടക്കം നന്ന്...കടന്ന പാതകൾ തീരെ
മറക്കരുതാ പടവുകൾ തീർന്നെന്നാലും
വെറുപ്പുകാട്ടരുതാരോടും പ്രത്യക്ഷത്തിൽ
വെറുത്തതെ കോപിക്കാതൊഴിഞ്ഞും..
കടമകൾക്കു ഫലം കാംഷിക്കാതെ
പക്വമാക്കിയ മനസ്സുത്തമം...
വീട്ടും വഴിയറിയാതെ വാങ്ങരുതെന്ന
മൊഴി കടത്തെ കുറയ്ക്കും..
മൊഴികളിൽ ഇണക്കും ശ്രുതികൾ
നിൻ ഗുണത്തെക്കുറിക്കും...
ഉയർന്നതെ നിനച്ചുഴച്ചെന്നാൽ
ഉയരങ്ങൾ നിന്നെ തേടിയെത്തും.
ഉയർച്ചയിൻ നെറുകിൽ സഹജീവിതൻ
കഷ്ടത്തെ..
കാണും കണ്ണുത്തമം, തിമിരത്തിലമരാതെ..
ഞാൻ.. ഞാനൊരു ബിന്ദുവീ ഭുതലത്തിൽ
മനസ്സിനെ താരാട്ടിയുറക്കേണ്ട മൊഴി.
-------------------------------------------------------
വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ
സ്നേഹപൂർവ്വം
© മൻസൂർ ആലുവിള
ഞാൻ ഞാനെന്ന ബിന്ദുവീ ഭുതലത്തിൽഅറിവിന്നായ് അലയും കർമ്മയോഗി....
ReplyDeleteഅഭിപ്രായം പറയാൻ ഞാൻ ആളെല്ലെങ്കിലും വരികൾ ഇഷ്ട്ടമായി ഭാവുകങ്ങൾ...
ReplyDeleteതള്ളെ...പുലി....അല്ല പുള്ളിപുലി....ആശംസകള്‍ ....
ReplyDeleteവീട്ടും വഴിയറിയാതെ വാങ്ങരുതെന്ന
ReplyDeleteമൊഴി കടത്തെ കുറയ്ക്കും..
:)
വീട്ടും വഴിയറിയാതെ വാങ്ങരുതെന്ന
ReplyDeleteമൊഴി കടത്തെ കുറയ്ക്കും..
വാങ്ങുന്നവര്‍ ചിന്തിക്കാത്തതും ഇതുതന്നെ...
ഈ നല്‍മൊഴികള്‍ നിറഞ്ഞ താരാട്ട് കേട്ട് ഉറങ്ങാം....
ReplyDeleteഅഭിപ്രായം പറയാന്‍ ഒന്നും അറിയില്ല. ഇത് അഭിപ്രായവും അല്ല.!!
ReplyDeleteവിജയത്തിമർപ്പിലമരാതെ മനം
ദൈവത്തിന്ന് നന്ദിയർപ്പിക്കണം.!!
-------------------------
വെറുപ്പുകാട്ടരുതാരോടും പ്രത്ത്യക്ഷത്തിൽ
വെറുത്തതെ കോപിക്കാതൊഴിഞ്ഞും..
കടമകൾക്കു ഫലം കാംഷിക്കാതെ
പക്വമാക്കിയ മനസ്സുത്തമം...
---------
മനസ്സില്‍ തട്ടിയ വരികള്‍..!!
ഞാൻ ആരെന്ന് എനിക്ക് തിരിച്ചറിവ് വരുന്ന കവിത നന്നായി.
ReplyDeleteമനസ്സിനെ താരാട്ടിയുറക്കേണ്ട മൊഴി...
ReplyDeleteതൻപെരുമയെക്കുറിക്കും മൊഴികളൊഴിക്കും
ReplyDeleteതന്നടക്കം നന്ന്...കടന്ന പാതകൾ തീരെ
മറക്കരുതാ പടവുകൾ തീർന്നെന്നാലും..........
കവിതയില്‍ കാണുന്നു കവിയെ
ലളിതമായ വരികള്‍ നന്നായി
ആരെന്നുള്ള തിർച്ചറിവ് വരുന്ന കവിത.. കവിതക്ക് അഭിപ്രായപ്രകടനത്തിനു ഞാൻ ആളല്ല.. ഭാവുകങ്ങൾ
ReplyDelete"വെറുപ്പുകാട്ടരുതാരോടും പ്രത്യക്ഷത്തിൽ
ReplyDeleteവെറുത്തതെ കോപിക്കാതൊഴിഞ്ഞും..
കടമകൾക്കു ഫലം കാംഷിക്കാതെ
പക്വമാക്കിയ മനസ്സുത്തമം..."
നല്ല വരികള്‍...
ഉമ്മു അമ്മാർ.. ഇവിടെ വരുകയും അഭിപ്രായം അറിയിക്കുകയും ചെയ്തതിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു.
ReplyDeleteജിഷാദ് ക്രോണിക്.. ഇവിടെ വരുകയും അഭിപ്രായം അറിയിക്കുകയും ചെയ്തതിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു.
അരുൺ.. ഇവിടെ വരുകയും അഭിപ്രായം അറിയിക്കുകയും ചെയ്തതിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു.
റാംജി..അത് ശെരിയാണു ഇവിടെ വരുകയും അഭിപ്രായം അറിയിക്കുകയും ചെയ്തതിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു.
ഗീത ടീച്ചർ.. നന്നായ് ഉറങ്ങിക്കോളൂ ഇവിടെ വരുകയും അഭിപ്രായം അറിയിക്കുകയും ചെയ്തതിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു.
ഹംസ.. ഇഷ്ടമായ വരികളറിയിച്ചതിനു നന്ദി ഇവിടെ വരുകയും അഭിപ്രായം അറിയിക്കുകയും ചെയ്തതിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു.
മിനി ടീച്ചർ.. ഇവിടെ വരുകയും അഭിപ്രായവും ഇഷ്ടവും അറിയിച്ചതിനു ചെയ്തതിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു.
ReplyDeleteഉമേഷ്.. ഇവിടെ വരുകയും അഭിപ്രായം അറിയിക്കുകയും ചെയ്തതിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു.
അമീൻ.. ഇവിടെ വരുകയും അഭിപ്രായം അറിയിക്കുകയും ചെയ്തതിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു.
സാബിറ..ഇഷ്ടമായ വരികളറിയിച്ചതിനു നന്ദി..ഇവിടെ വരുകയും അഭിപ്രായവും ഇഷ്ടവും അറിയിച്ചതിനു ചെയ്തതിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു.
മനോരജ്.. ഇവിടെ വരുകയും അഭിപ്രായം അറിയിക്കുകയും ചെയ്തതിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു.
ശ്രീകുട്ടാ.. ഇഷ്ടമായ വരികളറിയിച്ചതിനു നന്ദി ഇവിടെ വരുകയും അഭിപ്രായം അറിയിക്കുകയും ചെയ്തതിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു
nalla varikal...
ReplyDeleteMadam.ഇവിടെ വരുകയും അഭിപ്രായവും ഇഷ്ടവും അറിയിച്ചതിനു ചെയ്തതിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു...
ReplyDelete'
ReplyDeleteമൊഴികളിൽ ഇണക്കും ശ്രുതികൾ
നിൻ ഗുണത്തെക്കുറിക്കും...'
നല്ല വരികള്‍..
'വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ '
ഇതും കവിതയുടെ ഭാഗമാണോ..
കവിത കഴിഞ്ഞാല്‍
താഴെ ഒരു കുത്തെങ്കിലും കൊണ്ട് വേര്‍ത്തിരിക്കുന്നതു നന്ന്..
.
ഇതാ ഇങ്ങനെ.
.
#
*
ഭാവുകങ്ങള്‍
മുഖ്ത്താർ..താങ്കളുടെ അഭിപ്രായത്തിനു നന്ദി..തിരുത്തിയിട്ടുണ്ട്..ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി..വീണ്ടും വരിക..
ReplyDelete#വിജയത്തിമർപ്പിലമരാതെ മനം
ReplyDeleteദൈവത്തിന്ന് നന്ദിയർപ്പിക്കണം#
അദ്ദാണ് ഏത്?!! :-)
ഉയര്ച്ചയിന്‍ നെറുകില്‍ സഹജീവിതന്‍ കഷ്ട്ടത്തെ ...കാണും കണ്ണുത്തമം,തിമിരത്തിലമാരാതെ ... നല്ല കവിത . ജീവിതത്തെ തിരിച്ചരിഞ്ഞവന്റെ കവിത . നന്നായി മാഷേ .......
ReplyDeleteഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷം,
ReplyDeleteനന്നായിരിക്കുന്നു കേട്ടൊ..മൻസൂർ
ReplyDeleteഉയർച്ചയിൻ നെറുകിൽ സഹജീവിതൻ
കഷ്ടത്തെ..
കാണും കണ്ണുത്തമം, തിമിരത്തിലമരാതെ..
ഭായ്..ഒടുവിൽ ഇവിടെക്കുള്ള വണ്ടി കിട്ടിയല്ലേ..ഏത് ?..ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി..വീണ്ടും വരിക..
ReplyDeleteസദിക്കിന്റെ അഭിപ്രായത്തിനും സ്നേഹത്തിനും സ്നേഹപൂവ്വം നന്ദി..വീണ്ടും വരിക..
സപ്നാജീ.വന്നതിനും വായിച്ചതിനും നന്ദി..വീണ്ടും വരുമല്ലോ..?
മുരളിയേട്ടാ... വന്നതിനും ഇഷ്ടവും അഭിപ്രായവും അറിയിച്ചതിനും
സ്നേഹപൂവ്വം നന്ദി വീണ്ടും വരുമല്ലോ..?
നന്നായിരിക്കുന്നു!....
ReplyDeleteഈ കാലഘട്ടത്തില്‍ വിസ്മരിചെക്കാവുന്ന പലതിന്റെയും ഓര്‍മ പെടുത്തലുകള്‍
"വിജയത്തിമർപ്പിലമരാതെ മനം
ReplyDeleteദൈവത്തിന്ന് നന്ദിയർപ്പിക്കണം"
uyarchayude nerukayil sahajeevithan nombaram kaanunna kannaanuthamam.....seriyaanu...nalla varikal...ente blogil vannathinum abhipraayam paranjathinum nandi...
ReplyDelete