Friday, June 25, 2010
കവിത - മൂകസാക്ഷി
വർഷാന്ത്യ പരീക്ഷയിൽ വഴുതി വീണു
വർഷമായ് മിഴികളിലശ്രു പെയ്തിറങ്ങി
അമ്മയുമച്ഛനും ചൊന്നതില്ലൊന്നും മകനെ-
മിഴി തുടയ്ക്കൂ.!! പ്രായമിനിയുമേറയുണ്ട്...
കാട്ടുതീ പടർത്തിയണഞ്ഞു പുലരി,
കയറിൽ കുടുങ്ങിയൊരപമാനഭാരത്തിൻ
അറിയാ കഥകളുമായ്..
വർഷാന്ത്യ പരീക്ഷയെ പഴിച്ചു പലരും
വാക്കുകളില്ലാതെയീ മൂകസാക്ഷിയും.
പട്ടടയിൽ എരിഞ്ഞമർന്നു, കാറ്റിൽ
പൊടിയായ് പറന്നകന്നു...
നിമഞ്ജനം ചെയ്തു പുണ്യതീർത്ഥങ്ങളിൽ
തീയും കാറ്റും ബാക്കിവെച്ചതൽപ്പം.
"പരീക്ഷയിൽ തോറ്റ് അതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത സതീർത്ഥ്യന്റെ,,,,,ആത്മഹത്യയുടെ മറുപുറം തേടുന്നു ഈ മൂക സാക്ഷി.."
മാലോകരറിയാത്ത ഭാഗം
മൂകസാക്ഷി ഈയുള്ളവൻ അവരിരുവർക്കും.
മാറാല വീണ ഓർമ്മചെപ്പ് തുറക്കട്ടെയൽപ്പം
അയലത്തെ മുല്ലവള്ളിയിൽ പടരും പ്രണയത്തിൻ
മുല്ലപ്പൂക്കൾ പെറുക്കിയീ മൂകസാക്ഷിയോടോതിയവൻ
മതിലുകളില്ലവർക്കു, മത ജാതികളും,
മാലോകരും തീർക്കും മതിലുമാത്രം
എതിർപ്പിൻ മതിലുമാത്രം
ആ ജാലകം തുറന്നടയും രാവുകളിൽ
ആയിരം കിനാവുകൾ അവർ നെയ്തെടുത്തു.
പഠിപ്പിൽ കേമിയാൾ പലകുറിയവനോട്
പരാജിതോരുടുള്ള വെറുപ്പോതിയിരുന്നത്രെ
വർഷാന്ത്യ പരീക്ഷയിലവൻ വഴുതി വീണു
വർഷമായ് മിഴികളിലശ്രു പെയ്തിറങ്ങി
തേങ്ങലൊതുങ്ങില്ലവളെ കാണുംവരെ
ആശ്വാസ വാക്കിൻ രാവിന്നായ് കാത്തിരുന്നു
തരണങ്ങൾ താണ്ടിയവനീ സാക്ഷിയില്ലാതെ
മുട്ടിയെത്രവിളിച്ചിട്ടും ജാലകം തുറന്നതില്ല
അവൾ തൻ പ്രേമ ജാലകം തുറന്നതില്ല.
കാട്ടുതീ പടർത്തിയണഞ്ഞു പുലരി,
കയറിൽ കുടുങ്ങിയൊരപമാനഭാരത്തിൻ
അറിയാ കഥകളുമായ്..
കണ്ണുനീർ ധാര വകഞ്ഞുമാറ്റിയീ-
സാക്ഷിയവളിലേക്കായ് മിഴി നീട്ടും നേരം
കാണ്മാനില്ല കണ്ണുനീർ തുള്ളിയൊട്ടും
നിർവ്വികാരമാ ചെന്താമര....
സമർപ്പിച്ചില്ലവളൊരു കണ്ണുനീർത്തുള്ളിപോലും
കഴിഞ്ഞ യാമത്തിലെപ്പോഴോ തൻ
ജാലകത്തിൽ മുട്ടിയകന്നൊരാത്മാവിനായ്..
പട്ടടയിൽ എരിഞ്ഞമർന്നു, കാറ്റിൽ
പൊടിയായ് പറന്നകന്നു...
നിമഞ്ജനം ചെയ്തു പുണ്യതീർത്ഥങ്ങളിൽ
തീയും കാറ്റും ബാക്കിവെച്ചതൽപ്പം.
---------------------------------------------
പണ്ടു ഞാനെഴുതാത്ത വരികളല്ലോ
ഇതെന്നിന്നലകൾതൻ സ്മൃതിയല്ലോ..!!!
---------------------------------------------
© മൻസൂർ ആലുവിള
Subscribe to:
Post Comments (Atom)
പഠിപ്പിൽ കേമിയാൾ പലകുറിയവനോട്
ReplyDeleteപരാജിതോരുടുള്ള വെറുപ്പോതിയിരുന്നത്രെ
നല്ല ആശയം….
തരണങ്ങൾ താണ്ടിയവനീ സാക്ഷിയില്ലാതെ
ReplyDeleteമുട്ടിയെത്രവിളിച്ചിട്ടും ജാലകം തുറന്നതില്ല
അവൾ തൻ പ്രേമ ജാലകം തുറന്നതില്ല
കൊള്ളാം...
എന്തു പറയാനാണ് മാഷേ. കാലമെത്ര കഴിഞ്ഞാലും ഇത്തരം സംഭവങ്ങള്‍ക്ക് മാത്രം മാറ്റമില്ല
ReplyDeleteനന്നായി എഴുതി
ReplyDeleteപരീക്ഷയിൽ തോറ്റ് അതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത സതീർത്ഥ്യന്റെ ഓർമ്മയ്ക്കായ് ഈ കവിതയും പൂച്ചെണ്ട്കളും സമർപ്പിക്കുന്നു.
ReplyDeleteഇവിടെ വരുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്ത പ്രിയപ്പെട്ട സാദിക്ക്, പ്രിയപ്പെട്ട മുരളിയേട്ടൻ, പ്രിയപ്പെട്ട ശ്രീ, പ്രിയപ്പെട്ട മനോരജ് എല്ലാവർക്കും നന്ദി..വീണ്ടും വരിക
മകനെ-
ReplyDeleteമിഴി തുടയ്ക്കൂ.!! പ്രായമിനിയുമേറയുണ്ട്...
പണ്ടു ഞാനെഴുതാത്ത വരികളല്ലോ
ReplyDeleteഇതെന്നിന്നലകൾതൻ സ്മൃതിയല്ലോ..!!!
:-)
ചിലപ്പോള്‍, ആ പ്രണയമില്ലായിരുന്നെങ്കില്‍ വര്‍ഷാന്ത്യപരീക്ഷയില്‍ വഴുതിവീഴില്ലായിരുന്നിരിക്കാം...
ReplyDeleteവേദനിപ്പിച്ചു.
തീയും കാറ്റും ബാക്കിവെച്ചതൽപ്പം.
ReplyDeleteലോകം ഇങ്ങനെയാണ്.
ReplyDeleteഅതുമായി സമരസപ്പെടാൻ കഴിയാത്തവർ മാഞ്ഞുപോകുന്നു....
നല്ല കവിത.
ഗീത ചേച്ചി പറഞതാണതിന്റെ ശരി!
ReplyDeleteഅവൾ അവനെ പഠിക്കാൻ സമ്മതിച്ചില്ല!!
കണ്ണും കയ്യും കാണിച്ച് അവനെ കൊന്നു!!
ഏത്...!!?
കൊള്ളാം ... നല്ല കവിത :)
ReplyDeleteഇവിടെ വരുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്ത പ്രിയപ്പെട്ട ജിഷാദ്, പ്രിയപ്പെട്ട ഉമേഷ്, പ്രിയപ്പെട്ട റാംജി, പ്രിയപ്പെട്ട ഹംസ എല്ലാവർക്കും നന്ദി..വീണ്ടും വരിക.
ReplyDeleteഗീത റ്റീച്ചർ പറഞ്ഞത് എനിക്കും തോന്നിയിരുന്നു കാരണം അവൻ മോശമല്ലാത്തവിധം പഠിയ്ക്കുന്ന കുട്ടിയായിരുന്നു..ആ കാലത്ത് ഒരുപാട് വേദന ഉണ്ടാക്കിയ ഒരു മരണമായിരുന്നു അവറ്റേത്..അഭിപ്രായത്തിനു നന്ദി..വീണ്ടും വരണം
ഡോക്ടർ.. സത്യമാണു പറഞ്ഞത് അഭിപ്രായത്തിനു നന്ദി..വീണ്ടും വരണം
ഭായി..അയ്യോ അങ്ങനെ പറയാൻ പറ്റുമോ..? പിടിച്ചു നിൽക്കാൻ പഠിയ്ക്കണ്ടേ..ഏത്...? അഭിപ്രായത്തിനു നന്ദി..വീണ്ടും വരണം
വീണു...അത്രേ ഉള്ളൂ...സന്തോഷം , ആശംസകള്‍.
ReplyDeleteനന്നായി ഓടക്കുഴലൂതുമായിരുന്നു.
ReplyDeleteപതിനാറായിരത്തെട്ടിന്റെ ഇടയനായിരുന്നു.
എങ്കിലും ഒരു ആട്ടിൻകുട്ടി നഷ്ടപ്പെട്ടപ്പോൾ
തൂങ്ങിച്ചത്തു.
ലുബ്ധൻ.
(രമണൻ-കെ.ജി.ശങ്കരപ്പിള്ള)
മൻസൂർ, ഓരോ ആത്മഹത്യയ്ക്കു പിന്നിലും ലോകം അറിയാത്ത ഒരു മനസ്സ് ഒളിച്ചിരിക്കുന്നുണ്ട്.
പ്രേമപരാജയമില്ലായിരുന്നെങ്കിലും ഇടപ്പള്ളി ആത്മഹത്യ ചെയ്യുമായിരുന്നു. എന്തെന്നാൽ ആത്മഹത്യാവാസന അദ്ദേഹത്തിനു ജന്മനാ ഉണ്ടായിരുന്നു എന്ന് അപ്പൻസാർ(കെ.പി.അപ്പൻ)നിരീക്ഷിച്ചിട്ടുണ്ട്.
ഇവിടെ പരീക്ഷ തോറ്റ വിഷയമാണെന്ന് ആളുകൾ ധരിച്ചു.
കവിത പഴമ ഉള്ളതാണ്. അമേച്വറും.
ഒരു പക്ഷേ ഈ സംഭവം ഒരു അനുഭവക്കുറിപ്പായി എഴുതിയിരുന്നെങ്കിൽ കൂടുതൽ വൈകാരികമാകുമായിരുന്നു.
കൊള്ളാം ...
ReplyDeleteആത്മഹത്യകളുടെ പിന്നാമ്പുറങ്ങളിൽ പോയാൽ ഇതുപോലുള്ള പല കാരണങ്ങളായിരിക്കും കാണുക, വെറുതെ പരീക്ഷയെ പഴി പറയുന്നു.
ReplyDeleteആശംസകള്‍..
ReplyDeletevalare nalla aashayam...... arthapoornnam......
ReplyDeleteപ്രിയ സിദ്ധീക്ക്..ഇവിടെ വരുകയും ഇഷ്ടം അറിയിക്കുകയും ചെയ്തതിനു നന്ദി..വീണ്ടും വരിക.
ReplyDeleteപ്രിയ സുരേഷ് അഭിപ്രായത്തിനു നന്ദി.. കഥാപ്രസംഗമായ് എഴുതിയതായിരുന്നു അൽപ്പം മോടിപിടിപ്പിച്ചു കവിതയാക്കി ..
നെറ്റിൽ കണ്ടതിലും പരിജയപ്പെടാൻ കഴിഞ്ഞതിലും സന്തേഷം..വീണ്ടും വരുമല്ലോ ?
ലക്ഷ്മി..ഇവിടെ വരുകയും ഇഷ്ടം അറിയിക്കുകയും ചെയ്തതിനു നന്ദി..വീണ്ടും വരിക
മിനി റ്റീച്ചർ.. സത്യമാണു പറഞ്ഞത് അഭിപ്രായത്തിനു നന്ദി..വീണ്ടും വരണം
പ്രിയ കണ്ണുരാൻ അഭിപ്രായത്തിനു നന്ദി..വീണ്ടും വരണം
പ്രിയ ജയരാജ് അഭിപ്രായത്തിനു നന്ദി..വീണ്ടും വരണം