എഴുത്തെന്ന മോഹം പേനയിലൂടെ
പെറ്റൊരീ അക്ഷരക്കുരുന്നുകൾ
പേറ്റാട്ടിയായ് വന്നൊരീ പേപ്പറമ്മ.
വെളിച്ചം പകർന്ന ബീജം.
ഉളിക്കു ശിലയിൽ പിറന്നവർ, നാരയത്തിനു
താളിയോലയിൽ പിറന്നവർ, പൂർവ്വികർ
അവരൊക്കയും നന്മവിതറിയവർ
പേനയ്ക്ക് സ്ഥാനം പുതുയുഗത്തിൽ
പുർവ്വികർക്കൊപ്പം
ഒപ്പിന്നായ് മാത്രം ഒതുക്കപ്പെട്ടവൻ
പിതാവ് ഒന്നെങ്കിലും പിറന്നു കുരുന്നുകൾ
പല ജാതികൾ, പല വർണ്ണങ്ങൾ,
പല രൂപങ്ങൾ, ദേശനൊത്ത വടിവിൽ
അൽമാനിയിൽ പിറന്നവനാഞ്ഞു തുള്ളി
ഞാനാണുമുമ്പൻ, ആംഗലേയത്തിൽ
പിറന്നവൻ ആർത്തട്ടഹസിച്ചു ഞാനാണുവമ്പൻ
വന്മതിൽ തീർത്ത ഞാനാണു കേമനെന്ന്
ആവർത്തിച്ചു ചീനാക്കുരുന്നുകൾ
ഹീബ്രുവും, ഫ്രെഞ്ചും, അറബും, സ്പാനിഷും
കൂട്ടം കൂട്ടമായ് ചേർന്നീ അവലോകനത്തിൽ
വെട്ടിപ്പിടിക്കാൻ വെമ്പുന്നവരറിയുന്നില്ല
പിറന്നതൊരേ ബീജത്തിൽ നിന്നെന്ന്...
നിറത്തിലും, രൂപത്തിലും വേർതിരിവെങ്കിലും
നമ്മുടെ നിണത്തിൻ നിറമതൊന്നെന്ന്.
© മൻസൂർ ആലുവിള
ഇഷ്ടമായി....
ReplyDeleteസത്യത്തിൽ ആരാ മുൻപൻ? ആരുമില്ല.. കവിത നന്നായി
ReplyDelete"വെട്ടിപ്പിടിക്കാൻ വെമ്പുന്നവരറിയുന്നില്ല
ReplyDeleteപിറന്നതൊരേ ബീജത്തിൽ നിന്നെന്ന്...
നിറത്തിലും, രൂപത്തിലും വേർതിരിവെങ്കിലും
നമ്മുടെ നിണത്തിൻ നിറമതൊന്നെന്ന്."
വെട്ടും കുത്തും യുദ്ധവും അനാഥമാക്കുന്ന ജീവിതങ്ങള്‍ മാത്രം ബാക്കിയാക്കി മാനുഷര്‍....
വളരെ ഇഷ്ടപ്പെട്ടു.
ജീവിതത്തിന്റെ ഒരക്ഷരം;……..
ReplyDeleteപേന……. കത്തിക്ക് പകരമാക്കുന്നു.
മനുഷ്യത്വം പോയവർ
ജീവിതം തെളിയുന്ന കവിത.
കവിത നന്നായി എന്ന് പറയാന്‍ എനിക്കറിയില്ല . എന്നാല്‍ ആശയം വളരെ നന്നായി .
ReplyDeleteഇടക്കൊക്കെ കഥയും ലേഖനവും പോന്നോട്ടെ.
ഭാവുകങ്ങള്‍.
വെട്ടിപ്പിടിക്കാൻ വെമ്പുന്നവരറിയുന്നില്ല
ReplyDeleteപിറന്നതൊരേ ബീജത്തിൽ നിന്നെന്ന്...
നിറത്തിലും, രൂപത്തിലും വേർതിരിവെങ്കിലും
നമ്മുടെ നിണത്തിൻ നിറമതൊന്നെന്ന്.
ശക്തമായ വരികള്‍ . !! വെട്ടിപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ആരും അറിയുന്നില്ല എല്ലാം ഒരു ബീജത്തില്‍ നിന്നുള്ളതെന്നു.
#പേനയ്ക്ക് സ്ഥാനം പുതുയുഗത്തിൽ
ReplyDeleteപുർവ്വികർക്കൊപ്പം
ഒപ്പിന്നായ് മാത്രം ഒതുക്കപ്പെട്ടവൻ#
വളരെ ശരിയാണ് മാഷേ...പേനയെ എല്ലാവരും ഒതുക്കുകയാണ്...ഏത്?!! :)
കവിത നന്നായിട്ടുണ്ട്
പിതാവ് ഒന്നെങ്കിലും പിറന്നു കുരുന്നുകൾ
ReplyDeleteപല ജാതികൾ, പല വർണ്ണങ്ങൾ,
പല രൂപങ്ങൾ, ദേശനൊത്ത വടിവിൽ..........................ഈ വരികള്‍ എത്ര സത്യം.
കവിത നന്നായി.
ReplyDeleteകീബോര്‍ഡിന് ഇലക്ട്രോണിക്ക് പേജില്‍ പിറന്ന ഈ കവിതയും നന്മ തന്നെ വിതറുന്നു.
ReplyDeleteഈ നന്മയുടെ പ്രകാശം എല്ലാ മനസ്സുകളിലും ചേക്കേറട്ടേ. ആശംസകള്‍ മന്‍സൂര്‍.
'നിറത്തിലും, രൂപത്തിലും വേർതിരിവെങ്കിലും
ReplyDeleteനമ്മുടെ നിണത്തിൻ നിറമതൊന്നെന്ന്'
നന്നായി, മാഷേ...
nice
ReplyDeleteനല്ല ആശയം, നന്നായി.
ReplyDeleteനല്ല വരികള്‍
ReplyDeleteനല്ലവരികൾ കേട്ടൊ മൻസൂർ
ReplyDeleteനിറത്തിലും, രൂപത്തിലും വേർതിരിവെങ്കിലും
നമ്മുടെ നിണത്തിൻ നിറമതൊന്നെന്ന്....
വളരെ നന്നായിരിക്കുന്നു വരികൾ.. ആശംസകൾ
ReplyDeleteമാഷേ...
ReplyDeleteകവിത നന്നായിട്ടുണ്ട്...ശക്തമായ വരികള്‍
nalla puthiya aasayan......
ReplyDeleteKollaaam! Nalla Varikal.....
ReplyDeleteഇഷ്ട്ടായീ, ബീജത്തിലുള്ള കാവ്യകളി എനിക്കിഷ്ട്ടായി.
ReplyDeleteഇഷ്ട്ടായി കേട്ടോ. സത്യമുള്ള എഴുത്ത്.
ReplyDeleteനന്നായി .........
ReplyDelete“പേനയ്ക്ക് സ്ഥാനം പുതുയുഗത്തിൽ
ReplyDeleteപുർവ്വികർക്കൊപ്പം
ഒപ്പിന്നായ് മാത്രം ഒതുക്കപ്പെട്ടവൻ”
സത്യം...........
ഇവിടെ വരുകയും..അഭിപ്രായം പറയുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..വീണ്ടും വരിക..സസ്നേഹം മൻസൂർ
ReplyDeleteആലുവിള.
പേനയ്ക്ക് സ്ഥാനം പുതുയുഗത്തിൽ
ReplyDeleteപുർവ്വികർക്കൊപ്പം
ഒപ്പിന്നായ് മാത്രം ഒതുക്കപ്പെട്ടവൻ
:)
valare sathyasandhamaya ezhuthu...... aashamsakal.....................
ReplyDeleteരൂപമേതോ ആകട്ടെ, ഭാവമല്ലേ പ്രധാനം. ഭൂമിയുടേ ഹൃദയം എഴുത്തിൽ വന്നാൽ എല്ലാം വന്നില്ലേ? അതറിയാതെ എന്തു പറഞ്ഞിട്ട് എന്തു കാര്യം?
ReplyDelete:)
ReplyDeleteJeevithathilekku...!
ReplyDeletemanoharam, Ashamsakal...!!!
ഉപ്പുപ്പാന്റെ ആ പേന ഇപ്പോൾ ഞാൻ ഏറ്റെടുത്തു കേട്ടോ...!!!....
ReplyDeleteപേനയുടെമഷി ജീവിതചൂടുതന്നെ
ഈ ഐക്യകാഹളത്തിനു ഭാവുകങ്ങൾ...
ReplyDelete"വെട്ടിപ്പിടിക്കാൻ വെമ്പുന്നവരറിയുന്നില്ല
ReplyDeleteപിറന്നതൊരേ ബീജത്തിൽ നിന്നെന്ന്...
നിറത്തിലും, രൂപത്തിലും വേർതിരിവെങ്കിലും
നമ്മുടെ നിണത്തിൻ നിറമതൊന്നെന്ന്."......
shakthamaya ashayangal.........karuthutta aksharangal.....gud....!!
ഇവിടെ വരുകയും..അഭിപ്രായം പറയുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..വീണ്ടും വരിക..സസ്നേഹം മൻസൂർ
ReplyDeleteആലുവിള.