കാറ്റിലെ മഴ ഇലയുടെ കണ്ണുനീർത്തുള്ളി, ഇണയില...
കൊഴിഞ്ഞ പ്രിയന്നായ്പ്പൊഴിക്കുമശ്രുകണങ്ങൾ
കരിയിലക്കുരുവിയവൾ പറന്നെത്തി ചിക്കി -
ചികഞ്ഞിലയുടെ മരണമുറപ്പിച്ചു പറന്നകന്നു
തൻ പ്രിയന്നരുകിലണയാൻ ഇണയില കൊതിക്കുന്നു,
കണ്ണുനീർ പൊഴിക്കുന്നോരോ മഴയിലും. മഴതോർന്നിട്ടും
മന്ദമാരുതൻ തലോടിയിട്ടും കണ്ണുനീർ തോർന്നതില്ല
ഒടുവിൽ ശിഖരബന്ധനം അറുത്തെറിഞ്ഞവൾ
കാറ്റിൻ കരങ്ങളിൽ തൂങ്ങി പ്രാണൻ വെടിയും മുൻ
തൻ പ്രിയന്നുടെ മാറിൽ പതിച്ചു.
© മൻസൂർ ആലുവിള
കവിതയെക്കുറിച്ച് പറയാന്‍ എനിക്കറിയില്ല. പിന്നെ വായിച്ചപ്പോള്‍ തോന്നിയത് ഭംഗിയായ ഒതുക്കമുള്ള വരികള്‍. കുരുവിയുടെ നഷ്ടവും വേദനയും അസ്തമിച്ച് ഒന്നായ് ചേരുന്നത് മനസ്സില്‍ കൊളുത്തി വലിച്ചു.
ReplyDelete'കണ്ണുനീർ പൊഴിക്കുന്നോരോ മഴയിലും. മഴതോർന്നിട്ടും
ReplyDeleteമന്ദമാരുതൻ തലോടിയിട്ടും കണ്ണുനീർ തോർന്നതില്ല'
ഈവരികളാണിതിലെ കവിത...!
ഒടുവിൽ ശിഖരബന്ധനം അറുത്തെറിഞ്ഞവൾ
ReplyDeleteകാറ്റിൻ കരങ്ങളിൽ തൂങ്ങി പ്രാണൻ വെടിയും മുൻ
തൻ പ്രിയന്നുടെ മാറിൽ പതിച്ചു.
വളരെ നല്ല വരികള്‍... ആശംസകള്‍...
മന്സൂര്‍,
ReplyDeleteനല്ല വരികള്‍ .
വരികള്‍ എല്ലാം നന്നായിരിക്കുന്നു..
ReplyDeleteIdathoornnu chillakalaayi...!
ReplyDeleteManoharam, Ashamsakal...!!!
ഒഴുക്കുള്ള കവിത.
ReplyDeleteകാറ്റിലെ മഴ ഇലയുടെ കണ്ണുനീർത്തുള്ളി, ഇലയിണ...
ReplyDeleteകൊഴിഞ്ഞ പ്രിയന്നായ്പ്പൊഴിക്കുമശ്രുകണങ്ങൾ.........
..........
ഇമ്പമുണ്ട്
കവിതയെ കുറിച്ച് ഒരു ചുക്കും അറിയില്ല. കവിത പാടുന്നത് കേള്‍ക്കാന്‍ വളരെയിഷ്ടം.
ReplyDeleteനന്നായിട്ടുണ്ടെന്ന് തോന്നുന്നു. അല്ലെ..
ഇലയിണ.... തലയിണ...ഹാ..ഹാ..കേള്‍ക്കാന്‍
രസമുണ്ട്.
കൊള്ളാലോ കവിത
ReplyDeleteകവിത കൊള്ളാം.
ReplyDeleteഇതെന്താ ഇപ്പോൾ കവിതയെ മാത്രം വിടാതെ പിടിച്ചിരിക്കുന്നത്? ഏത്?
നന്നായി കേട്ടോ. ഇഷ്ട്ടായിപ്പോയി.!
ReplyDeleteകവിത നന്നായി...
ReplyDeletegood lines,nice photograph
ReplyDeleteമഴ തോര്ന്നിട്ടും കണ്ണുനീര്‍ തോരാഞ്ഞതെന്തേ?
ReplyDeleteകവിതയെക്കുറിച്ച് പറയാന്‍ ആളല്ലെങ്കിലും അര്‍ഥവത്തായ വരികളെന്നു തോന്നിച്ചു
"പ്രിയന്നരുകിലണയാൻ" എന്നതിന് "പ്രിയനരികിലണയാന്‍" എന്നല്ലേ കൂടുതല്‍ നന്നാവുക?
അതുപോലെ "ഇലയിണ" എന്നതിന് "ഇണയില'എന്നാവുമോ നല്ലത്?
അവിവേകമാനെന്കില്‍ പൊറുക്കുക.
ഭാവുകങ്ങള്‍!
ഇവിടെ വരുകയും..അഭിപ്രായം പറയുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..വീണ്ടും വരിക..സസ്നേഹം മൻസൂർ
ReplyDeleteആലുവിള.
നന്നായിട്ടുണ്ടെന്ന് മനസ്സ് പറയുന്നു.
ReplyDeleteപ്രണയം, മരണം...എന്നും കാവ്യ വിഷയം..
ReplyDeleteഎഴുത്ത് തുടരുക..
നല്ല നിരീക്ഷണം.
ReplyDeleteനല്ല വരികൾ!
നല്ല വരികള്‍..
ReplyDeleteകവിത ഇഷ്ടമായി
ReplyDeleteഎല്ലാവരും നല്ല കവിത എന്ന് പറയുന്നു. എനിക്കും ഇഷ്ടായി
ReplyDeleteകൊള്ളാം
ReplyDeleteനല്ല ഭാവന. എങ്കിലും
ReplyDeleteകാറ്റിലെ മഴ ഇലയുടെ കണ്ണുനീർത്തുള്ളി, ഇലയിണ...
കൊഴിഞ്ഞ പ്രിയന്നായ്പ്പൊഴിക്കുമശ്രുകണങ്ങൾ
ഈ വരികളില്‍ , ഒരു കോമയുടെ കുറവുണ്ടോ എന്നൊരു സംശയം. വീണ്ടും,വീണ്ടും വായിച്ചപ്പോഴാണ് ഈ വരികളുടെ പൊരുള്‍ പിടികിട്ടിയത്.
കരിയില വീണ ദുഃഖം സഹിക്കവയ്യാതെ , ഇണയായ ഇല (ഇസ്മായില്‍ പറഞ്ഞപോലെ ഇണയില അല്ലേ കൂടുതല്‍ ചേര്‍ച്ച?) ശിഖരത്തില്‍ നിന്നു സ്വയമടര്‍ന്ന് (ആത്മാഹുതി ചെയ്ത്) കരിയിലക്കരികില്‍ പതിച്ചു. അല്ലേ? പണ്ടു, ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയും ചിതയില്‍ ചാടി മരിക്കുക എന്ന ‘സതി’ സമ്പ്രദായം നിലവിലുണ്ടായിരുന്നു. ഇന്നത്തെ ബന്ധങ്ങള്‍ക്ക് തീവ്രത കുറവാണെന്നാ തോന്നുന്നത്.
ഇതുവഴി ഞാന്‍ ആദ്യമായാണ്. കവിതാശേഖരം കണ്ടു. കൂടുതലിഷ്ടമായത് “എച്ചിലില”. ‘കറിവേപ്പിലകള്‍ ’ പോലെ, ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ വേറൊരു മുഖം ഭംഗിയായ് വരച്ചുകാട്ടി. അഭിനന്ദനങ്ങള്‍ !
പ്രിയ റാംജി, പ്രിയ മുരളിയേട്ടാ, പ്രിയ ജിഷാദ്, പ്രിയ റ്റോംസ്, പ്രിയ ശ്രീക്കുട്ടാ, പ്രിയ സുരേഷ്, പ്രിയ അനിൽജി, പ്രിയ അനീസ്, പ്രിയ പ്രവാസിനി ജി, പ്രിയ ഒഴാക്കൻ, പ്രിയ ആളവന്താൻ, പ്രിയ ഉമേഷ്, പ്രിയ അപരാജിത ജി, പ്രിയ ഹംസ, പ്രിയ ഡോക്ടർ ജയൻ, പ്രിയ രവികുമാർ, പ്രിയ മിന്നാരം ജി, പ്രിയ ഹയ്ന, പ്രിയ നന്ദു നിങ്ങളുടെ വിലയേറിയ അഭിപ്രയങ്ങൾക്ക് സ്നേഹ പൂർവ്വം നന്ദി..വീണ്ടും വരിക.
ReplyDeleteഭായി..കഥയെഴുതിക്കൊണ്ടിരിക്കുന്നു അനുഭവിക്കാൻ തയ്യാറായിക്കോളൂ..ഏത്..
ഇസ്മായിൽ ജി..താങ്കളുടെ ഒരു സജഷൻ സ്വീകരിച്ചു...ഇലയിണ..ഇണയിലയെന്നക്കിയിട്ടുണ്ട്..അഭിപ്രായത്തിനും നിർദ്ദേശത്തിനും നന്ദി. വീണ്ടും വരിക
സ്വപ്നസഖി ജി..സൂഷ്മ വായനക്കും വിശകലനത്തിനും നന്ദി..തിരുത്തൽ ചെയ്തിട്ടുണ്ട്..വരവിനും അഭിപ്രായത്തിനും നന്ദി..വീണ്ടും വരിക.
മനോഹരമായ ചിന്തയും അവതരണവും .
ReplyDeleteകവി അല്ലെങ്കിലും കവിത ഇമ്പം ഉള്ളത് ആണെന്ന്
മനസ്സില്‍ തിരിച്ചറിഞ്ഞു.ആശംസകള്‍.
ഒരുപാട് ബ്ലോഗുകള്‍ ഇനിയും എത്തിപ്പെടാതെ ഉണ്ട്...ഇവിടെയ്ക്ക് എത്തിയത് ഇപ്പോഴാണ്...പുതിയ പോസ്റ്റുകളില്‍ എത്തിപ്പെടാന്‍ ലിങ്കുകള്‍ തന്നു സഹായിക്കുക.
ReplyDeleteകവിതയുടെ വഴികള്‍ ക്ക് വ്യത്യസ്തത ഉണ്ട്...അഭിനന്ദനീയം...ഇനിയും വരാം.
നല്ല വരികള്‍
ReplyDelete