
നിൻ ചിരിമഴയിൽ പൂത്ത പൂമൊട്ടുകൾ
പുതുമഴയിൻ പുതുമണമായ്
പൂവേ എന്നെ പുൽകുന്നു
മഴയിൽ ഈ കുളിർമഴയിൽ
നിൻ പിന്നിൽ നിഴലായ്
ഞാനും നനയുന്നു
തണൽ തേടി അലയും
നിൻ മൗനത്തിലും
കാതോർത്തു മഴയിൽ
പൊഴിയും മൊഴിമുത്തുകൾ
നിൻ ചിരിമുത്തുകൾ
ഈ മഴയിൽ എൻ സ്നേഹ മഴയിൽ
നനയാതെ നീ കാത്തൊരു
ഈറൻ നിലാവൊത്ത
നിൻ സമ്മതം
അറിയാതെ ഞാൻ കട്ടൊരി
നിൻ മൗന സമ്മതം
------------------------------------------------
രചന -മൻസൂർ ആലുവിള
ജിദ്ദഹ് 17/11/2019
നിഴലായ് നനയുന്നവർക്ക് മനസിലാകും..
ReplyDeleteസലാം മൻസൂർ ഭായ്
ഇവിടെ വന്നതിനും
Deleteഅഭിപ്രായങ്ങള്‍ അറിയിച്ചതിനും നന്ദി ഭായി..വീണ്ടും വരിക
മൗനം സമ്മതം
ReplyDeleteശ്രീ അരീക്കോടന് ജി ഇവിടെ വന്നതിനും
Deleteഅഭിപ്രായങ്ങള്‍ അറിയിച്ചതിനും നന്ദി..വീണ്ടും വരിക
ലളിതഗാനം പോലെ ഹൃദ്യം
ReplyDeleteമുഹമ്മദ് ജി ഇവിടെ വന്നതിനും
Deleteഅഭിപ്രായങ്ങള്‍ അറിയിച്ചതിനും നന്ദി...വീണ്ടും വരിക