Thursday, July 3, 2025

കഥ - കോളിങ് ബെൽ




ഇന്ന് അഞ്ച് വർഷം  കഴിഞ്ഞിരിക്കുന്നു 

നാട്ടിലാകെ കോളിളക്കം സൃഷ്‌ടിച്ച ഞങ്ങളുടെ പ്രേമ വിവാഹത്തിന്റെ അവസാനം കണ്ട ഡിവോർസ്  ദിനം.

വിവാഹ ദിനവും ഡിവോഴ്സ് ദിനവും ഒന്നായ അപൂർവ്വ  ദിനം.

എന്തിനായിരുന്നു ഞങ്ങൾ പിരിഞ്ഞത് ?
ഇഷ്ടക്കൂടുതൽ സഹിക്കാനാവാതെ ആണോ ?
ആളിപ്പോ എവിടെ ആയിരിക്കും ?
ആളിപ്പോ ഒക്കെ ആയിക്കാണും 

എനിക്കിനി ഒരു പരീക്ഷണത്തിന് വയ്യാത്തതുകൊണ്ട് ഇങ്ങനെ പോകുന്നു 
ആളിനെ മറന്നോ എന്നൊക്കെ ചോദിച്ചാൽ, മറന്നു എന്ന് പറഞ്ഞാൽ അത് കള്ളമായിപ്പോകും.

കുട്ടികളില്ലാത്ത ഞങ്ങളുടെ നീണ്ട പതിനഞ്ചു വർഷത്തെ ജീവിതത്തിൽ മറക്കാനാവാത്ത ഒരുപാട് മുഹൂർത്തങ്ങളുണ്ട്. എനിക്ക് നീയും നിനക്ക് ഞാനും എന്ന് ഉറപ്പിച്ചു സന്തോഷമായി ജീവിച്ച കാലം 

എവിടെയാണ് എല്ലാത്തിന്റെയും തുടക്കം ?

എന്നെ വരിഞ്ഞു മുറുക്കിയ അവന്റെ പ്രണയം അതാണോ ഞങ്ങളെ പിരിച്ചത് ?

അതോ അവനെ ഒഴിവാക്കാൻ ഞാൻ വിശ്വസിച്ച എൻ്റെ ആളുകൾ തന്നെ ശ്രമിച്ചതാണോ ?

ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല 

അവനു എല്ലാം ശീലമായികാണും 

ഞാൻ മാത്രം അതൊക്കെ ആലോചിച്ചിട്ട്  എന്ത് ചെയ്യാനാണ് 
ഓഫീസിൽ പോകാൻ അവൻ മടികാണിച്ച തുടങ്ങിയ നാളുകൾ  
എന്റെ ഓഫീസിന് പുറത്തുള്ള കഫെയിൽ അലക്ഷ്യമായ്‌ ഒരു കയ്യിൽ കോഫിയും മറുകയ്യിൽ സിഗററ്റുമായ് എന്നെ കാത്തിരിക്കുന്ന അവന്റെ ചിത്രം എന്റെ മനസ്സിൽ നിന്ന് ഇപ്പോളും പോയിട്ടില്ല 

ഞാൻ നഷ്ടപ്പെടുമെന്ന് അവൻ ഭയന്നിരുന്നോ ?

കൊച്ചു കുട്ടികളെ പോലെ എന്റെ പിന്നാലെ അവൻ നടക്കാൻ തുടങ്ങിയത് എങ്ങനെയാണ് എന്നെ ദേഷ്യം പിടിപ്പിക്കാൻ തുടങ്ങിയത് 

ഇതൊക്കെ ഞാൻ വീട്ടിൽ പറയുമ്പോൾ അത് അവന് നിന്നെ സംശയം ഉള്ളതുകൊണ്ടാണെന്നു എന്നെ ബോധിപ്പിച്ചതാണോ ഞാൻ അവനെ ആദ്യമായ് വെറുക്കാനുള്ള കാരണം 

അവന്റെ ഫോൺ എടുക്കാൻ അല്പം താമസിച്ചാൽ അവൻ പ്രകടിപ്പിക്കുന്ന ദേഷ്യം എന്നെ അലോസരപ്പെടുത്തിയപ്പോൾ ഞാൻ അതൊക്കെ എന്നെ സംശയം ഉള്ളതുകൊണ്ടാണെന്നു വിശ്വസിച്ചു.

അത് ഞാൻ ചോദ്യം ചെയ്തപ്പോൾ അവൻ എന്നെ നോക്കിയ ആ നോട്ടത്തിന്റെ അർത്ഥം ഇപ്പോൾ  എനിക്ക് മനസ്സിലാകും. 
അത് അപ്പോൾ മനസ്സിലാകാതെ മറ്റുള്ളവരുടെ കണ്ണിലൂടെ അവനെ ഞാൻ കണ്ടു.  അതാണോ ഞാൻ ചെയ്ത തെറ്റ്  ...?

 എന്നത്തേയും പോലെ മനസ്സിലൂടെ ആയിരം ചിന്തകൾ കടന്നു പോക്കൊണ്ടേയിരുന്നു !

................................................................................................................................


തൻറെ ശീലങ്ങൾ മാറാക്കാനാവാതെ..
 
അവൻ അറിയാതെ ..അവന്റെ കാർ ഓടിക്കൊണ്ടേയിരുന്നു..

കോളിങ് ബെൽ അടിക്കുന്നത് കേട്ട് നീന മെയിൻ ഡോറിലേക്ക് നടന്നു.
ലെൻസിലൂടെ പുറത്തേക്ക്  നോക്കി  അവൾ വാതിൽ പതിയെതുറന്നു

കയറി ഇരിക്കാൻ പുറത്തുള്ള ആളിനോട് അവൾ ആംഗ്യ ഭാഷയിൽ പറഞ്ഞു 

പന്ന നായെ 😡😡@@@ നീ പിന്നയും വന്നോ ?

 പിന്നിലൂടെ വന്ന അച്ഛന്റെ അലർച്ച കേട്ട് അവൾ സ്തംഭിച്ചു നിൽക്കേ, അച്ഛൻ അയ്യാളെ പിന്നിൽ നിന്നും അതിശക്തമായ തൊഴിച്ചു. ടേബിളിന്റെ മൂലയിൽ തട്ടി തറയിൽ മുഖമടച്ചു വീണ അവൻ അനക്കമില്ലാതെ കിടന്നു


നന്ദൻ !! 
ആ വീട്ടിലെ ഒരുകാലത്തെ മരുമകൻ, ഒരുപാട് ബഹുമാനത്തോടെ സ്വീകരിച്ചിരുന്ന വീട്ടിൽ  തൊഴിയേറ്റു കിടക്കുന്നു  

കരഞ്ഞുകൊണ്ടവൾ അവൻ്റെ തല  ഇരു കൈകളും കൊണ്ട് കോരിയെടുത്തു അവളുടെ മടിയിലേക്കു തിരിച്ചു കിടത്തി, തടയാൻ ശ്രമിച്ച  അച്ഛൻറെ കൈകൾ  അവൾ തട്ടിയെറിഞ്ഞു, 

തൊട്ടുപോകരുത് 😡

അവളുടെ മുഖഭാവം കണ്ടു അച്ഛൻ ഭയന്ന് പിന്മാറി

അനക്കമറ്റ അവൻ്റെ മൂക്കിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു

വിറങ്ങലിച്ച നന്ദനെ നോക്കി അവൾ അലറിവിളിച്ചു

അവൻ കയ്യിൽ എന്തോ ചുരുട്ടി പിടിച്ചിരിക്കുന്നു

നന്ദൻ കൈയിൽ  ചുരുട്ടിപ്പിടിച്ചിരിക്കുന്ന അ കടലാസ് കഷ്ണം അവൾ വിറയാർന്ന കൈകളോടെ നിവർത്തി നോക്കി

"നന്ദൻ ഞാൻ നിന്നെ വെറുക്കുന്നു
ഈ ലോകത്തെ എന്തിനേക്കാളും
I hate you.."

ഞാൻ നന്ദനെഴുതിയ  അവസാനത്തെ കുറിപ്പ് 

അന്ന് ...

ഞാൻ... 

അന്നത്തെ സാഹചര്യത്തിൽ എഴുതിയതല്ലേ ..എന്റെ ദൈവമേ .. 

നീ പോയ ശേഷം ഞാൻ നന്നായി ഉറങ്ങിയിട്ടില്ല നന്ദൻ

കണ്ണ് തുറക്ക് നന്ദൻ,

നീ ഇല്ലാതെ എനിക്ക് പറ്റില്ല നന്ദൻ 

നിന്നെ ഞാനൊരിക്കലും വെറുത്തിട്ടില്ല നന്ദൻ 

എന്നോടെന്തെങ്കിലും പറയൂ എൻ്റെ പൊന്നേ 

I Love You !

I Love You !

തണുപ്പ് പടർന്നു തുടങ്ങിയ അവന്റെ മുഖത്തവൾ തുരു തുരെ ഉമ്മവെച്ചു

അവളെ അവസാനം കണ്ടടഞ്ഞ ആ കണ്ണുകൾ അവൾ എത്ര ശ്രെമിച്ചിട്ടും തുറന്നില്ല  

തേങ്ങലിൽ, കണ്ണീരിൽ കുതിർന്ന അവളുടെ ശബ്ദം മുറിഞ്ഞു വീണു.

.............................................................................................................................


©@ മൻസൂർ ആലുവിള 


No comments:

Post a Comment