Tuesday, July 1, 2025

വെള്ളാരം കല്ല്

 











വെള്ളാരം കല്ല് പെറുക്കിയെടുത്തിട്ട് 

വെണ്ണക്കൽ കൊട്ടാരമൊരുക്കേണം 

മുക്കൂറ്റി ഇറുത്ത നാളിനെ തേടി 

ഞാൻ ഇക്കരെ നിൽക്കവെ

വേണം 

എനിക്കന്നാളിനെ പിന്നെയും.


പൂക്കളം തീർക്കാൻ  പൂവ് 

തിരഞ്ഞാ തൊടിയാകെ പാറും  

കുഞ്ഞി പൈതലായ് മാറേണം.

  

തുമ്പിക്ക് പിന്നേ  പായും  

പുഴുപല്ലൻ  പൈതലായ് തീരേണം.  


തെളിവെള്ളം ചാടി കലക്കുന്ന 

കുറുമ്പനായ് തൊടിയാകെ പായേണം   

ചുടു കല്ലിനാൽ പൊള്ളിയ പാദം കാട്ടീ

അമ്മതൻ മാറിൽ കണ്ണ് നിറഞ്ഞു കരയേണം. 


കണ്ണീർ തുടച്ചിട്ട് കണ്ണീരുകൊണ്ട് 

കവിളിൽ മുത്തും അമ്മതൻ ചൂടറിയേണം  

ആ മടിയിൽ ആവോളം ചേർന്ന് 

ആ വിരൽ ലാളനങ്ങളിൽ മയങ്ങേണം.

..................................................................................................................................................................

@ മൻസൂർ ആലുവിള

No comments:

Post a Comment