ഒരാൾ നടന്നു നീങ്ങുമ്പോൾ അയാളുടെ നിഴലും അയാളുടെ കൂടെ വെളിച്ചം തീരും വരെ അയാളെ പിന്തുടരും ....
എഴുതിയ ഭാഗം ഒന്ന് കൂടി വായിച്ചു നോക്കി അയാൾ എഴുത്തു നിർത്തി എഴുന്നേറ്റു, അലക്ഷ്യമായ കിടന്ന മുടി കൈവിരലുകള്കൊണ്ട് മാടി ഒതുക്കി, കൂജയിലെ വെള്ളം ഗ്ലാസിൽ പകർന്നു ചുണ്ടോട് ചേർത്ത് ജനലരികിൽ കസേരയിലേക്ക് ചാഞ്ഞിരുന്നു.
വല്ലാത്ത ഒരു മരവിപ്പ്,
"നമ്മൾ തിരക്കി ചെല്ലാതെ നമ്മളെ ആരും തിരക്കാത്ത പോലെ"..
എല്ലവരും തിരക്കിലാണോ..?
"നമ്മൾ തിരക്കി ചെല്ലാതെ തന്നെ നമ്മളെ തിരക്കുന്നവർ എത്ര പേരുണ്ട്" ഒന്ന് ലിസ്റ്റ് എടുത്തു നോക്കാം..
പേനയും പേപ്പറും എടുത്തു അയാൾ എഴുതാൻ തുടങ്ങി,
ആ ലിസ്റ്റ് വളരെ ചെറുതായിരുന്നു
എങ്കിലും ഒരു സത്യം അയാൾ തിരിച്ചറിഞ്ഞു ;
നമ്മളെ തിരക്കി വരുന്നവർക്ക് നമ്മൾ അത്ര പ്രാധാന്യം കൊടുക്കുന്നില്ല എന്ന സത്യം
മനസ്സിലും ചിന്തയിലും ഒത്തിരി തിരുത്തലുകൾ വരുത്താനുണ്ട് എന്ന സത്യം ഉൾകൊള്ളാൻ തീരുമാനിച്ചുകൊണ്ട് ഇനി മുന്നോട്ട് ....ഇപ്പോൾ അല്പ്പം ആശ്വാസം തോന്നുന്നുണ്ട് ..
ദീർഘ നിശ്വാസം എടുത്തുകൊണ്ട്
അയാൾ വീണ്ടും തന്റെ എഴുത്തിന്റെ ലോകത്തേക്ക് മടങ്ങി..
ഒരു സത്യം
ReplyDeleteഎല്ലാവരും ഒന്ന് ലിസ്റ്റ് എടുത്തു നോക്കു
ReplyDeleteനോക്കിയാൽ
ലിസ്റ്റ് എല്ലാവരുടെയും ചെറുതായിരിക്കും
truth
truth
Deletethere is pain in between the lines
ReplyDeletea real mirroring of everyone
yes thank u
Delete"നമ്മളെ തിരക്കി വരുന്നവർക്ക് നമ്മൾ അത്ര പ്രാധാന്യം കൊടുക്കുന്നില്ല എന്ന സത്യം"
ReplyDeleteസത്യമാണ് അല്ലെ
നമ്മൾ ആരും ശ്രദ്ധിക്കാത്ത സത്യം
sathyam
Deleteഎഴുത്ത് മനോഹരമായിരിക്കുന്നു... ആശംസകൾ 👍👍👍👍
ReplyDeletethanks for the comment
ReplyDelete