Tuesday, February 4, 2025

ഉണർത്തു പാട്ട്

കുട്ടിക്കവിത - ഉണർത്തു പാട്ട്

അതികാലയിലണയുന്നൊരർക്കനെ കാണേണ്ടേ
പുലർകാലയിൽ പൂക്കുന്ന പൂവിതൾ കാണേണ്ടേ
മണം പേറും ഇളം കാറ്റിൻ ഈണവും കേൾക്കേണ്ട

ഉണരു ഉണരു  ഉണ്ണീ ഉണര് ....വേഗം
ഉണരു ഉണരു  ഉണ്ണീ ഉണര്....


പൂവാലൻ തന്നുടെ പൂവിളി കേൾക്കേണ്ട
പൂങ്കുയിൽ പാടുന്ന പാട്ടൊന്നു കേൾക്കേണ്ട
ചിച്ചിലം ചിലമ്പുന്ന കിളിനാദം കേൾക്കേണ്ട

ഉണരു ഉണരു  ഉണ്ണീ ഉണര് ....വേഗം
ഉണരു ഉണരു  ഉണ്ണീ ഉണര്....

ആവിപറക്കുന്ന പ്രാതൽ തരാം
പൂവാലിപയ്യിന്ൻ്റെ  പാലും തരാം

കോരിയെടുത്തിട്ടാ മുർദ്ധാവിലായ്
കൊതിതീരുവോളം ഉമ്മ തരാം ...
കൊതിതീരുവോളം ഉമ്മ തരാം ...

ഓടിവാ എന്നുണ്ണീ ഒന്നുവേഗം
ഓടിവാ എന്നുണ്ണീ ഒന്നുവേഗം


.....................................................................................
രചന- മൻസൂർ ആലുവിള

2 comments:

  1. മനോഹരമായ കുഞ്ഞു കവിത, ആദ്യമാണിവിടെ ..വീണ്ടും വരാം കേട്ടോ

    ReplyDelete
  2. കുഞ്ഞി കവിത ' കൊള്ളാം :😍

    ReplyDelete