Tuesday, December 2, 2014

ഓക്സിജൻ

 
 
 
 
 
 
 
പ്രിയനേ... 
നിന്നിൽ നിറഞ്ഞകലുന്ന 
ഓരോ ചുടുനിശ്വാസവും 
നിൻ ഹൃദയത്തിൽ തൊട്ട് 
മടങ്ങുമെൻ പ്രണയ ഗീതികൾ 
പിരിയാതെ അലിഞ്ഞു ചേരുന്നു 
നിന്നോരോ അണുവിലും ഞാൻ 
നീ പോലും അറിയാതെ....... 

പ്രിയേ... 
എന്നിൽ നിറഞ്ഞൊഴുകും 
നിൻ പ്രണയം നിലയ്ക്കുകിൽ 
ശിലയായ് തീരുവാൻ വരം 
നേടി വന്നവൻ ഞാൻ... 
................................. 
 
 

മൻസൂർ ആലുവിള

Wednesday, November 20, 2013

സ്നേഹിക്കപ്പെടാൻ

സ്നേഹിക്കപ്പെടാൻ നീ 
സ്നേഹിക്കണമെന്നിരിക്കെ 
സ്നേഹിക്കുക തന്നെമേൽ. 

വെറുക്കപ്പെടാതിരിക്കാൻ നീ 
വെറുക്കാതിരിക്കണമെന്നിരിക്കെ 
വൈരം മറക്കുക തന്നെമേൽ.

...................................................................


സ്നേഹപൂർവ്വം 
മൻസൂർ ആലുവിള.

Sunday, September 15, 2013

കവിത - പ്രണയതേൻ

തമസ്സിൽ തലചായ്ച്ചുറങ്ങി താരകങ്ങൾ സ്വപ്നചാമരം വീശി. 
മഴത്തുള്ളിയടർത്തിയൊരെൻ സ്വപ്നാംങ്കുരം മേഘപാളിയിൽ ചാരി നിന്നു. 
പെയ്യാൻ വെമ്പും മോഹങ്ങൾ തെന്നലായ് ഒഴുകി നീങ്ങി.. 

കൈ നീട്ടി അകലും പ്രണയ നൊമ്പരം 
കൺകോണിൽ ചൊരിഞ്ഞ നീർമണിയാരും 
അറിയാതൊപ്പവേ..വിരഹം പറന്നകന്നു ദൂരെ..

അറിഞ്ഞീലേ​‍ാരോ ദിനങ്ങൾ നിന്നരുകിൽ 
നിമിഷമാത്രയിൽ പൊലിഞ്ഞകന്നതും 
പ്രണയവലയിലെൻ പ്രാണൻ തുടിക്കവേ
പ്രണയതേൻ പുരട്ടി വിശപ്പകറ്റിയവൾ. 

--------------------------------------------------------------------------------------------------------

സ്നേഹപൂർവ്വം 
മൻസൂർ ആലുവിള. 

Tuesday, November 6, 2012

മനസാക്ഷി




നിങ്ങൾക്കറിയുമോ എനിക്കൊരു ശത്രു
നിശബ്ധനായ് എന്നെ മുറിവേല്പ്പിക്കുന്നവൻ.
നിണമണിഞ്ഞൊരു നിരാലമ്പനെ മൊബൈൽ
ധ്രുഷ്യാവികാരത്തിന്നിടയിൽ നിന്നുമെൻ ശത്രു
ആതുരാലയത്തിലെത്തിച്ച്, കോടതി വ്യവഹാരത്തിൽ, എന്നെക്കുരുക്കി.
-----------------------------------------------------------------------------

സ്നേഹപൂർവ്വം
മൻസൂർ ആലുവിള

 

Tuesday, June 28, 2011

മാതാ, പിതാ, ഗുരു, ദൈവം,


ഞാനൊന്ന് ശീലിച്ചു, കണ്ട മുഖങ്ങൾ മറന്നീടുവാൻ
കേട്ട സ്വരങ്ങൾ വിസ്മരിച്ചീടുവാൻ.

താലോലിച്ചകരങ്ങൾ താഴു തകർത്തു
താതൻ, മകൾക്ക് പിണിയാളാകൻ പഠിച്ചു

പാഠങ്ങൾക്കൊപ്പം വൈകൃതം ചാലിച്ച ഗൂരു
ദിവ്യമാം മൂന്നാം സ്ഥാനമുപേക്ഷിച്ചു.

വിനയാന്വിത മുഖങ്ങൾ വിനയം വിസ്മരിച്ചു
വേദാന്തങ്ങൾക്കായ് കൂർപ്പിച്ച കർണ്ണം മുറിഞ്ഞു

വരുതിക്ക് വരാത്തവ വലിച്ചെറിഞ്ഞു, ഗ്രന്ഥങ്ങളിൽ
ഗുണമുള്ളതൊഴിച്ചു ബാക്കിയൊക്കെയും ഒളിച്ചുവെച്ചു

തിരു ശേഷിപ്പുകൾ തീർത്താൽ തീരാത്ത
ബാധ്യതയാക്കുവാൻ ഞാൻ മൽസരിച്ചു

അറിവ് അപാരമായ് എനിക്ക് അല്പ്പത്തം കൂടിവന്നു
ശാശ്വത ലോകം ഇഹലോകത്തിലായ് ചുരുങ്ങി.

വിഴുങ്ങിയ പൊൻപണം വീണ്ടെടുക്കാൻ
ഗാന്ധിതലയ്ക്ക് മേൽ നിരാഹാരമിരുന്നു ഞാൻ

ആൾ ദൈവങ്ങൾക്കു മേൽ ആൽ മരം വളർന്നു
ഇത്തിൾ കണ്ണികൾ നീരു കുടിച്ച് കൊഴുത്തുരുണ്ടു.

മാതാ, പിതാ, ഗുരു, ദൈവം,
ദൈവമേ കാത്തുകൊൾക
നിൻ സ്ഥാനവും നിനക്ക് അന്യമാകതെ ഞങ്ങളേയും.
--------------------------------------------------------------



© മൻസൂർ ആലുവിള





Wednesday, May 25, 2011

അതിരുകൾ അപ്രത്യക്ഷമാകുന്നത്

കാഴ്ചയുടെ വലിപ്പം കൂടുമ്പോൾ അതിർവരമ്പുകൾ ചെറുതാകും, കാഴ്ചയുടെ ഉയരം കൂടി കൂടി വരുമ്പോൾ രണ്ടായ അയല്പ്പക്കങ്ങൾ ഒന്നാകും, കരകൾ ഒന്നാകും, വഴികൾ പുഴകൾ വരകളാകും, കോൺക്രീറ്റ് കാടുകൾ തീപ്പെട്ടി വലിപ്പമാകും, ക്രമേണ കാഴ്ച വെറും കടലും കരയുമായ് തീരും, ഇനിയുമുയർന്നാൽ കാഴ്ചയില്ലാതെയാകും കാഴ്ചയുടെ ആവശ്യമില്ലാതെയാകും (ഉൾകാഴ്ച്ചമാത്രം മതിയാകും)എല്ലാം ഒന്നാണെന്ന സത്യം തിരിച്ചറിയും ഈ അതിരുകളെല്ലാം വെറും നശ്വരമായ മനുഷ്യ നിർമ്മിതികൾ.



കുറിപ്പ് : ഉയരത്തിൽ പറന്നതുകൊണ്ട് മാത്രം എല്ലാത്തിനും മീതെയന്നർത്ഥമില്ല, ബലവാൻ എന്നതുകൊണ്ട് എല്ലാവരെക്കാളും ശക്തൻ എന്നും അർത്ഥമില്ല.



സ്നേഹപൂർവ്വം
മൻസൂർ ആലുവിള




Thursday, February 17, 2011

അവൻ














ഭാരമേറിയ തോളും പൊടി മീശയുമായ്
മായകണ്ണാടി പ്രപഞ്ചത്തിൻ
പ്രതിബിംബമായ് പ്രയാണം

കലാലയ ലഹരിയെ മറവി തിന്നു
കടമകൾക്കൊപ്പം കാലം പറന്നു
കുരുക്കുകൾ ദിനവും മുറുകിപ്പിറന്നു

കുറുകിയ ഹൃദയത്തിലൊരിണയെ തിരുകി
കുടുംബം, കടമ, ഇണയെപ്പിരിച്ച് തിരിച്ചയച്ചു

തൊട്കറി അച്ചാറു ദാമ്പത്യത്തിൽ താരകം പിറന്നു,
സൂര്യനായ് താരകത്തെ തിരയും പിതൃദു:ഖം

ചങ്ങല കണ്ണിയിൽ എണ്ണം ചേർന്നിട്ടും
ചങ്ങലയിൽ മുറുകി തവിച്ചു ദർശനത്തിനായ്
ചാകരകൾ നിറയെ തീരങ്ങൾ ചേർത്ത്
ചാവടിയും പുതുക്കി പണിതു

മായകണ്ണാടിയിലെ ബിംബങ്ങൾ മങ്ങി
മാ നാട്ടിലെ മണമുള്ള കാറ്റിനെ തിരഞ്ഞു

ഭാരമൊഴിഞ്ഞ തോളും, തലയിൽ കാലത്തിൻ
വെള്ളി കമ്പിളിയുമായ് വൈകി കൂടണഞ്ഞു

പരിചിത മുഖങ്ങൾ തിരഞ്ഞു മടുത്തൊടുവിൽ
ഏകാന്തതയുടെ ചുറ്റ്മതിൽ തീർത്തവൻ
പതിയെ ചിരിച്ചു നിസ്സംഗതനായ്
.............................................................................

© മൻസൂർ ആലുവിള